For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശാൽ ഒറ്റയാൾ യുദ്ധങ്ങൾ തുടരുന്നു.. ചക്രം വീണ്ടും തിരിയുന്നു.. ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Vishal, Shraddha Srinath , Regina Cassandra
  Director: Anandan .M.S.

  ഡിജിറ്റൽ ഇന്ത്യയ്ക്ക് സമർപ്പിച്ചു കൊണ്ട് വിശാൽ പുറത്തുവിട്ട തന്റെ പുതിയ സിനിമയായ"ചക്ര"യുടെ ട്രെയിലർ ശ്രദ്ധേയമായിരുന്നു. കേന്ദ്ര സർക്കറിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആളാണ് വിശാൽ എന്നതിനാൽ പ്രത്യേകിച്ചും. തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച ചക്ര ഈയാഴ്ച്ച തിയേറ്ററിൽ എത്തി.

  ചക്രം എന്ന അർത്ഥത്തിൽ അല്ല. ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന ചക്ര. രാജ്യം വിശിഷ്ടസേവനത്തിന് കൊടുക്കുന്ന സൈനിക ബഹുമതിയെ സൂചിപ്പിക്കുന്ന ചക്ര ആണ്. ചന്ദ്രു അഥവാ സുഭാഷ് ചന്ദ്രബോസ് എന്ന സൈനികനാണ് വിശാൽ സിനിമയിൽ.

  ട്രെയിലറിൽ കണ്ടപോലെ രാജ്യസ്നേഹത്തിന് തെല്ലും കുറവ് ഉണ്ടാവില്ല എന്ന് വ്യക്തമായല്ലോ. ചന്ദ്രുവിന്റെ അച്ഛനും രാജ്യം വീശിഷ്ടസേവാമെഡൽ നൽകി ആദരിച്ച സൈനികൻ ആണ്. ആള് ഫോട്ടോയിലേ ഉള്ളൂ.. (പാവം നാസർ! എത്രവട്ടം പടമായിരിക്കുന്നു)

  പൊതുവെ വിശാലിന്റെ സിനിമകളിൽ അങ്ങനെ ആണ്. രാജ്യസ്നേഹം എന്നത് പരമ്പരാഗതമായി കിട്ടുന്നതാണ്. സൈനികനാണെങ്കിലും ചക്രയിൽ പോലീസിന്റെ പണി ആണ് മുഴുനീളത്തിൽ ചെയ്യുന്നത്. അതുകൊണ്ട് സ്‌ഫോടനത്തിൽ കത്തിയും പൊട്ടിയും ഒടുങ്ങാനുള്ള കുറെയധികം ബഡ്ജറ്റ് നിർമ്മാതാവ് എന്ന നിലയിൽ വിശാലിന് ലാഭം.

  വിശാലിന്റെ കൂട്ടുകാരി ആയ ഗായത്രി എന്ന ശ്രദ്ധ ശ്രീനാഥ് ആണ് ശെരിക്കും പോലീസ്. പോലീസ് എന്നു പറയുമ്പോ ഐപിഎസ് ആവുമല്ലോ. നിങ്ങൾ ഉദ്ദേശിച്ച പോലെ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തന്നെ. എസിപി ! പ്രണയഗാനരംഗങ്ങളും വിദേശ ലോക്കേഷനുകളും ഒന്നുമില്ല എന്നതാണ് ഒരു വെറൈറ്റി. വീണ്ടും ബഡ്ജറ്റ് ലാഭം!

  സൈബർ ഹാക്കർ എന്നാൽ ബാങ്ക് കൊള്ളക്കാരനെക്കാൾ ഒട്ടും വ്യത്യസ്തനല്ല. ആയുധത്തിൽ മാത്രേ മാറ്റമുള്ളൂ എന്ന് എഴുതിക്കാണിച്ചു ആണ് ചക്ര തുടങ്ങുന്നത്. രാജ്യം 73മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ആ ഒറ്റ സ്വാതന്ത്ര്യദിനത്തിൽ മദ്രാസിലെ 49 വീടുകളിൽ മുഖംമൂടി കവർച്ച നടക്കുന്നു കോടികൾ അപഹരിക്കപ്പെടുന്നു..

