»   » അയാളും ഞാനും തമ്മില്‍ പറയുന്നത്...

അയാളും ഞാനും തമ്മില്‍ പറയുന്നത്...

Posted By: വിവേക്‌ കെ ആര്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/ayalum-njanum-thammil-review-2-105553.html">Next »</a></li></ul>

ഓരോ മനുഷ്യനും തന്നെ തന്നെ കാണാനും, അറിയാനും, സ്‌നേഹിയ്ക്കാനും തുടങ്ങുന്നത് പലപ്പോഴും മറ്റൊരാളിലൂടെയാവും.ആ മറ്റൊരാളാണ് അയാള്‍. ആ അയാളും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പമാണ് എന്റെ തുടക്കവും,വളര്‍ച്ചയും നിര്‍ണ്ണയിക്കുന്നത്. ഡോക്ടര്‍ സാമുവലും, ഡോക്ടര്‍ രവി തരകനും, അയാളും ഞാനുമായി, തമ്മില്‍ പങ്കുവയ്ക്കുന്നതും അതേ ബന്ധമാണ്.

ബോബിസഞ്ജയ് തിരക്കഥയിലൂടെ ലാല്‍ ജോസ് അനുഭവമാക്കിയത് അതേ ബന്ധത്തിന്റെ ഊഷ്മളതയാണ്. മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവും അവതരണരീതിയുമാണ് ഈ ചിത്രത്തില്‍ അദ്ദേഹം സ്വീകരിച്ചിരിയ്ക്കുന്നത്. അയാളും ഞാനും തമ്മില്‍, ഒരു പ്രണയകഥയല്ല. പ്രണയസാക്ഷാത്ക്കാരത്തിനുള്ള പടയോട്ടവും, സിനിമാറ്റിക് ട്വിസ്റ്റുകളുമൊന്നും ഈ ചിത്രത്തെ സ്പര്‍ശിക്കുന്നേയില്ല.

ജീവിതവട്ടത്തിലെ സുപ്രധാനമായ കണ്ണിയായി പ്രണയം ഇതിലും വരുന്നുണ്ട്. പക്ഷെ അനിവാര്യമായ നിസ്സഹായതയായാണ് പ്രണയം രവി തരകനെന്ന മുഖ്യ കഥാപാത്രത്തെ സ്പര്‍ശിയ്ക്കുന്നത്. ആ നിസ്സഹായതയുടെ മുറിവേല്‍പ്പിയ്ക്കല്‍ തീവ്രമായ് തന്നെ അനുഭവിപ്പിയ്ക്കാന്‍ ചിത്രത്തിന് സാധിയ്ക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ മുഖ്യധാരാ സിനിമയ്ക്ക് പൊതുവേ വഴങ്ങാത്ത ഒരു നിര്‍വചനമാണ്.

നായകനും നായികയും, രാജും സോണിയയുമായി ഒന്നാകാന്‍ വേണ്ടി വെപ്രാളപ്പെടുന്ന കഥാത്രികോണങ്ങളില്‍ പ്രണയം പരമോന്നതമായ സാധ്യതയും, സ്പഷ്ടമായ അതിരുകളുടെ ബോധപൂര്‍വമായ മറവിയുമാണ്. എന്നാല്‍ ഈ ചിത്രം യാഥാര്‍ത്ഥ്യത്തെ അവഗണിയ്ക്കാതെ, നിസ്സഹായതയെ അങ്ങനെ തന്നെ കാട്ടിത്തരാന്‍ മടിയ്ക്കാത്ത ഒരുപിടി നല്ല സൃഷ്ടികള്‍ക്കൊപ്പം ഓര്‍മ്മിയ്ക്കപ്പെടും.

പ്രതാപ് പോത്തന്‍ എന്ന നടന്‍ അസാധ്യമാക്കിക്കളഞ്ഞ കഥാപാത്രമാണ് ഡോക്ടര്‍ സാമുവലെന്ന അയാള്‍. സര്‍ട്ടിഫിക്കറ്റില്‍ മാത്രം എംബിബിഎസ് സ്വന്തമായ രവി തരകനെ ഒരു ഡോക്ടറാക്കി, ജീവിതത്തോടടുപ്പിയ്ക്കുന്നതും അത്ഭുതപ്പെടുത്തി സ്വാധീനിയ്ക്കുന്നതും ഇതിലും മനോഹരമായി പറയാന്‍ കഴിയുമെന്ന് തോന്നിയ്ക്കില്ല ചിത്രത്തിന്റെ ആഖ്യാന ശൈലി. ദൈവസങ്കല്പത്തിലേയ്ക്ക് വിശ്വാസച്ചരടെറിഞ്ഞ് അനുഗ്രഹം ഇറങ്ങി വരുന്നതും കാത്ത് ചികിത്സയെ രണ്ടാംകിടയാക്കുന്ന അതിവിശ്വാസികള്‍ക്കിടയില്‍, ദൈവം ആഗ്രഹിയ്ക്കുന്ന സഹായമാകുകയാണ് ഡോക്ടര്‍ സാമുവലിന്റെ രീതി. ആതുരസേവനരംഗത്തെ അഴിമതിയുടെ മേല്‍ക്കും നന്നായി ഞോണ്ടുന്നുണ്ട് തിരക്കഥ.

അടുത്ത പേജില്‍
രവി തരകന്‍ പൃഥ്വിയുടെ തിരിച്ചുവരവ്

<ul id="pagination-digg"><li class="next"><a href="/reviews/ayalum-njanum-thammil-review-2-105553.html">Next »</a></li></ul>
English summary
Ayalum Njanum Thammil is a story of the transformation of a happy-go-lucky medical student into a responsible, duty-conscious doctor who finds the meaning of his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam