»   » ബാച്ചിലര്‍ പാര്‍ട്ടി പ്രേക്ഷകരോടുള്ള കൊടുംചതി

ബാച്ചിലര്‍ പാര്‍ട്ടി പ്രേക്ഷകരോടുള്ള കൊടുംചതി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/bachelor-party-is-unbearable-2-102650.html">Next »</a></li></ul>

അടുത്തകാലത്ത് ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ മോശം കമന്റുകള്‍കിട്ടിയ ബാച്ച്‌ലര്‍ പാര്‍ട്ടി എങ്ങിനെ മോശം സിനിമയായി മാറുന്നു എന്നറിയാന്‍ പലരും തിയറ്ററില്‍ പോയിട്ടുണ്ടാവില്ല. പ്രച്ഛന്ന വേഷങ്ങളുടെ ഫോട്ടോസെഷനിലൂടെ തുടക്കം മുതല്‍ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകന്റെ കാത്തിരിപ്പിന് ആക്കം കൂട്ടിയ ഈ ചിത്രം തിയറ്ററില്‍ ഓടിക്കൂടിയ യുവജനങ്ങളെ തെല്ലൊന്നുമല്ല വെറുപ്പിച്ചത്.

Bachelor Party Review

സിനിമ കണ്ടുപുറത്തിറങ്ങിയവര്‍ വായുവിനേക്കാള്‍ വേഗത്തിലാണ് മെസ്സേജുകളയച്ചും ഫോണ്‍ വിളിച്ചും നേരിട്ട്
പറഞ്ഞും തിയറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്കുതടയാന്‍ ശ്രമിച്ചത്.എന്നിട്ടും മൂന്ന് നാല് ദിവസം തിയറ്ററുകളില്‍ ബാച്ചിലേര്‍സിന്റെ ഇടിയും ബഹളവുമുണ്ടായി. ക്രമേണ മരണവീടുകള്‍പോലെ അവമാറുകയും ചെയ്തു.

ക്യാമറയുടെ ആങ്കിളുകളും ലൈറ്റിന്റെ വിരുതുമൊക്കെ സാമാന്യജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുത്തികൊടുത്ത ബിഗ് ബി എന്ന അമല്‍നീരദ് ചിത്രം മുതല്‍ വിടാതെ കൂടുന്ന ഒരു മാരണമാണ് സ്‌ളോമോഷന്‍ ഷോട്‌സ.് ബിഗ്ബി ഒരുവിധം സഹിച്ച് കഴിഞ്ഞപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ പിന്നെ അന്‍വര്‍, ഇതാ ഇപ്പോള്‍ ബാച്ചിലര്‍ പാര്‍ട്ടിയിലും പഠിച്ചതുതന്നെ പാടിയിരിക്കുന്നു.

സിനിമയുടെ തുടക്കത്തിലെ പാട്ടുതന്നെ മതി വെറുപ്പിക്കാന്‍ എന്ന അവസ്ഥ. ഇത്രയും പറഞ്ഞത് സിനിമയുടെ നിരൂപണം
പ്രമാണിച്ചല്ല. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക് ചില പൊതുസ്വഭാവം വേണമെന്ന ധരണയുടെ പുറത്താണ് തിരക്കഥകള്‍ പണിതു വരുന്നത്.

അടുത്ത പേജില്‍
ന്യൂജനറേഷന് അശ്ലീലം നിര്‍ബന്ധം

<ul id="pagination-digg"><li class="next"><a href="/reviews/bachelor-party-is-unbearable-2-102650.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam