»   » ചാപ്‌റ്റേഴ്‌സ് വിജയത്തിലേക്ക്

ചാപ്‌റ്റേഴ്‌സ് വിജയത്തിലേക്ക്

By: നിര്‍മല്‍
Subscribe to Filmibeat Malayalam
Chapters
ട്രാഫിക്കിനു ശേഷം അതേ മാതൃകയിലൊരുക്കിയ മറ്റൊരു ചിത്രം കൂടി വിജയത്തിലേക്ക്. ന്യൂജനറേഷന്‍ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ചാപ്‌റ്റേഴ്‌സ് ആണ് യുവതാരനിരയെ അണിനിരത്തി വിജയം നേടുന്നത്. നവാഗതനായ സുനില്‍ ഇബ്രാഹിം കഥയും സംവിധാനവും നിര്‍വഹിച്ച ചാപ്‌റ്റേഴ്‌സില്‍ ശ്രീനിവാസന്‍, നിവിന്‍പോളി, അജു, വിനീത് കുമാര്‍ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. നാലു ചാപ്റ്ററിലൂടെയാണ് സിനിമ വികസിക്കുന്നത്.

ആദ്യമൂന്നു ചാപ്റ്ററില്‍ മൂന്നു കഥകള്‍. ഈ മൂന്നിലും പരസ്പരം പല കഥാപാത്രങ്ങളും അറിയാതെ കഥാപാത്രങ്ങളായി എത്തുന്നു. മൂന്നു ചാപ്റ്ററും ഒടുവില്‍ ഒന്നില്‍ എത്തുന്നതാണ് പ്രമേയം. അവതരണ രീതി കുറേയൊക്കെ ട്രാഫിക്കിനെ അനുസ്മരിപ്പിക്കുമെങ്കിലും വ്യത്യസ്തതോന്നിപ്പിക്കാന്‍ സംവിധായകന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

സഹോദരിയുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവാവും അവന്റെ മൂന്നു സുഹൃത്തുക്കളുമാണ് ആദ്യ ചാപ്റ്ററില്‍ വരുന്നത്. നിവിന്‍ പോളിയാണ് ഇവിടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പണം കണ്ടെത്താന്‍ അവര്‍ എത്തിച്ചേരുന്നത് നാഗമാണിക്യം എന്നതട്ടിപ്പിലാണ്. ശ്രീനിവാസനും കെപിഎസി ലളിതയുമാണ് രണ്ടാം ചാപ്റ്ററില്‍. കാന്‍സര്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മകന്റെ ചികില്‍സയ്ക്കായി പണവുമായി പോകുന്ന ആളും അയാള്‍ക്കൊപ്പം യാത്ര ചെയ്യുന്ന അമ്മയുമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. കുഴല്‍പണക്കേസില്‍ ജയിലില്‍ കിടക്കുന്ന മകനെ കാണാന്‍പോകുകയാണ് ആ അമ്മ.

വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം നടത്താന്‍ പോകുന്ന കമിതാക്കളും സുഹൃത്തുക്കളുമാണ് മൂന്നാമത്തെ ചാപ്റ്ററില്‍. എന്നാല്‍ നാലാമത്തെ ചാപ്റ്ററില്‍ ഇവര്‍ എല്ലാവരും ഒന്നിക്കുകയാണ്. നിരപരാധികളെ കുറ്റവാളിയാക്കുന്ന നമ്മുടെ സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംവിധായകന്‍ ആകാംക്ഷയോടെ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ന്യൂജനറേഷന്‍ ചിത്രങ്ങള്‍ കോപ്പിയടിയും അശ്ലീലംപറച്ചിലും ആവര്‍ത്തന വിരസവുമായി മാറുമ്പോള്‍ സുനില്‍ ഇബ്രാഹിമിന്റെ കന്നിസംരംഭം കയ്യടി നേടുകയാണ്. നിവിന്‍പോളിക്കും വിനീത്കുമാറിനുമൊക്കെ ഈ ചിത്രം പുതിയ ഇമേജ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ശ്രീനിവാസന്റെ അഭിനയവും കയ്യടി നേടുന്നു.

English summary
'The potentials of experimental story telling are explored to the hilt in Sunil Ibrahim's debut directorial venture. 'Chapters' is a film that catches you totally off-guard and with its wrenching impact it announces the arrival of yet another gifted director in Mollywood' -Review Nowrunning.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam