»   » കൈയടക്കത്തിന്റെ മിടുക്കുമായി ചാപ്‌റ്റേഴ്‌സ്

കൈയടക്കത്തിന്റെ മിടുക്കുമായി ചാപ്‌റ്റേഴ്‌സ്

Posted By:
Subscribe to Filmibeat Malayalam

20 കഥാപാത്രങ്ങള്‍. പ്രേക്ഷരുടെ മുമ്പിലെത്തുന്നത് മൂന്ന് ചാപ്്റ്ററില്‍. എന്നാല്‍ നാലാമത്തെ ചാപ്റ്ററില്‍ ഇവര്‍ പരസ്പരം ബന്ധപ്പെടുകയാണ്. കഥാസന്ദര്‍ഭങ്ങളെ ഭംഗിയായി കോര്‍ത്തിണക്കി, സസ്‌പെന്‍സ്് നിലനിര്‍്തതി കൊണ്ട് സുനില്‍ ഇബ്രാഹിം എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കിയ ചാപ്‌റ്റേ്‌ഴ്‌സ് എന്ന ചെറുചിത്രം മലയാളത്തില്‍ വന്‍ വിജയമാകുകയാണ്.

ശ്രീനിവാസന്‍ അഭിനയിക്കുന്നസമാന്തര സിനിമകളൊക്കെ വിജയമാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ചാപ്‌റ്റേഴ്‌സിലൂടെ. കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സുനില്‍ ഇബ്രാഹിം തന്നെയാണ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ കൊണ്ടുപോകുന്നത്. ക്രിസ്മസ് ചിത്രങ്ങള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ ചിലപ്പോള്‍ ചാപ്‌റ്റേഴ്‌സിനു തിയറ്ററുകള്‍ നഷ്ടമാകുമെങ്കിലും തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെയാണിത്.

Chapters

താരങ്ങളല്ല, കഥയാണ് സിനിമയെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് സുനില്‍ ഇബ്രാഹിം നാലു ചാ്പ്റ്ററുകളിലായി കഥ പറയുന്നത്. നിവിന്‍ പോളിയും ശ്രീനിവാസനും മാത്രമേ അല്‍പമെങ്കിലും താരമൂല്യമുള്ള നടന്‍മാരുള്ളൂ. എന്നാല്‍ അഭിനയിച്ച എല്ലാവര്‍ക്കും കഴിവുതെളിയിക്കാന്‍ പറ്റിയ അവസരം നല്‍കി കൊണ്ടാണ് സുനില്‍ ഇബ്രാഹം സിനിമ മുന്നോട്ടുകൊണ്ടുപോകുന്നത്.

അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹേമന്ത്, വിനീത്കുമാര്‍, രജത് മേനോന്‍, കെപിഎസി ലളിത, ലെന, ഗൗതമി നായര്‍ എന്നിവര്‍ക്കെല്ലാം ചെറു കഥാപാത്രങ്ങളിലൂടെ വലിയ നേട്ടുമുണ്ടാക്കാന്‍ കഴിയും ഈ ചിത്രത്തിലൂടെ. ഒരാളുടെ ജീവിതത്തില്‍ ഒരു ദിവസം തീരെ പരിചയമില്ലാത്ത മറ്റുള്ളവരുടെ ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുമെന്നത് നാലുഭാഗമായി പറയുകയാണ് സംവിധായകന്‍.
സംഗീതമൊരുക്കിയ മെജോയും കാമറ കൈകാര്യം ചെയ്ത കൃഷ്‌കൈമളും തങ്ങളുടെ ഭാഗം ഭംഗിയാക്കി ചെയ്തിട്ടുണ്. കാംപസ് ഓക്‌സ് എന്ന എന്‍ജീനയറിങ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ചി്ത്രത്തെ തിയറ്ററിലെത്തിക്കുന്നത്.


