»   » വേശ്യാലയം ജീവിതമാര്‍ഗമാണ്,തീപ്പൊരി ഡയലോഗുകളുമായി പതിനൊന്ന് സ്ത്രീ ജീവിതങ്ങള്‍. ബീഗം ജാനിന്റെ റിവ്യു!

വേശ്യാലയം ജീവിതമാര്‍ഗമാണ്,തീപ്പൊരി ഡയലോഗുകളുമായി പതിനൊന്ന് സ്ത്രീ ജീവിതങ്ങള്‍. ബീഗം ജാനിന്റെ റിവ്യു!

Posted By:
Subscribe to Filmibeat Malayalam

വിദ്യ ബാലന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്ന് 'ബീഗം ജാനി' ലുടെ ഇന്നലെ മുതല്‍ സിനിമ പ്രേക്ഷകരുടെ മനസിലേക്കെത്തി. സ്രിജിത് മുഖര്‍ജി സംവിധാനം ചെയ്ത സിനിമ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് നല്‍കിയിരിക്കുന്നത്.

വിദ്യക്ക് പുറമെ ഗുഹൗര്‍ ഖാന്‍, ഇല അരുണ്‍, നസിറുദ്ദീന്‍ ഷാ, ചങ്കി പാണ്ഡെ, പല്ലവി ശാരദ, മിഷ്തി, ഫ്‌ലോറ സൈനി, റിധീമ തിവാരി, പിതൊബഷ്, രജിത് കപൂര്‍, ആശിഷ് വിദ്യാര്‍ഥി, വിവേക് മുശ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്.

ഇന്ത്യ പാകീസ്താന്‍ വിഭജനത്തിന്റെ ഇരകള്‍

ഏഴുപത് വര്‍ഷം മുമ്പ് ഇന്ത്യയിലുണ്ടായ വിഭജനത്തിന്റെ ഇരകളെ സിനിമയിലെത്തിക്കുകയായിരുന്നു സ്രിജിത് മുഖര്‍ജി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ വേശ്യാലയങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല സംഭവങ്ങളുമാണ് സിനിമയിലുടെ പറയുന്നത്.

ഭീഷണിയായത് വേശ്യാലയത്തിന്

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഭീഷണിയുയര്‍ത്തിയത് ബീഗം ജാനിനെ പോലെയുള്ളവരുടെ വേശ്യാലയത്തിനായിരുന്നു. സ്വന്തം ശരീരം വിറ്റു ജീവിക്കാന്‍ നിയോഗിക്കപ്പെട്ട പതിനൊന്നു സ്ത്രീകളുടെ വഴിമുട്ടിയ ജീവിതത്തിന്റെ പിടിച്ചു നില്‍പ്പിനായുള്ള പോരാട്ടങ്ങളാണ് ബീഗം ജാന്‍ പറയുന്നത്

എളുപ്പത്തില്‍ കണ്ടിരിക്കാന്‍ പറ്റില്ല

ബീഗം ജാന്‍ എളുപ്പത്തില്‍ കണ്ടിരിക്കുന്ന സിനിമയല്ല. ഇത് സമുഹത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പിനെ തുറന്നു പറയുകയാണ്. വിദ്യയുടെ കണ്ണും ചിത്രത്തിലെ തീപ്പൊരി ഡയലോഗുകള്‍ രോമാഞ്ചമുണര്‍ത്തുകയാണ്.

സിനിമയുടെ വിജയം സംവിധാനത്തിന്റെ മിടുക്ക്

ദേശീയ അവാര്‍ഡ് ജേതാവായ സ്രിജിത് മുഖര്‍ജിയാണ് ബീഗം ജാനിന് ജന്മം നല്‍കിയത്. സ്രിജിതിന്റെ 2015 ല്‍ പുറത്തിറങ്ങിയ 'രാജ്കാഹനി' എന്ന ബംഗാളി സിനിമയുടെ റിമേക്കാണ് ബീഗം ജാന്‍. ചിത്രത്തിന്റെ ആശയം പ്രശംസിനയമായ നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

കഥാപാത്രത്തെ അനശ്വരമാക്കി വിദ്യ ബാലന്‍

സമുഹത്തില്‍ ഒറ്റപ്പെടാന്‍ വിധിച്ച പതിനൊന്ന് സ്ത്രീ ജന്മങ്ങളെ നയിക്കുന്നതിന് ബീഗം ജാനാണ്. തങ്ങളുടെ ബിസിനസ് നന്നായി കൊണ്ടു പോവുന്നതിനായി ബീഗം ജാനും കൂട്ടരും കടുത്ത രീതിയിലാണ് പോരാടിയിരുന്നത്. വിദ്യയുടെ വേഷ പകര്‍ച്ചയും സംസാരവും ശക്തമായ സ്ത്രീ ജീവിതത്തിന്റെ നേര്‍ അനുഭവമാണ് പങ്കുവെച്ചത്. ചിത്രത്തില്‍ വിദ്യ അഭിനയിച്ചു ജീവിക്കുകയായിരുന്നെന്നുള്ളത് വ്യക്തമാണ്.

എഴുത്തിന്റെ ശക്തി

സിനിമയുടെ വിജയത്തിന് പ്രധാനമായും വേണ്ടത് ഡയലോഗുകളുടെ പ്രത്യേകതയാണ്. അത്തരത്തില്‍ വെടിക്കെട്ട് ഡയലോഗുകളാണ് ബീഗം ജാനിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന്. ചിത്രത്തിന് കഥയൊരുക്കിയത് സ്രിജിത് മുഖര്‍ജിയും കൗശര്‍ മുനീറുമാണ്. എന്നാല്‍ സിനിമയുടെ ആദ്യ പകുതിയില്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ വലിയ മെസേജുകളൊന്നും പറയുന്നില്ല.

സിനിമയിലെ പാട്ടുകള്‍

സിനിമയിലെ പാട്ടുകള്‍ ബീഗം ജാനിന്റെ കഥ തന്നെയാണ് പറയുന്നത്. 'ആസാദിയന്‍', 'ഹോലി ഖേലിയന്‍' എന്നു തുടങ്ങുന്ന പാട്ടുകളാണ് മികച്ചു നില്‍ക്കുന്നത്.

English summary
Is this Vidya Balan starrer worth the hype? We watched it and here's our verdict.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam