»   » ബാവുട്ടിയിലെ ജീവിതമുഹൂര്‍ത്തങ്ങള്‍ക്ക് തിളക്കമേറെ

ബാവുട്ടിയിലെ ജീവിതമുഹൂര്‍ത്തങ്ങള്‍ക്ക് തിളക്കമേറെ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/bavuttiyude-namathil-gs-vijayan-ranjith-review-2-106722.html">Next »</a></li></ul>

ബാവൂട്ടിയുടെ നാമത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമല്ല. പ്രേക്ഷകനില്‍ മാനസിക പിരിമുറുക്കമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളൊന്നുമില്ല. കയ്യടി നേടാവുന്ന സംഭാഷണങ്ങളോ സംഘട്ടനങ്ങളോ ഇല്ല. പക്ഷേ കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്നൊരു ചിത്രമാണ്. രഞ്ജിത്ത് എന്ന സംവിധാകന്റെ കയ്യൊപ്പു പതിഞ്ഞൊരു ചിത്രമെന്നോ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമെന്നോ എന്നൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ല. പതിവുസിനിമാ സങ്കല്‍പ്പങ്ങളിലെ പോലെ ആദിമധ്യാന്ത പൊരുത്തങ്ങളോ ഒന്നും തന്നെ ഇതില്‍ ഇല്ല. പക്ഷേ നാം ഇഷ്ടപ്പെടുന്ന കുറേ ജീവിത മുഹൂര്‍ത്തങ്ങളുണ്ട്. നമുക്കു ചുറ്റുമുള്ള കുറേ കഥാപാത്രങ്ങളുണ്ട്. കള്ളത്തരമില്ലാത്ത കഥാപാത്രങ്ങളായതിനാല്‍ നാം ഈ ചിത്രത്തിലെ ബാവൂട്ടിയെയും കൂടെയുള്ളവരെയും ഇഷ്ടപ്പെടും. അതുതന്നെയാണ് ബാവൂട്ടിയുടെ നാമത്തില്‍ എന്നചിത്രത്തിന്റെ വിജയവും.

ജി.എസ്. വിജയന്‍ എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവാണ് ചിത്രം. രഞ്ജിത്ത് നിര്‍മാണവും തിരക്കഥയും രചിച്ച ചിത്രം പക്ഷേ അറിയപ്പെടുന്നത് രഞ്ജിത്ത് ചിത്രമായിട്ടാണ്. സംവിധായകന്റെ സ്ഥാനം എവിടെയും കാണുന്നില്ല. ചിത്രീകരണം തുടങ്ങിയതു മുതല്‍ ഇതൊരു രഞ്ജിത് ചിത്രമായിട്ടാണ് ബ്രാന്‍ഡ് ചെയ്യപ്പെട്ടത്. അതുതന്നെയാണ് ചിത്രത്തിന്റെ വിജയമായതും. അഞ്ചു ചിത്രങ്ങള്‍ പരാജയപ്പെട്ട മെഗാസ്റ്റാറിനു തിരിച്ചുവരവിനു സഹായിക്കുന്ന ചിത്രം കൂടിയാണിത്.

Bavuttiyude Namathil

കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ, വിനീത്, ഹരിശ്രീ അശോകന്‍, റിമാ കല്ലിങ്കല്‍ എന്നിവരെല്ലാം അഭിനയങ്ങളൊന്നുമില്ലാതെ പെരുമാറിയ ചിത്രം ഇപ്പോള്‍ തന്നെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 2012ലെ മികച്ച കുടുംബചിത്രങ്ങളിലൊന്നായി ബാവൂട്ടിയെ വിശേഷിപ്പിക്കാം. നന്മയുള്ള കഥാപാത്രങ്ങളെ എന്നും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ വിജയംകൂടിയാണീ ചിത്രം.

രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെന്റ് എന്ന ചിത്രത്തിന്റെ ഗണത്തില്‍പ്പെടുത്തിയാണ് എല്ലാവരും ബാവൂട്ടിയെ വിശേഷപ്പിക്കുന്നത്. രണ്ടിലും നന്മ തന്നെയാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ പൂര്‍ണമായും മമ്മൂട്ടി ചിത്രമായിരുന്നു. ബാവൂട്ടിയുടെ വിജയത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റുതാരങ്ങളും തുല്യപങ്കാണ് വഹിക്കുന്നത്. അതിലെല്ലാമുപരിയായി ചെറിയൊരു സംഭവം സിനിമയായി അവതരിപ്പിക്കാനുള്ള രഞ്ജിത്തിന്റെ മിടുക്കുകൂടിയാണീ ചിത്രം. കൂടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ കര്‍മയോദ്ധ എല്ലാതരത്തിലും പരാജയമടഞ്ഞപ്പോള്‍ ബാവൂട്ടിയുടെ വിജയം കൂടുകയാണ്.

<ul id="pagination-digg"><li class="next"><a href="/reviews/bavuttiyude-namathil-gs-vijayan-ranjith-review-2-106722.html">Next »</a></li></ul>

English summary
Bavuttiyude Namathil, directed by GS Vijayan is a simple feel good movie, with comedy and emotions. It's a touching film that you can watch with your entire family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X