  കുറച്ച് കഴിയുമ്പോൾ ആണ് മനസ്സിലാവുന്നത് നമ്പർ 49 അല്ല 50 ആണെന്നും അത് നായകന്റെ വീട് ആണെന്നും പുള്ളിയുടെ പാട്ടിയുടെ തല അടിച്ച് പൊട്ടിച്ചുവീഴ്ത്തി നാസറിന്റെ ഫോട്ടോയിൽ ഉള്ള മെഡൽ ഉൾപ്പടെ അടപടലം കൊള്ളക്കാർ പൊക്കി എന്നും. അടങ്ങിയിരിക്കുമോ വിശാൽ..

  കൊള്ളക്കാർക്ക് പിറകെ ഉള്ള അന്വേഷണവും ക്യാറ്റ് ആൻഡ് മൗസ് പ്ളേയും ആണ് സിനിമയിൽ ഉടനീളം. രസമായി കണ്ടിരിക്കാം. ഇന്റർവെൽ ബ്ലോക്കിൽ വില്ലൻ പ്രേക്ഷകന് മുന്നിൽ ചെറിയ ത്രിൽ ഒക്കെ തോന്നും. തുടർന്ന് അങ്ങോട്ട്, മാസ്റ്ററിലെ ഭവാനിയെ (VJS) ആ ക്യാരക്റ്ററിനെ വളർത്തിക്കൊണ്ടു വരുന്ന കുട്ടിക്കാല സാഹചര്യങ്ങൾ കാണിക്കുമ്പോൾ ഒന്നും കൂടി ഹരമാവും.

  പക്ഷെ, ആരായിട്ട് എന്തുണ്ട് കാര്യം. വിശാലിനോട് അല്ലേ കളി. ഒടുവിൽ കരുതിയ പോലൊക്കെ സംഭവിക്കും. അത് കാണാൻ തന്നെയാണല്ലോ പോയതും. അല്ലാതെ ബാറ്റിൽഷിപ്പ് പൊട്ടംകിനും സെവൻത് സീലും ഒന്നും കാണാന്ന് കരുതി അല്ലല്ലോ.

  എം എസ് ആനന്ദൻ എന്ന ആളാണ് സംവിധാനം. അതിനൊന്നും വല്യ ഇമ്പോർട്ടൻസ് ഇല്ലെന്ന് തോന്നുന്നു. വിശാൽ പതിവ് മട്ടിൽ നിന്നും ഇത്തിരി മിനിമൽ ആയി വിലസുന്നു. ശ്രദ്ധ ശ്രീനാഥ് ആ ഐപിഎസ് യൂണിഫോമിൽ ആകെ എടങ്ങേറാകുന്നുണ്ട്. അത് ഊരിയിട്ട് പാട്ടുപാടി ഡ്യുയറ്റ് കളിക്കാൻ സംവിധായകനൊട്ട് സമ്മയിക്കുന്നുമില്ല.

  നായിക ശ്രദ്ധ ആണെങ്കിലും റജീന കസാന്ഡ്ര ആണ് പടത്തിൽ സ്റ്റൈൽകൊളുത്തി പൊളിക്കുന്നത്. ചുമ്മാ തീ. അവർക്ക് യുവൻ കൊടുത്തിരിക്കുന്ന ബിജി സ്കോറും പൊളി.

  Drishyam 2: The Resumption | Movie Review | FilmiBeat Malayalam

  ഒറ്റവാക്ക്.. വിശാൽ പടം

  Read more about: review റിവ്യൂ
  English summary
  Chakra Tamil Movie Review : Vishal Starrer is an One Time Watchable Flick
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X