»   » ഒരു വലിയ സന്ദേശമുണ്ട്, തെറിയ്ക്ക് ശേഷം ആരാധകര്‍ കാത്തിരുന്ന വിജയ് യുടെ ഭൈരവ, ലൈവ് അപ്‌ഡേറ്റ്‌സ്!

ഒരു വലിയ സന്ദേശമുണ്ട്, തെറിയ്ക്ക് ശേഷം ആരാധകര്‍ കാത്തിരുന്ന വിജയ് യുടെ ഭൈരവ, ലൈവ് അപ്‌ഡേറ്റ്‌സ്!

Posted By: Thanmaya
Subscribe to Filmibeat Malayalam


കോളിവുഡ് പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് യുടെ ചിത്രമാണ് ഭൈരവ. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങി. സൗത്ത് ഇന്ത്യന്‍ ഗ്ലാമര്‍ നടി കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇത് ആദ്യമായാണ് വിജയ് യും കീര്‍ത്തി സുരേഷും സ്‌ക്രീനില്‍ ഒന്നിച്ച് എത്തുന്നത്.

ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സതീഷ് ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, മൈം ഗോപി, ശ്രീമാന്‍, സിജ റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെന്‍സബര്‍ ബോര്‍ഡിന്റെ 'യു' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന് രണ്ട് മണിക്കൂറും 45 മിനിറ്റുമാണ് ദൈര്‍ഘ്യം. ലൈവ് അപ്‌ഡേറ്റ്‌സ്. തുടര്‍ന്ന് വായിക്കൂ..

ഭൈരവ

തെറിയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് ഭൈരവ. ഭൈരവ എന്ന ടൈറ്റല്‍ റോളിലാണ് വിജയ് എത്തുന്നത്. വിജയ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ പ്രണയിനിയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. മലര്‍വിഴി എന്നാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അഴിമതിയ്‌ക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയിനിയെ സഹായിക്കാന്‍ ഭൈരവ നടത്തുന്ന സാഹസവുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വരുന്ന കൊള്ള ലാഭത്തെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്.

മാസ് മസാല എന്റര്‍ടെയ്‌നര്‍

മികച്ച പെര്‍ഫോമന്‍സ്, ഗംഭീര ആക്ഷന്‍ സീനുകള്‍, റോക്കിങ് മ്യൂസിക് എല്ലാ കൂടെ ചേര്‍ന്നൊരു പൂര്‍ണ മാസ് മസാല എന്റര്‍ടെയ്‌നറാണ് ചിത്രം. വിജയ് യുടെ അറുപതാമത്തെ ചിത്രമാണ് ഭൈരവ. റിലീസിന് മുന്നോടിയായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

വിജയ് യുടെ പെര്‍ഫോമന്‍സ്

ചിത്രത്തിന് വേണ്ടി വിജയ് പരിപൂര്‍ണമായി കൂടെ നിന്നിട്ടുണ്ടെന്ന് മനസിലാക്കും. ഓഡിയന്‍സ് ലൈവ് റിപ്പോര്‍ട്ട് അനുസരിച്ച് വിജയ് യുടെ പെര്‍ഫോമന്‍സ് അത്ഭുതപ്പെടുത്തുന്നുവെന്നാണ് അറിയുന്നത്. വിജയ് യുടെ കിടിലന്‍ ഡയലോഗ്‌സിന് കൈയടി നേടുന്നുണ്ട്.

കീര്‍ത്തി സുരേഷ്

മലര്‍വിഴി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ ക്യൂട്ട് എക്‌സ്പ്രഷന്‍സും ചിരിയും എല്ലാം പ്രേക്ഷക ഹൃദയം കീഴടക്കും. അഭിനയത്തെക്കാള്‍ കീര്‍ത്തിയുടെ എക്‌സ്പ്രഷന്‍സാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.

ജഗപതി റാവു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജഗപതി റാവുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയന്ത എന്നാണ് ജഗപതി റാറുവിന്റെ കഥാപാത്രത്തിന്റെ പേര്. രാഷ്ട്രീയ അഴിമതിക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.

ഛായാഗ്രാഹണം

ഛായാഗ്രഹണ മികവിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. ഓരോ ഫ്രെയിമിലും അത് കാണാം. സുകുമറാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
Bhairava Movie Live Update.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam