twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈവത്തിന്റെ ഇടപ്പെടലിലൂടെ വിമര്‍ശിച്ചും, കളിയാക്കിയും ദൈവമേ കൈതൊഴാം കെ.കുമാറാകണം.. റിവ്യൂ!!

    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

    Rating:
    2.0/5
    Star Cast: Jayaram, Anusree
    Director: Salim Kumar

    കറുത്ത ജൂതന് ശേഷം സലീം കുമാര്‍ രണ്ടാമതും സംവിധായകനായ സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമിനെ നായകനാക്കി നിര്‍മ്മിച്ച സിനിമയില്‍ അനുശ്രീയായിരുന്നു നായിക. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ ഉള്‍പ്പെടുത്തി ആക്ഷേപ ഹാസ്യമായിട്ടാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ സലീം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    മമ്മൂക്കയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി മായാനദി രണ്ടാം സ്ഥാനത്ത്! മള്‍ട്ടിപ്ലെക്‌സ് കളക്ഷന്‍ ഇങ്ങനെ!മമ്മൂക്കയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി മായാനദി രണ്ടാം സ്ഥാനത്ത്! മള്‍ട്ടിപ്ലെക്‌സ് കളക്ഷന്‍ ഇങ്ങനെ!

      ദൈവമേ കൈതൊഴാം k.കുമാറാകണം

    ദൈവമേ കൈതൊഴാം k.കുമാറാകണം

    നവ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്‌സ്ആപ്പില്‍ പോസ്റ്റിട്ടും മറ്റും ബോറടിപ്പിച്ചാല്‍ കൈതൊഴുന്ന ചിഹ്നമിട്ട് ഞങ്ങളെ വിട്ടേക്ക് എന്ന് സാഷ്ടാംഗം പറയലാണ് ഇന്നിന്റെ ന്യൂ ജനറേഷന്‍ രീതി. ദൈവമേ കൈതൊഴാം k കുമാറാകണേ എന്ന സിനിമ കാണുവാനെത്തുന്ന പ്രേക്ഷകനും ഇതുപോലെ സംവിധായകരടക്കമുള്ളവര്‍ക്ക് കൈതൊഴുതു കൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കുമ്പോള്‍ തീയേറ്ററില്‍ നിന്ന് പുറത്തേക്കു പോകുക . ഒരു സിനിമക്ക് ഇത്രയും പ്രേക്ഷകനെ വധിക്കുവാന്‍ സാധിക്കുമെന്നതിന്റെ ഈ അടുത്തൊന്നും കാണാത്ത തരത്തിലുള്ള ഉദാഹരണമാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണേമേയെന്നത്.

     സിനിമയെ നട്ടം തിരിക്കുകയാണ്

    സിനിമയെ നട്ടം തിരിക്കുകയാണ്

    സിനിമയില്‍ ഫാന്റസിയാകാം. എന്നാല്‍ അത് നിങ്ങളെ പേടിപ്പെടുത്തുന്ന രക്തരക്ഷസിയുടെ കഥയെന്ന തലവാചകം കണ്ട് കയറി, വെള്ള സാരിയുടുത്ത യക്ഷിയുടെ ദയനീയമായ പ്രകടനം കണ്ട് ആര്‍ത്തു ചിരിച്ചതു പോലുള്ള അവസ്ഥയിലേക്കെത്തിക്കരുതെന്ന് മാത്രം. ദൗര്‍ഭാഗ്യവശാല്‍ ഈ സിനിമക്ക് വന്നു ഭവിച്ചിരിക്കുന്നതുമിതാണ്. 'ഇല്ലത്ത് നിന്നും വിട്ടു എന്നാലമ്മാരത്തെത്തിയുമില്ല' എന്നതു പോലെയാണ് കെ.കുമാറിന്റെ അവസ്ഥ. തറയില്‍ നിന്ന് നല്ല വെളിവോടു കൂടി പറയാവുന്ന ഒരു പ്രമേയം ഫാന്റസിയുടെ പേരില്‍ മറ്റെങ്ങേട്ടോ വലിച്ചുകെട്ടാന്‍ ശ്രമിച്ചതില്‍ സംഭവിച്ച പാകപിഴവുകളാണ് ഈ സിനിമയെ ഇല്ലാതാക്കിയത്. അങ്ങനെ റിയാലിറ്റിക്കൂറും നാല്പതു മിനിറ്റും നട്ടം തിരിയുകയാണ്.

    കാഴ്ചക്കാരനെ സ്വപ്നത്തിലേക്കെത്തിക്കുമായിരുന്നു..

    കാഴ്ചക്കാരനെ സ്വപ്നത്തിലേക്കെത്തിക്കുമായിരുന്നു..

