»   » സെല്ലുലോയ്ഡ് സൂപ്പര്‍ 'ഓള്‍ഡ് ജനറേഷന്‍' ചിത്രം

സെല്ലുലോയ്ഡ് സൂപ്പര്‍ 'ഓള്‍ഡ് ജനറേഷന്‍' ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/celluloid-malayalam-movie-review-2-107491.html">Next »</a></li></ul>
Rating:
4.0/5
പരസ്യവാചകം തന്നെ അങ്ങനെയായിരുന്നു ഇതൊരു ഓള്‍ഡ് ജനറേഷന്‍ ചിത്രം. ശരിക്കും അര്‍ഥം വച്ചുകൊണ്ടുള്ള പരസ്യമായിരുന്നു സെല്ലുലോയ്്ഡ് എന്ന കമല്‍ ചിത്രത്തിനു നല്‍കിയ ഇതൊരു ഓള്‍ഡ് ജനറേഷന്‍ ചിത്രം എന്ന്. ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നവര്‍ രണ്ടുമണിക്കൂറും പത്തുമിനിറ്റും ചെലവഴിച്ച് കമല്‍സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രം കാണണം.

സിനിമയെ സ്‌നേഹിക്കുന്ന സംവിധായകന്റെ മനസ്സില്‍ എങ്ങനെയാണ് കാലത്തെ അതിജീവിക്കുന്ന ഒരുകഥ സിനിമയാകുന്നതെന്നു മനസ്സിലാകും. 2013ല്‍ റിലീസ് ചെയ്ത കലാപരവും കഥാപരവുമായി മുന്നില്‍ നില്‍ക്കുന്ന ആദ്യ ചിത്രമാണ് സെല്ലുലോയ്ഡ്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥ പറയുക മാത്രമല്ല കമല്‍ ചെയ്യുന്നത്. ഏച്ചുകെട്ടുകളില്ലാതെ, അനാവശ്യ ട്വിസ്റ്റുകളില്ലാതെ, ആര്‍ക്കും മനസ്സിലാകാത്ത ജാഡ സംഭാഷണങ്ങളില്ലാതെ, അശ്ലീല ചുവയോ ദ്വയാര്‍ഥമോ ഇല്ലാത്ത ഒരു ചിത്രമാണ് മകല്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളികള്‍ക്കു സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ചിത്രമെടുത്ത ജെസി ഡാനിയേലിന്റെ ജീവിതത്തിന് അതിഭാവുകത്വവും അസാധാരണത്വുവും നല്‍കാതെ യാഥാര്‍ഥ്യത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സെല്ലുലോയ്ഡ്. ചരിത്രം രചിച്ച്, ചരിത്രത്തില്‍ നിന്നു പുറത്താക്കപ്പെട്ട ആളായിരുന്നു ജെ. സി. ഡാനിയേല്‍. ആദ്യ നായികയായിരുന്ന റോസിയുടെ ദയനീയ സ്ഥിതിയും ഇതിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

താരങ്ങളെ ശരിക്കും ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴാണ് സംവിധായകന്‍ വിജയിക്കുന്നത്. പൃഥ്വിരാജ് എന്ന യുവാവില്‍ ഒളിഞ്ഞിരിക്കുന്ന നടനെ അടുത്തിടെ മിനുക്കിയെടുത്തത് ലാല്‍ജോസായിരുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി വീണ്ടും ഫോമിലെത്തി. ആ ഫോം ഇരട്ടിയായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി ഈ ചിത്രത്തില്‍. ജെ.സി. ഡാനിയേലിന്റെ യൗവനം, വാര്‍ധക്യം, ഡാനിയേലിന്റെ മകന്‍ എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്.

മൂന്നിടത്തും നന്നായി അവതരിപ്പിക്കാന്‍ പൃഥ്വിക്കു സാധിച്ചു. ജെ.സി. ഡാനിയേല്‍ എന്നാല്‍ ഇനി മലയാളിക്ക് പൃഥ്വിരാജ് ആണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകനായി ശ്രീനിവാസനും ഡാനിയേലിന്റെ ഭാര്യ ജാനറ്റായി മംമ്ത മോഹന്‍ദാസും റോസിയായി ചാന്ദ്‌നിയും ശരിക്കും തിളങ്ങി. മലയാളികള്‍ ഇപ്പൊഴേ നെഞ്ചേറ്റിയ രണ്ടു ഗാനങ്ങള്‍ കൂടി ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

അടുത്ത പേജില്‍
തിരിഞ്ഞുനോക്കുന്നത് മലയാളസിനിമയുടെ ചരിത്രത്തിലേക്ക്

<ul id="pagination-digg"><li class="next"><a href="/reviews/celluloid-malayalam-movie-review-2-107491.html">Next »</a></li></ul>
English summary
Celluloid, directed by Kamal is undoubtedly one of the best films to be released in the Malayalam film industry. The film, based on the life of JC Daniel (considered as the father of Malayalam film industry) moves, touches and pulls you closer to the characters.&#13;

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam