»   » വിജയത്തിനു കാരണം രഞ്ജിത് ഇഫക്ട്

വിജയത്തിനു കാരണം രഞ്ജിത് ഇഫക്ട്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="previous"><a href="/reviews/bavuttiyude-namathil-gs-vijayan-ranjith-review-2-106722.html">« Previous</a>

മലയാള സിനിമയില്‍ ഇപ്പോഴത്തെ മാറ്റത്തിനു പ്രധാന കാരണം ഇയാളാണ്. ഒരിക്കല്‍ കോമഡി ചിത്രങ്ങളായിരുന്നു ഈ പേനത്തുമ്പില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നത്. പിന്നീട് കച്ചവട സിനിമയുടെ നെടുംതൂണായി. അമാനുഷിക കഥാപാത്രങ്ങളെ കൂട്ടുപിടിച്ചായിരുന്നു ഈ വിജയമെല്ലാം നേടിയത്. എന്നാല്‍ പിന്നീട് ഈ രീതിയും വിട്ടു. നല്ലചിത്രങ്ങളെ മാത്രം കൂട്ടുപിടിച്ചായി വരവ്. പ്രതിഭയുടെ കയ്യൊപ്പു ചാര്‍ത്തിയ ചിത്രമായിരുന്നു അതെല്ലാം. അതെ പറഞ്ഞുവരുന്നത് രഞ്ജിത്ത് എന്ന മലയാള സിനിമയുടെ നെടുംതൂണിനെക്കുറിച്ചു തന്നെ. കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുമായി കൂട്ടുചേര്‍ന്നുള്ള ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രവും മലയാളി കയ്യൊഴിയില്ല. കാരണം മലയാളിയുടെ ജീവിത പരിസരത്തു നിന്നെടുത്ത കുറേകഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

ബാവൂട്ടി ജനിച്ചത് ഇങ്ങനെയാണ്. പ്രാഞ്ചിയേട്ടന്റെ ചിത്രീകരണ സമയത്ത് ജി.എസ്. വിജയന്‍ ഒരു കഥയുമായി മമ്മൂട്ടിയെ കാണാനെത്തി. എന്നാല്‍ കഥ കേട്ട് മമ്മൂട്ടി പറഞ്ഞത് ഈ കഥാപാത്രം നന്നായി ചേരുന്നത് മോഹന്‍ലാലിനായിരിക്കുമെന്നാണ്. ഈ സംഭാഷണത്തിലേക്കാണ് രഞ്ജിത്ത് കടന്നുവരുന്നത്. എങ്കില്‍ ഞാന്‍ ഒരു കഥയെഴുതി തരാമെന്നായി രഞ്ജിത്ത്. അതുകേട്ടതും മമ്മൂട്ടി അഭിനയിക്കാമെന്നേറ്റു. പ്രാഞ്ചിയേട്ടന്‍ മുതല്‍ ജി.എസ്. വിജയന്‍ കാത്തിരുന്നതാണ് ഈ ചിത്രം.

Bavuttiyude Namathil

ചെറിയ സംഭവങ്ങളെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള രഞ്ജിത്തിന്റെ കഴിവാണ് പ്രശംസനീയം. നന്ദനം എന്ന ചിത്രം തന്നെയെടുത്തുനോക്കൂ. കൃഷ്ണനെ ആരാധിക്കുന്ന അടുക്കളക്കാരിയായ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അടുത്ത വീട്ടിലെ പയ്യന്റെ രൂപത്തില്‍ കൃഷ്ണന്‍ കടന്നുവരികയല്ലേ. ഭക്തിയും പ്രണയവും ഇത്രയും നന്നായി അവതരിപ്പിച്ച ചിത്രം അടുത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ.

മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ്. മദ്യപാനം വിഷയമായി എത്രയെത്ര സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യപകുതിയില്‍ മദ്യപാനവും രണ്ടാംപകുതിയില്‍ മദ്യപാനത്തില്‍ മോചനം നേടിയയാള്‍ മദ്യപാനിയുടെ ജീവിതം നോക്കിക്കാണുന്നതായുമാണ് രഞ്ജിത്ത ്അവതരിപ്പിച്ചിരിക്കുന്നത്. പ്രശംസപിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ ആഗ്രഹത്തെ ചോദ്യം ചെയ്യുന്നതല്ലേ പ്രാഞ്ചിയേട്ടന്‍.

പണത്തിനു പിന്നാലെ പായുന്ന യുവാക്കളുടെ കഥയായിരുന്നു ഇന്ത്യന്‍ റുപ്പീ. അതാണ് രഞ്ജിത്ത്. ഇങ്ങനെ ഓരോ സമയത്ത് ഓരോ അവതാരവേഷം എടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് മലയാള സിനിമയെ താരാധിപത്യത്തില്‍ നിന്നു മോചിപ്പിച്ച് വീണ്ടും സംവിധായകന്റെ കൈകളിലെത്തിച്ചത്. രഞ്ജിത്ത് വിളിച്ചാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഏതു തിരക്കും മാറ്റിവച്ച് എത്തുന്ന സ്ഥിതിയിലെത്തിയില്ലേ. ഈ കഴിവിനെയാണ് നാം അംഗീകരിക്കേണ്ടത്.

<ul id="pagination-digg"><li class="previous"><a href="/reviews/bavuttiyude-namathil-gs-vijayan-ranjith-review-2-106722.html">« Previous</a>
English summary
Bavuttiyude Namathil, directed by GS Vijayan is a simple feel good movie, with comedy and emotions. It's a touching film that you can watch with your entire family
Please Wait while comments are loading...

Malayalam Photos

Go to : More Photos