»   » വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!

വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!

Posted By: Teresa John
Subscribe to Filmibeat Malayalam

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്ന ലേബലിലാണ് നിരഞ്ജന്‍ സിനിമയിലേക്കെത്തിയത്. അതിന് മാറ്റമുണ്ടാവാന്‍ അധികം താമസം വേണ്ടി വരില്ല. ഇന്ന് റിലീസ് ചെയ്ത നിരഞ്ജന്റെ ബോബി എന്ന സിനിമ കാണിച്ചു തരുന്നതും അതാണ്. മിയ ജോര്‍ജ് നായികയായി അഭിനയിക്കുന്ന ചിത്രം റിലീസിന് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

മലയാള സിനിമയില്‍ ഇതുവരെ കൊണ്ടു വരാത്ത കഥയുമായി ബോബി ഇന്ന് രാവിലെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. തന്നെക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ എന്ത് സംഭവിക്കും? യുവാക്കള്‍ക്ക് നല്ലൊരു ആശയം പങ്കുവെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആദ്യം വന്ന പ്രതികരണമനുസരിച്ച് ബോബി മികച്ചൊരു സിനിമയായിരിക്കുമെന്നാണ് പറയുന്നത്.

ബോബി

വിവാഹം കഴിക്കുന്നതിനും പ്രണയിക്കുന്നതിനും തടസം ഒന്നുമില്ലെന്ന് പലരും പറയുമെങ്കിലും അനുഭവം ഉള്ളവര്‍ ആരും അത് ശരിയാണെന്ന് പറയാറില്ല. എ്ന്നാല്‍ എടുത്ത് ചാടി വിവാഹം കഴിക്കുന്ന യുവാക്കള്‍ക്കിടിയിലേക്ക് അവര്‍ നേരിടുന്ന പ്രതിസന്ധികളുമായിട്ടാണ് ബോബി വന്നിരിക്കുന്നത്.

പ്രായം ഒരു പ്രശ്‌നമാണോ?

വിവാഹ ജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും പ്രായ വ്യത്യാസം കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തോക്കെയായിരിക്കുമെന്ന് ബോബി കാണിച്ചു തരും. പ്രായത്തിനെക്കാള്‍ കൂടുതലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടാണ് ബോബി എന്ന സിനിമ തയ്യാറാക്കിയിരിക്കുന്നത്.

ടീസര്‍ ഹിറ്റായിരുന്നു

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. മിയ ജോര്‍ജ് നായികയായും അഭിനയിക്കുന്നു. മുമ്പ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന സിനിമയിലൂടെ നിരഞ്ജന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.

ബോബി പറയാനുദ്ദേശിക്കുന്നത് ഇതാണോ?


ഇന്ന് കേരള സമൂഹത്തില്‍ നടക്കുന്ന ഒളിച്ചോട്ടവും പ്രണയ വിവാഹങ്ങളും എത്തിച്ചേരുന്നത് കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കാണ്. ബോബി എന്ന സിനിമയിലൂടെ തുറന്ന് കാണിക്കുന്നതും ഇത്തരം കാര്യങ്ങളായിരിക്കും.

പ്രധാന കഥാപാത്രങ്ങള്‍

മിയയ്ക്കും നിരഞ്ജനും ഒപ്പം അജു വര്‍ഗീസ്, ഷമ്മി തിലകന്‍, സുധീര്‍ കരമന, പാക്ഷണം ഷാജി, സിനോജ് വര്‍ഗീസ്, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംവിധാന മികവ്

പ്ലസ്ടു, ടൂറിസ്റ്റ് ഹോം എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി സംവിധാനം ചെയ്യുന്ന സിനിമയാണ് ബോബി. ഫാമിലി ഫണ്‍ എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമ കേരളത്തില്‍ നൂറിലധികം തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

നിരഞ്ജന്റെ സിനിമ

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. മിയ ജോര്‍ജ് നായികയായും അഭിനയിക്കുന്നു. മുമ്പ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന സിനിമയിലൂടെ നിരഞ്ജന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.

English summary
Bobby Movie First Review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam