For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിരൂപണം: ആവര്‍ത്തന വിരസതയുള്ള കസിന്‍സ്

  By Aswathi
  |

  ഒരു കളര്‍ ഫുള്‍ ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ വൈശാഖിന്റെ 'കസിന്‍സി'നെ കാണാന്‍ ആദ്യ ദിവസം തന്നെ തിയേറ്ററുകളിലേക്ക് തള്ളിക്കയറിയത്. വര്‍ണാഭമായ കാഴ്ചകളും, ചിരിച്ചുമറിയാന്‍ ഒത്തിരി കോമാളിത്തരങ്ങളും പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് പൂര്‍ണ നിരാശ നല്‍കുന്ന ചിത്രമാണ് കസിന്‍സെന്നാണ് പ്രേക്ഷകാഭിപ്രായം.

  ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

  നാല് കസിന്‍സിന്റെ ഒരു യാത്രയാണ് സിനിമ. സാം, ജോജി, പോളി, ടോണി. സാമിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ഇരുണ്ട അധ്യായത്തെ തേടിയിറങ്ങുന്നതാണ് കഥ. ഒരു അപകടത്തില്‍ സാമിന് തന്റെ ഓര്‍മ ശക്തി നഷ്ടപ്പെട്ടുപോയി. എവിടെ വച്ചാണ് സാമിന് ഇത് സംഭവിച്ചതെന്ന് തേടിയുള്ള കസിന്‍സിന്റെ യാത്രയാണ് പിന്നെ സിനിമ.

  cousins

  അങ്ങനെയാണ് കര്‍ണാടകയുടെയും കേരളത്തിന്റെ അതിര്‍ത്തിയിലുള്ള കൊട്ടാരത്തില്‍ അവരെത്തുന്നത്. അവിടെ വച്ച് സാമിന്റെ കാമുകിയെയും സഹോദരിയെയും കസിന്‍സ് കണ്ടു മുട്ടുന്നു. അവരില്‍ നിന്ന് സാമിന് എന്താണ് സംഭവിച്ചതെന്ന് കസിന്‍സ് മനസ്സിലാക്കുന്നതാണ് കഥ.

  സാം ആയി കുഞ്ചാക്കോ ബോബനും ജോജിയായി ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുരാജും (പോളി) ജോജു ജോര്‍ജു (ടോണി) മാണ് മറ്റ് രണ്ട് കസിന്‍സ്. സാമിന്റെ കാമുകിയുടെ വേഷത്തില്‍ വേദികയും സഹോദരിയുടെ വേഷത്തില്‍ നിഷ അഗര്‍വാളും അഭിയിച്ചു. ഇവരെ കൂടാതെ കലാഭവന്‍ ഷാജോണും ഹാസ്യത്തിന് വേണ്ടി എത്തിയിരുന്നു. എല്ലാ പ്രകടനങ്ങളും ശരാശരിയില്‍ ഒതുങ്ങി നില്‍ക്കുന്നു.

  പ്രേക്ഷകരില്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ വിരസമായ ആദ്യപകുതിയ്ക്ക് ശേഷം എന്തോ മഹാത്ഭുതം സംഭവിയ്ക്കും എന്ന കരുതി കാത്തിരുന്നുവര്‍ക്ക് മുന്നില്‍ സീനിയേഴ്‌സിന്റെ രണ്ടാം ഭാഗം ആവര്‍ത്തിച്ചൊരു ക്ലൈമാക്‌സ്. ഹിന്ദി സിനിമകളോട് കിടപിടിക്കത്തക്കവണ്ണമുള്ള ആര്‍ഭാട പുര്‍ണ്ണമായ സെറ്റുകള്‍ ഉണ്ടായിട്ടു പോലും ശരാശരി നിലവാരത്തില്‍ നിന്ന് ഉയരാന്‍ ഛായാഗ്രഹനു കഴിഞ്ഞില്ല.

  സേതുവിന്റെ സ്‌ക്രിപ്റ്റാണോ സിനിമയിക്ക് പരാജയമെന്ന് ചോദിച്ചാല്‍ അതും ഒരു കാരണമാണ്. ഒരു സമ്പന്ന സിനിമയുടെ ചേരുവകളുണ്ടായിരുന്നെങ്കിലും അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകനും കഴിഞ്ഞില്ല. കോടികള്‍ മുടക്കിയൊരുക്കിയ പാട്ടും ശരാശരി മാത്രം. അഞ്ചില്‍ ഒരു ഒന്നരമാര്‍ക്ക് കൊടുക്കാവുന്ന ചിത്രമാണ് കസിന്‍സ്‌

  English summary
  Cousins is a comic-thriller directed by Vysakh. The movie stars Kunchacko Boban, Indrajith, Suraj Venjarammoodu and Joju George in the central roles. Vedhika and Nisha Agarwal play the female leads. Mia George makes a cameo appearance in the movie. Cousins is produced by Vaishakh Rajan, under the banner Vaishaka Cinema.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more