For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  By Aswini
  |

  സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ഫഹദ് ഫാസില്‍ നായകന്‍ എന്നീ രണ്ട് കാര്യങ്ങളാണ് അയാള്‍ ഞാനല്ല എന്ന ചിത്രത്തിലേക്ക് ഏറ്റവും ആദ്യം ആകര്‍ഷിക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഈ പ്രതീക്ഷിച്ചത്രയൊന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന നല്ലൊരു നന്മനിറഞ്ഞ ചിത്രം. അത്രമാത്രം പുതുമുകളോ മനസ്സില്‍ തട്ടിനില്‍ക്കുന്ന രംഗങ്ങളോ ഒന്നുമില്ല, എന്നിരിക്കിലും ഫഹദിന്റെ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.

  പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ നിന്ന് ഗജുറാത്തിലേക്ക് നാടുവിട്ടതാണ് പ്രകാശന്‍. അവിടെ അമ്മാവനൊപ്പമാണ് താമസം. ടയര്‍ റിസോളിങ് നടത്തി ജീവിക്കുന്ന ഇവരുടെ ചങ്ങാതിയാണ് അരവിന്ദേട്ടന്‍. ഗുജറാത്തിലെത്തി 15 വര്‍ഷമായിട്ടും, കേരളവുമായി യാതൊരു ബന്ധവുമില്ലെങ്കിലും പ്രകാശനിപ്പോഴും സംസാരിക്കുന്നത് കൊയിലാണ്ടി ഭാഷ തന്നെയാണ്. അവിടെ ഇഷ എന്ന പെണ്‍കുട്ടിയുമായി പ്രകാശന്‍ ഇഷ്ടത്തിലാകുന്നു

  എന്നാല്‍ അമ്മാവന് മരിക്കുന്നതോടെ പ്രകാശന്‍ തനിച്ചായി. വരുത്തിവച്ച ലക്ഷങ്ങളുടെ കടം വീട്ടാന്‍, നാട്ടിലെ തന്റെ സ്വത്ത് വില്‍ക്കാന്‍ വേണ്ടിയാണ് പ്രകാശന്‍ കേരളത്തിലേക്കെത്തുന്നത്. പിന്നീട് അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളാണ് അയാള്‍ ഞാനല്ല എന്ന എന്ന ചിത്രത്തിലെ ട്വിസ്റ്റ്. ആദ്യ ഘട്ടത്തില്‍ ഗുജറാത്തിന്റെ കാഴ്ചകളും മറ്റുമൊക്കെയായി കടന്നു പോകുന്ന ചിത്രം രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ മറ്റൊരു തലത്തിലേക്ക് കടക്കുന്നു. സ്ഥലം വില്‍ക്കാന്‍ ബാംഗ്ലൂരില്‍ എത്തുന്ന പ്രകാശന്‍ അവിടെ മറ്റൊരാളായി വേഷം കെട്ടുമ്പോഴാണ് അയാള്‍ ഞാനല്ല എന്ന പേരിന് പ്രസക്തിയുണ്ടാവുന്നത്.

  പ്രകാശന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ഫഹദ് ഫാസില്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. സ്വാഭാവിക അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ വീണ്ടും പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. കൊയ്‌ലാണ്ടി ഭാഷയൊക്കെ ഒട്ടും കൃത്രിമത്വം കലരാതെ ഫഹദ് കൈകാര്യം ചെയ്തു. അമ്മാവനായി ടിജി രവി എത്തുമ്പോള്‍ ഇഷയായി മൃദുല മുരളിയും വേഷമിട്ടു. ദിവ്യ പിള്ളയാണ് മറ്റൊരു നായിക വേഷം ചെയ്തത്. രഞ്ജി പണിക്കര്‍, ടിനി ടോം, സിജോയ് വര്‍ഗീസ്, നോബി, ശ്രീകുമാര്‍, ദിനേശ് നായര്‍ തുടങ്ങിയവരും അവരവരുടെ വേഷം ഭംഗിയാക്കി.