അധ്യായം ഒന്ന്
കൃഷ്ണകുമാര്‍ (നിവിന്‍ പോളി), അന്‍വര്‍ (ഹേമന്ത്), ജോബി (വിജീഷ്), കണ്ണന്‍ (ധര്‍മജന്‍ ബോള്‍ഗാട്ടി). എന്തിനും ഒന്നിച്ചു നടക്കുന്ന തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍. എന്‍ജിനീയറിങ് കഴിഞ്ഞ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതോടെ കൃഷ്ണകുമാര്‍ ആശങ്കയിലാണ്.കാരണം അച്ഛന്റെ കയ്യില്‍ പണമൊന്നുമില്ല. വിവാഹത്തിനു പണം ഉണ്ടാക്കണം. അതിനുള്ള വഴി അന്വേഷിച്ചപ്പോഴാണ് നാഗമാണിക്യം വില്‍ക്കുന്ന പരിപാടിയിലേക്കു തിരിഞ്ഞത്.

ഫോറസ്റ്റ് ഗാര്‍ഡ് (മണികണ്ഠന്‍) അവര്‍ക്ക് ആദിവാസികളിലുള്ള നാഗമാണിക്യം കാട്ടിക്കൊടുക്കുന്നു. കൃഷ്ണകുമാര്‍ ആണ് നാഗമാണിക്യം കാണുന്നതുംഡീല്‍ ഉറപ്പിക്കുന്നതും. പത്ത് ലക്ഷം ആദ്യം കൊടുത്താലേ നാഗമാണിക്യം കിട്ടുകയുള്ളൂ. അങ്ങനെ നാലുപേരും രണ്ടര ലക്ഷം വീതം കണ്ടെത്തുന്നു. അമ്മയുടെ ആഭരണം വിറ്റാണ് കൃഷ്ണകുമാര്‍ പണം കണ്ടെത്തുന്നത്.

ഒന്നര കോടിക്ക് നാഗമാണിക്യം വില്‍ക്കാന്‍ അവര്‍ നഗരത്തിലെത്തുന്നു. വാങ്ങുന്ന സംഘം വന്ന് പണം കാട്ടിക്കൊടുക്കുന്നു. എന്നാല്‍ അന്നേരത്തേക്കും നാഗമാണിക്യവുമായി നിന്നിരുന്ന ഫോറസ്റ്റ് ഗാര്‍ഡിനെ കാണാതാകുന്നു. അതോടെ ആ കച്ചവടം പൊളിയുന്നു. സുഹൃത്തുക്കളുമായി തെറ്റി കൃഷ്ണകുമാര്‍ നാടുവിടുന്നു. എന്നാല്‍ വിവാഹം ഉറപ്പിച്ച സഹോദരി കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ കാര്യമാണ് അവന്റെ കൂട്ടുകാര്‍ പിന്നീടറിയുന്നത്.

അധ്യായം രണ്ട്
ട്രാവല്‍സ് ജോലിക്കാരനായ സേതു (ശ്രീനിവാസന്‍) രാത്രിബസിനു കാത്തിരിക്കുമ്പോഴാണ് പ്രായമായൊരമ്മ (കെപിഎസി ലളിത) കൂടെ കൂടുന്നത്. സേതു മകന്റെ ചികില്‍സയ്ക്കുള്ള പണവുമായി ആര്‍സിസിയിലേക്കു പോകുകയാണ്. കുഴല്‍പ്പണ കേസില്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ പോകുകയാണ് ആ അമ്മ. ബസില്‍ അവര്‍ ഒന്നിച്ചാണിരിക്കുന്നത്. എന്നാല്‍ ബസിലെ രണ്ടുപേരുടെ ഒളിച്ചുനോട്ടത്തില്‍ പേടിയാകുന്ന സേതു കൈവശമുള്ള പണം സഹയാത്രികയെ ഏല്‍പ്പിക്കുന്നു.

പിറ്റേന്ന് ബസ് സ്റ്റാന്‍ഡിലെത്തുമ്പോള്‍ പണം തിരികെ കൊടുക്കുന്നു. ആ അമ്മ അവിടെ നിന്നിറങ്ങിപോകുന്നത് ആഡംബര കാറിലേക്കാണ്. അവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കുഴല്‍പ്പണം സംഘത്തിനു നല്‍കുന്നു. കമ്മിഷന്‍ വാങ്ങുന്നു. അങ്ങനെ കിട്ടുന്ന പണം കൊണ്ടുവേണം മകന്‍ ഉണ്ടാക്കിയ കടം വീട്ടാന്‍. സേതു ആര്‍സിസിയിലേക്കും പോകുന്നു.

