For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോറടിപ്പിക്കാതെ ബാങ്കിങ് ഹവേഴ്‌സ്

By Nirmal
|
<ul id="pagination-digg"><li class="next"><a href="/reviews/banking-hours-10-4-k-madhu-anoopmenon-review-2-104935.html">Next »</a></li></ul>

സസ്‌പെന്‍സ് ചിത്രങ്ങളൊരുക്കുന്നതില്‍ കെ. മധുവിന് സ്ഥിരമായൊരു ശൈലിയുണ്ട്. സിബിഐ പരമ്പരകള്‍ കണ്ടവര്‍ക്ക് കാര്യം അറിയാം. കൊലപാതകം ചെയ്യാന്‍ കാരണങ്ങള്‍ പലതായിരിക്കും. ഘാതകനാകാന്‍ ചിത്രത്തിലെ എല്ലാവര്‍ക്കും സാധ്യതയുണ്ടാകും. എന്നാല്‍ ആരും പ്രതീക്ഷിക്കാത്തൊരാളായിരിക്കും സിനിമയ്‌ക്കൊടുവില്‍ കൊലപാതകി.

Banking Hours

പുതിയ ചിത്രമായ ബാങ്കിങ് ഹവേഴ്‌സ് 10 ടു 4 എന്ന ചിത്രത്തിലും ഇതേ രീതി തന്നെയാണ് അദ്ദേഹം കൈകൊണ്ടിരിക്കുന്നത്. എങ്കിലും ആറുമണിക്കൂര്‍ സംഭവങ്ങളെ രണ്ടുമണിക്കൂറില്‍ സസ്‌പെന്‍സ് ഒട്ടും ചോര്‍ന്നുപോകാതെ ഒതുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞുപോയ നിരവധി ചെറുപ്പക്കാരായ നടന്‍മാര്‍ക്ക് പുനര്‍ജന്‍മം നല്‍കാന്‍ കെ. മധുവിനു സാധിച്ചു. തീര്‍ച്ചയായും രണ്ടുമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് കെ.മധു സമ്മാനിച്ചിരിക്കുന്നത്.

എസ്. എന്‍. സ്വാമി- കെ.മധു കൂട്ടുകെട്ടാണ് മലയാളത്തില്‍ സസ്‌പെന്‍സ് ചിത്രങ്ങള്‍ കൂടുതല്‍ ഒരുക്കാറുള്ളത്. എന്നാല്‍ ഇക്കുറി മധു കൂട്ടുപിടിച്ചിരിക്കുന്നത് നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ്. സുമേഷ്- അമല്‍ എന്നിവര്‍ കന്നിചിത്രമായിട്ടും കയ്യടക്കത്തോടെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില പാളിച്ചകള്‍ പ്രേക്ഷകര്‍ക്കു പെട്ടന്നു മനസ്സിലാകുമെങ്കിലും ഓരോ സെക്കന്റിലും ഉദ്വേഗം ജനിപ്പിക്കുന്നതാകയാല്‍ അതൊക്കെ മറന്നുപോകുകയും ചെയ്യും.

മേഘ്‌നരാജ്- അനൂപ് മേനോന്‍ താര ജോടികളെ വേണ്ടത്ര നന്നായി ഉപയോഗപ്പെടുത്താന്‍ സംവിധാകനു സാധിച്ചിട്ടില്ല എന്നതൊരു പോരായ്മയായി തോന്നിയേക്കാ്ം. അനൂപ് മേനോന്‍ ഒഴികെ താരപരിപേഷമുള്ള യുവതാരങ്ങളൊന്നും ചിത്രത്തിലില്ല. ഒരുകാലത്ത് നായകനായി എത്തി അവസരങ്ങളില്ലാത്തതുകാരണം പുറന്തള്ളപ്പെട്ടുപോയവരാണ് ഇതിലെ മറ്റുതാരങ്ങളെല്ലാം. അവരെയെല്ലാം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കെ.മധുവിനു സാധിച്ചു.

ഇതൊരു ന്യൂജനറേഷന്‍ ചിത്രമല്ല. പൂര്‍ണമായും സസ്‌പെന്‍സ് നിറഞ്ഞൊരു ചിത്രമാണ്. ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ കാണുന്ന ജാടകളോ അശ്ലീല ചുവയുള്ള സംഭാഷണങ്ങളോയൊന്നും ഇതില്‍ കാണില്ല. ശങ്കര്‍, സത്താര്‍, വിജയ് മേനോന്‍ എന്നീ മുന്‍കാല നടന്‍മാരും ശ്രദ്ധേയമായ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കെ.മധു ഒരു അഭിമുഖത്തില്‍ പറഞ്ഞതു പോലെ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബാങ്കിങ് ഹവേഴ്‌സ്.

<ul id="pagination-digg"><li class="next"><a href="/reviews/banking-hours-10-4-k-madhu-anoopmenon-review-2-104935.html">Next »</a></li></ul>

English summary
Director K Madhu is with another thriller in his new movie 'Banking Hours 10 to 4'.Led by Anoop Menon and Meghna Raj, also have Kailash, Krishana, Roshan, Nishanth sagar, Shafna, Vishnu Priya, Jishnu Raghavan, Sathar, Shankar, Mithun, Kiran Raj, Tini Tom, Sudheesh, Arun, Jayakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more