twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരശീലയിലെ ആണ്‍ മേല്‍ക്കോയ്മയെ തകര്‍ത്തെറിഞ്ഞ് പായുന്ന ഓട്ടര്‍ഷ!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    2.5/5
    Star Cast: Anusree,Rahul Madhav,Tini Tom
    Director: Sujith Vaassudev

    മലയാള സിനിമയിലെ ആണത്ത മേല്‍ക്കോയ്മയ്‌ക്കെതിരെ സ്ത്രീ പക്ഷത്ത് നിന്നും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമായിരിക്കുന്ന സമയമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നീക്കമുണ്ടായത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപം കൊണ്ടതും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി തിരശീലയില്‍ നിറയുന്ന പുരുഷ മേല്‍ക്കോയ്മയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഓട്ടര്‍ഷ എന്ന സുജിത് വാസുദേവ് ചിത്രം ശ്രദ്ധനേടുന്നത്.

    <strong>രജനിയുടെ 2.0 ൽ ദിലീപിന്റെ ഡിങ്കനും!! ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്, കാണൂ </strong>രജനിയുടെ 2.0 ൽ ദിലീപിന്റെ ഡിങ്കനും!! ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്, കാണൂ

    പ്രതികാരമാണ്

    സ്ത്രീയെ വഞ്ചിച്ച് കടന്നുകളയുന്ന പുരുഷനെതിരെയുള്ള അനിത എന്ന യുവതിയുടെ പ്രതികാരമാണ് ചിത്രം പറയുന്നത്. നീ വെറും പെണ്ണാണ്, നിനക്കെന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല, ഇനിയും ഞാന്‍ സ്ത്രീകളെ വിഡ്ഢികളാക്കും എന്ന് വെല്ലുവിളിക്കുന്ന പുരുഷകഥപാത്രത്തിന് മുന്നില്‍ പതറാതെ നിന്ന് പൊരുതുകയാണ് അനിത. 'നീ വെറും പെണ്ണ്', എന്ന മമ്മൂട്ടി ചിത്രം കിംഗിലെ കൈയടി നേടിയ ഡയലോഗിനെ തച്ചുടയ്ക്കുകയാണ് ഓട്ടര്‍ഷയിലൂടെ അനുശ്രീയുടെ കഥാപാത്രം.

    ജെയിംസ് ആന്‍ഡ് ആലീസ്

    ജെയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. സുജിത് വാസുദേവ് എന്ന പേര് കൂടാതെ അനുശ്രീ എന്ന പരിചിത മുഖം മാത്രമാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങള്‍. താര പരിവേഷങ്ങളുടെ അകമ്പടിയില്ലാതെ, റിയലിസ്റ്റിക് ട്രീറ്റ്‌മെന്റില്‍ ഒരു സ്ത്രീയുടെ കണക്ക് തീര്‍ക്കലുകളാണ് ഓട്ടര്‍ഷ ദൃശ്യവത്ക്കരിക്കുന്നത്. രാഹുല്‍ മാധവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം. ലൗ ജിഹാദ് എന്ന വിവാദ പ്രമേയം കടന്നു വരുന്നുവെങ്കിലും ചിത്രത്തിനുള്ളില്‍ നിന്നുകൊണ്ട് അതിന് കൃത്യമായ മറുപടിയും സംവിധായകന്‍ നല്‍കുന്നു.

    ഒറ്റയ്ക്ക് ചുമലിലേറ്റാനുള്ള

    താര പിന്തുണയില്ലാതെ ഒരു ചിത്രത്തെ ഒറ്റയ്ക്ക് ചുമലിലേറ്റാനുള്ള ദൗത്യം അനുശ്രീ ഗംഭീരമാക്കി. ഛായഗ്രഹകനായും സംവിധായകനായും നിറഞ്ഞ് നിന്ന സുജിത് വാസുദേവ് സിനിമാറ്റിക് ട്രീറ്റ്‌മെന്റില്‍ നിന്ന് മാറി റിയലിസ്റ്റിക് പാറ്റേണ്‍ പിന്തുടരുകയാണ്. ഇടവേളയ്ക്ക് തൊട്ടുമുമ്പാണ് ചിത്രം വിഷയത്തിലേക്ക് പ്രവേശിക്കുന്നത്. അതുവരെയുള്ള ചിത്രത്തിന്റെ സഞ്ചാരം ഇടയ്ക്ക് പ്രേക്ഷകന്റെ ക്ഷമയെ തെല്ലൊന്ന് പരീക്ഷിക്കുന്നതൊഴിച്ച് നിറുത്തിയാല്‍ ഓട്ടര്‍ഷയിലെ യാത്ര അധികം കുലക്കമില്ലാത്തതാണ്.

    കണ്ണൂരിന്റെ

    കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സൗഹൃദത്തിന്റെ താങ്ങും തണലും തൊട്ടറിയുന്ന ചില മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ കാണാം. കണ്ണൂരിലെ ഒരു ചെറിയ ഗ്രാമത്തിലെ ഓട്ടോ സ്റ്റാന്‍ഡിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഓട്ടോറിക്ഷക്കാര്‍ മുന്‍പും സിനിമയില്‍ കഥാപാത്രങ്ങളായിട്ടുണ്ടെങ്കിലും അതിഭാവത്വങ്ങളില്ലാതെ അവരെ അവതരിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. റിയലിസ്റ്റിക് അനുഭവത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്ന ക്യാമറാ ചലനങ്ങള്‍ പലപ്പോഴും ക്യാമറ എന്ന മാധ്യമത്തിന്റെ സാന്നിദ്ധ്യം പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നുണ്ട്. ആദ്യപാതിയിലെ സംഭാഷണ രംഗങ്ങളിലും ചില അവ്യക്തതകള്‍ കാണാം. രണ്ടര മണിക്കൂര്‍ എന്ന ദൈര്‍ഘ്യവും അല്പം ഇഴച്ചിലുണ്ടാക്കുന്നുണ്ട്. ജോണ്ഡകുട്ടിയുടേതാണ് എഡിറ്റിംഗ്. ശരതിന്റെ ഗാനങ്ങളും കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു കാഴ്ചാനുഭവം സമ്മാനിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല.

    ചുരുക്കം: തിരശീലയിലെ പുരുഷാധിപത്യത്തെ ചെറുത്ത് തോല്‍പിക്കുകയാണ് ഓട്ടര്‍ഷയും അനിത എന്ന കഥാപാത്രവും.

    English summary
    autorsha movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X