    കാണുകയായിരുന്നുവത്രേ!. സംവിധായകനായ സലീം കുമാര്‍ തന്നെ അഭിനയിക്കുന്ന കഥാപാത്രവും ഭാര്യയും വന്നില്ലെങ്കില്‍ നായകന്‍ സ്വപ്നം കാണുകയാണെന്ന സത്യം അറിയാതെ കാഴ്ചക്കാരന്‍ മറ്റേതെങ്കിലും സ്വപ്ന ലോകത്തെത്തുമായിരുന്നു. ഇത്തരമൊരു നല്ല കാര്യം ചെയ്തതിന് ഒരിക്കല്‍ കൂടി കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി കിട്ടും.
    മണിക്കൂറുകളോളം മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പോലും ഇങ്ങനെ ചോദ്യം ചെയ്ത ശേഷം അവസാനം ഒരു സായംസന്ധ്യാ നേരത്ത് കതകിന് മുട്ടല്‍ കേട്ട് ഞെട്ടിയുണരുന്ന കൃഷ്ണകുമാര്‍ (ജയറാം) എന്ന നായകന്‍ സ്വപ്നം. കാണുകയായിരുന്നുവത്രേ!. സംവിധായകനായ സലീം കുമാര്‍ തന്നെ അഭിനയിക്കുന്ന കഥാപാത്രവും ഭാര്യയും വന്നില്ലെങ്കില്‍ നായകന്‍ സ്വപ്നം കാണുകയാണെന്ന സത്യം അറിയാതെ കാഴ്ചക്കാരന്‍ മറ്റേതെങ്കിലും സ്വപ്ന ലോകത്തെത്തുമായിരുന്നു. ഇത്തരമൊരു നല്ല കാര്യം ചെയ്തതിന് ഒരിക്കല്‍ കൂടി കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി കിട്ടും.

     സാരോപദേശം നല്കുന്ന കഥാപാത്രങ്ങളും

    സാരോപദേശം നല്കുന്ന കഥാപാത്രങ്ങളും

    ദൈവം കഥ പറയുവാന്‍ എത്തുന്നത് മലയാളത്തില്‍ ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാലതിന് ഒരു കാര്യകാരണ ബന്ധം ഉണ്ടാക്കിയെടുക്കുമ്പോഴേ പ്രേക്ഷകന് അത് അനുഭവവേദ്യമാകൂ. സിനിമാറ്റിക്കാകും. ആമീര്‍ ഖാന്റെ പി കെ പോകട്ടെ രഞജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ തന്നെ ഇതിന് നല്ലൊരുദാഹരണമാണ്. എന്നാലിവിടെ ഡയലോഗുകളുടെ നീളക്കൂടുതല്‍ കൊണ്ട് പലപ്പോഴും എങ്ങനെയെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്ന നായകനെയും നായികയെയുമാണ് കാണിക്കുന്നത്. മഹാഭാരതം, രാമായണം സീരിയലുകളില്‍ സാരോപദേശം നല്കുന്ന കഥാപാത്രങ്ങളെയാണ് ഇത് ഓര്‍മയില്‍ കൊണ്ടുവരിക.

    തികഞ്ഞൊരു ആക്ഷേപ ഹാസ്യം

    തികഞ്ഞൊരു ആക്ഷേപ ഹാസ്യം

    കേന്ദ്രവും കേരളവുമെല്ലാം. ഭരിക്കുന്ന ഭരണാധികാരികളുടെ തല തിരിഞ്ഞ വികസന നയത്തെക്കുറിച്ചുള്ള അനേകം ആക്ഷേപ ഹാസ്യത്തിലൂന്നിയുള്ള രംഗങ്ങളും കഥാപാത്രങ്ങളുമാണ് ഈ സിനിമയെ അല്പമെങ്കിലും വ്യത്യസ്തമാക്കുന്നത്. ഇതില്‍ പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ് ഇന്ദ്രന്‍സിന്റെ വീട്ടില്‍ ഒരു ശൗചാലയവും പ്രതീക്ഷിച്ചിരിക്കുന്ന വൃദ്ധ കഥാപാത്രം. ആക്ഷേപ ഹാസ്യത്തിന്റെ എല്ലാ വിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയുള്ള പാത്രസൃഷ്ടിയുടെ പേരില്‍ സലീം കുമാറിന് കൈയടി തന്നെ നല്കാവുന്നതാണ്. ഇതു പോലെ ഇരട്ട ച്ചങ്കന്‍ എന്ന വിശേഷണത്തോടനുബന്ധമായി പിണറായി പ്രസംഗിക്കുന്ന സീന്‍ കടന്നു വരുന്നതും നല്ലൊരു വിമര്‍ശനമാണ് മുന്നോട്ടു വെക്കുന്നത് എന്നത് കൂടി ഇതോടൊപ്പം കുറിക്കട്ടെ.

     ചില കളിയാക്കലുകളും

    ചില കളിയാക്കലുകളും

    ഇതു പോലെ സ്വന്തം വീട്ടിലെ മാലിന്യമെല്ലാം വന്‍കിട മാളുകകളില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്ന മലയാളിയുടെ ശുചിതാ ബോധമില്ലായ്മയെയും കണക്കിന് കളിയാക്കുന്നുണ്ട്. സിനിമാ ലോകത്ത് ചിരിപ്പിക്കുവാനുള്ള ആളാണ് സലീം കുമാറെങ്കിലും അത്തരം കഥാപാത്രങ്ങള്‍ക്കിടയിലും കറുത്ത ചിരിയുടെ ജീവിതഗന്ധമുള്ള കറുത്ത കഥാപാത്രങ്ങളിലൂടെയാണ് സലീം കുമാര്‍ മലയാളിയുടെ മനസ്സില്‍ ഇഷ്ടപ്പെട്ടവനാകുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുവാനേ പുതിയ ചലച്ചിത്രം കൊണ്ട് സാധിക്കുകയെന്ന് പറയാതെ വയ്യ. ഒരു സിനിമക്ക് ഇത്രയും സാധിക്കുമെന്നതിന്റെ ഈ അടുത്തൊന്നും കാണാത്ത തരത്തിലുള്ള ഉദാഹരണമാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണേമേയെന്നത്.

    English summary
    Daivame Kaithozham K. Kumarakanam movie review by Muhammad Sadim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X