അധ്യായം മൂന്ന്

അരുണ്‍(വിനീത് കുമാര്‍), ചൂണ്ട (ഷൈന്‍), കാനു (അജു വര്‍ഗീസ്), ജിന്‍സി (റിയസൈറ), ശ്യാം (രജിത് മേനോന്‍) എന്നിവര്‍ ടൂര്‍ പോകുകയാണ്. പക്ഷേ പോകുന്നത് ശ്യാമിന്റെ വിവാഹത്തിനാണ്. അവന്റെ കാമുകി പ്രിയ (ഗൗതമി നായര്‍) വഴിയില്‍ വച്ച് കാറില്‍ കയറും. അവര്‍ വഴിയില്‍ കാര്‍ നിര്‍ത്തി പ്രകൃതി കണ്ട് രസിച്ചു മടങ്ങിവരുമ്പോള്‍ കാറില്‍ പരുക്കേറ്റ ഒരാളെ കൊണ്ടുകിടത്തിയിരിക്കുന്നു. അയാളെ വഴിയില്‍ ഉപേക്ഷിച്ചു കടക്കാന്‍ നേരത്ത് രണ്ടുപേര്‍ കാണുമ്പോള്‍ വാഹനം പെട്ടന്നു വിടുന്നു.

അതില്‍ ശ്യാമിനും ചൂണ്ടയ്ക്കും കയറാന്‍ പറ്റുന്നില്ല. ബാക്കിയുള്ളവരോട് പോകാന്‍ അവര്‍ മെസേജ് നല്‍കുന്നു. അന്നത്തെ രാത്രിയിലെ ബസില്‍ അവരും കയറുകയാണ് തലയില്‍ മുണ്ടിട്ട്. ആ ബസിലാണ് സേതു ആര്‍സിസിയിലേക്കു പോകുന്നത്. അതേ ബസില്‍ തന്നെ കൂട്ടുകാരോട് പിണങ്ങിപോന്ന കൃഷ്ണകുമാറുമുണ്ട്.

അധ്യായംനാല്

ഇവിടെയാണ് സേതുവും കൃഷ്ണകുമാറും രണ്ടാമത്തെ സംഘവും പരസ്പരം ബന്ധപ്പെടുന്നത്. മകന്റെ ചികില്‍സയ്ക്കുള്ള പണമായി സേതു കൊണ്ടുവരുന്നത് കൃഷ്ണകുമാറും കൂട്ടരും ഫോറസ്റ്റ് ഗാര്‍ഡിനു നല്‍കിയ പത്തുലക്ഷമാണ്. അതെങ്ങനെ സേതുവിന്റെ കൈവശമെത്തി? കാമുകനൊപ്പം ഒളിച്ചോടിയ കൃഷ്ണകുമാറിന്റെ സഹോദരി എങ്ങനെ രണ്ടാമത്തെ സംഘത്തിലെത്തി. നാഗമാണിക്യവുമായി നഗരത്തില്‍ നിന്നു കടന്നുകളഞ്ഞ ഫോറസ്റ്റ് ഗാര്‍ഡ് എങ്ങനെ പരുക്കുകളോടെ രണ്ടാമത്തെ സംഘത്തിന്റെ കാറിലെത്തി? ഇതിനെല്ലാമുള്ള ഉത്തരമാണ് നാലാമത്തെ അധ്യായം.

പരസ്പരം ബന്ധമില്ലാത്ത ആളുകളെ എങ്ങനെ ഒരു കാര്യത്തിലൂടെ കൂട്ടിച്ചേര്‍ക്കാമെന്ന് വളരെ തന്ത്രപൂര്‍വം ചെയ്തിരിക്കുകയാണ് സംവിധായകന്‍. കഥയും തിരക്കഥയുമൊരുക്കിയ അദ്ദേഹത്തിന്റെ മിടുക്കു തന്നെയാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

English summary
Ad filmmaker Sunil Ibraham's film "Chapters", gives equal preference to each character in a beautiful manner.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam