twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ചിറകുകള്‍ വിരിച്ച് കിനാവുകള്‍

    |

    Rating:
    4.0/5
    Star Cast: റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ശ്രീനിവാസൻ, മുരളി ഗോപി
    Director: സന്തോഷ്‌ വിശ്വനാഥ്

    ശ്രീനിവാസന്റെ മികച്ച തിരക്കഥകളിലൊന്നായ അഴകിയ രാവണിനില്‍ അംബുജാക്ഷന്‍ രണ്ടരമിനിട്ടുകൊണ്ട് പറയുന്ന തയ്യല്‍ക്കാരന്റെയും വിറകുവെട്ടുകാരന്‍ സുമതിയുടയും പ്രണയകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ, രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിറകൊടിഞ്ഞ കിനാവുകള്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സ്പൂഫ് മൂവി, മുന്‍ മാതൃകകളില്ലാത്ത ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

    ഗുരുവിനോ അച്ഛനോ അളിയനോ അല്ല, കാശുമുടക്കി ഈ ചിത്രം കാണാന്‍ ധൈര്യം കാണിക്കുന്ന പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങുന്നത്. അവിടെ തന്നെ വ്യക്തമാണല്ലോ സിനിമയുടെ തലം ഏതാണെന്ന്. മലയാള സിനിമകളില്‍ കണ്ട് വരുന്ന ക്ലീഷേകളും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങളും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച് ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണു സിനിമ!

    chirakodinja-kinavukal

    മേക്കിങ്ങിലാണ് സിനിമ വേറിട്ടു നില്‍ക്കുന്നത്. പ്രവീണ്‍ എസിന്റെ തിരക്കഥയും സന്തോഷ് വിശ്വനാഥിന്റെ തിരക്കഥയും തന്നെയാണ് ഈ മേക്കിങിന്റെ അടിത്തറ. മികച്ചതില്‍ മികച്ച തിരക്കഥ. അതിലും മികച്ച സംവിധാനം. ബല്‍റാമും താരാദാസും ഒരു പോലെയാണെങ്കിലും ആരും തിരിച്ചറിയുന്നില്ല, മെഡിക്കല്‍ മിറാക്കിള്‍സ്, തുടങ്ങി എല്ലാ സീനുകളിലും മറ്റ് സിനിമകളുടെ സ്പൂഫ് പ്രയോഗിച്ച് ആസ്വദ്യകരമാക്കാന്‍ തിരകഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.

    സ്പൂഫ് എന്ന സങ്കേതത്തോട് താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത പ്രേക്ഷകന് ഈ സിനിമ തികച്ചും അരോചകമായിരിക്കാം. ഒരോ സീനിലും ഒളിഞ്ഞിരിക്കുന്ന പരിഹാസ ചുവ തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ ഈ സിനിമയെ മോശം പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇത്തരമൊരു അപകട സാധ്യത അറിഞ്ഞ് കൊണ്ട് തന്നെയാണു ഇങ്ങനൊരു റിസ്‌ക് എടുക്കാന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവ് തയ്യാറായതും.

    സ്റ്റീഫന്‍ അര്‍പ്പിച്ച വിശ്വാസത്തെ കാത്തു സൂക്ഷിക്കാന്‍ സംവിധായകന്‍ സന്തോഷിനും തിരകഥാകൃത്ത് പ്രവീണിനും കഴിഞ്ഞിട്ടുണ്ട്. മലയാളിക്ക് പരിചിതമല്ലാത്ത എന്തിനെയും ആദ്യം തള്ളികളയുകയും നല്ലതാണെങ്കില്‍ പിന്നീട് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും എന്ന് ആദ്യത്തെ ന്യൂജനറേഷന്‍ സിനിമയുടെ നിര്‍മ്മാതാവായ ലിസ്റ്റിനു നന്നായിട്ടറിയാം. അതു തന്നെയായിരിക്കാം ഈ സിനിമ നിര്‍മ്മിക്കാനുള്ള പ്രേരണയുടെ കാരണവും.

    ഇനി കഥാപാത്രങ്ങളിലേക്ക് വരാം. രണ്ട് വ്യത്യസ്ത വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. തയ്യല്‍ക്കാരനായി ചാക്കോച്ചന്‍ മികച്ചു നിന്നപ്പോള്‍ യു കെ കാരനെ അത്രയങ്ങ് ഭംഗിയാക്കാന്‍ കഴിഞ്ഞില്ല. എന്തായാലും മലയാള സിനിമയിലേ സേഫ്‌സൂണിലൂടെയാണ് ചാക്കോച്ചന്റെ യാത്ര. വളരെ നാളുകള്‍ക്ക് ശേഷം റിമ കല്ലിങ്കലിനെ വെള്ളിത്തിരയില്‍ കാണുന്നതിന്റെ ഒരു പുതുമ അനുഭവപ്പെട്ടിട്ടുണ്ട്.

    സിനിമയുടെ ജീവനാഡിയായ ശ്രീനിവാസന്‍ വളരെ കുറച്ച് രംഗങ്ങളിലേ പ്രത്യക്ഷപ്പെടുന്നുള്ളു. വിറകുകെട്ടുകാരനായെത്തുന്ന ജോയ് മാത്യു ഇവരെ കൂടാതെ ഗ്രിഗറി, ഇടവേള ബാബു, സൃന്ദ അഷബ്, കലാരഞ്ജിനി, മാമുക്കോയ, ലാലു അലക്‌സ്, സൈജു കുറുപ്പ് എന്നിവരും അവരുടെ വേഷം ഭംഗിയാക്കി. കരയോഗം പ്രസിഡന്റായി എത്തിയ ഇന്നസെന്റിന്റെ അതിഥിവേഷവും രസകരമായി.

    ആക്ഷേപ ഹാസ്യത്തിന്റെ തുടര്‍ച്ചകളില്‍ കോര്‍ത്ത് മുന്നേറുന്ന സിനിമ ക്ലൈമാക്‌സില്‍ എത്തുമ്പോഴേക്കും അതുവരെയുള്ള കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന നിലയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഞ്ചില്‍ നാല് മാര്‍ക്ക് കൊടുക്കാം.

    English summary
    Chirakodinja Kinavukal Movie Review: The movie is a watchable comical entertainer, for the audience who doesn't care much about the logic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X