  രഞ്ജിത്തിന്റെ ലളിതവും മനോഹരവുമായി കഥ തന്നാലാവും വിധം വൃത്തിയായി വിനീത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. അവകാശ വാദങ്ങളൊന്നുമില്ലാതെ വന്ന ചിത്രം പ്രതീക്ഷയ്ക്ക് മേലെ ഉയര്‍ന്നില്ല എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍, നിങ്ങളോട് അനാവശ്യമായ പ്രതീക്ഷക്കാന്‍ ഇവിടെ ആരും പറഞ്ഞില്ലെന്ന് പറയാനേ നിര്‍വ്വാഹമുള്ളൂ. അധികം എക്‌സൈറ്റഅമെന്റോ കാര്യങ്ങളോ ഒന്നും തന്നെയില്ല. വിനീത് സിനിമയോട് കാണിച്ച ആത്മാര്‍ത്ഥത കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയില്ല. ഒരു മികച്ച തുടക്കം

  പിന്നെ എടുത്തു പറയേണ്ടത് ഛായാഗ്രഹണ സൗന്ദര്യമാണ്. മലയാളത്തിന് പരിചയമില്ലാത്ത ലൊക്കേഷനാണ് സിനിമയുടെ പ്രത്യേകത. ഗുജറാത്തിലെ ഉപ്പുപാടങ്ങളും അവിടെ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗവും ശ്രദ്ധേയം. ശ്യാംദത്തിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ഗുജറാത്തി ഗാനങ്ങളും ഈണങ്ങളുമായി മനു രമേശ് ഒരുക്കിയ സംഗീതവും മികച്ചു നില്‍ക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. മനോജിന്റെ ചിത്രസംയോജനവും സിനിമയോട് നീതിപുലര്‍ത്തി.

  ഫഹദ് ഫാസില്‍

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  പ്രകാശന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ഫഹദ് ഫാസില്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. സ്വാഭാവിക അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ വീണ്ടും പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. കൊയിലാണ്ടി ഭാഷയൊക്കെ ഒട്ടും കൃത്രിമത്വം കലരാതെ ഫഹദ് കൈകാര്യം ചെയ്തു.

  മൃദുല മരളി

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  നായികയായുള്ള മൃദുലയുടെ ആദ്യത്തെ ചിത്രമാണിത്. ഇഷ എന്ന പാതി മലയാളിയുടെ വേഷത്തിലാണ് മൃദുല എത്തുന്നത്. മൃദുലയെ സംബന്ധിച്ച് ഇത് വലിയ തുടക്കമാകും

  ദിവ്യ പിള്ള

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളുടെ വേഷത്തിലാണ് ദിവ്യ പിള്ള എന്ന നവാഗത എത്തുന്നത്. ഈ നായികെ കുറിച്ചുള്ള അധികവിവരങ്ങളൊന്നും ക്രൂ വ്യക്തമാക്കിയിട്ടില്ല.

  സംവിധായകന്‍ വിനീത് കുമാര്‍

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  ബാലതാരമായെത്തി നായക നടനായി വേഷമിട്ട ശേഷമാണ് വിനീത് കുമാര്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. തന്റെ ആദ്യചിത്രത്തോട് നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചു. ചില സംഗീത ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്ത പരിചയവുമായാണ് വിനീത് ആദ്യ സിനിമ സംവിധാനം ചെയ്തത്

  കഥ

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  സംവിധായകന്‍ രഞ്ജിത്താണ് ചിത്രത്തിന് കഥയും എഴുതിയത്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആ അവസരം വിനീത് കുമാറിന് നല്‍കുകയായിരുന്നു.

  പാട്ടുകള്‍

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  ഗുജറാത്തിലെ ഉപ്പുപാടങ്ങളും അവിടെ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗവും ശ്രദ്ധേയമാണ്. ഗുജറാത്തി ഗാനങ്ങളും ഈണങ്ങളുമായി മനു രമേശ് ഒരുക്കിയ സംഗീതവും മികച്ചു നില്‍ക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. നീലവാന്‍ മുകിലേ എന്ന പാട്ട് ഇതിനോടകം ഹിറ്റായി

  പിന്നണിയില്‍

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  ശ്യാംദത്തിന്റെ ഛായാഗ്രഹണ ഭംഗി എടുത്ത് പറയേണ്ടതാണ്. മനോജിന്റെ ചിത്രസംയോജനവും സിനിമയോട് നീതിപുലര്‍ത്തി. സമീറ സനീഷാണ് വസ്ത്രാലങ്കാരം

  ഫഹദിന്റെ മടങ്ങിവരവ്

  നിരൂപണം: അയാള്‍ ഞാനല്ല ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ്

  തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ഫഹദ് ഫാസിലിന് ഇതൊരു തിരിച്ചുകയറ്റമാണ്. നന്മയുള്ള നല്ല ചിത്രം.

  English summary
  Ayaal Njanalla Movie Review: A neatly packed entertainer for the season and a perfect treat for the Fahadh Faasil fans.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X