»   » ക്ലീറ്റസ് എങ്ങനെ ദൈവത്തിന് സ്വന്തമായി?

ക്ലീറ്റസ് എങ്ങനെ ദൈവത്തിന് സ്വന്തമായി?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്കിത് പരാജയങ്ങളുടെ കാലമാണോ. ഓണം- റംസാന്‍ പ്രമാണിച്ച് മൂന്ന് മമ്മൂട്ടിച്ചിത്രങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി ഇറങ്ങിയത്. എട്ടുനിലയില്‍ പൊട്ടിയ കടല്‍ കടന്നൊരു മാത്തുകുട്ടിയെ കുഞ്ഞനന്തന്റെ കടയ്ക്ക് രക്ഷപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഗംഭീര ചിത്രമെന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഒരു ശാരാശരി മികവോടെ അല്ലെങ്കില്‍ മാത്തുകുട്ടിയെക്കാള്‍ താഴാതെ കുഞ്ഞനന്തന്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ക്ലീറ്റസ് എത്തുന്നത്.

മമ്മൂട്ടിയുടെ പുതിയ ലുക്കുള്ള പോസ്റ്ററുകളും ട്രെയലറുകളും പാട്ടുകളെല്ലാം കണ്ട് പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷ തകരുമെന്നതുറപ്പ്.

ഒന്നാന്തരം ഗുണ്ടയായിട്ടാണ് ക്ലീറ്റസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ക്ലീറ്റസിന് ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ യേശുക്രിസ്തുവായി അഭിനയിക്കേണ്ടി വരുന്നു. അങ്ങനെ വടക്കുന്തല തിയേറ്റേഴ്‌സിന്റെ ക്രിസ്തുവായി മാറുന്നതോടെ ക്ലീറ്റസിന്റെ ജീവിതത്തില്‍ വന്നുഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മമ്മൂട്ടി ആരാധകര്‍ക്ക് കൈയ്യടിക്കാനുള്ള അവസരമുണ്ടെങ്കിലും രാണ്ടാം പകുതിയിലെത്തുമ്പോള്‍ അത് നഷ്ടമാകും. ക്ലൈമാക്‌സാണെങ്കില്‍ ഒരു സമ്മിശ്രപ്രതികരണത്തിനുള്ള വകയാണൊരുക്കുന്നത്. മമ്മൂട്ടിയുടെ വേഷത്തിലല്ലാതെ കഥയിലോ കഥാപാത്രത്തിലോ യാതൊരു പുതുമയും ഉള്ളതായി തോന്നുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ ഭാഗം അദ്ദേഹം ഭംഗിയായി ചെയ്‌തെന്ന് ആരാധകര്‍ക്ക് ആശ്വസിക്കാം.

സൂരാജിന്റെ തമാശകളും സിദ്ദിക്കിന്റെ അഭിനയവും മികച്ചതു തന്നെ. പക്ഷേ ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ ഹണി റോസിന് ചിത്രത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഫഌഷ് ബാക്ക് രംഗങ്ങളിലും മറ്റുമുള്ള മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. മമ്മൂട്ടി കുരിശുമരണം അഭിനയിക്കുന്ന രംഗത്ത് തിയേറ്ററില്‍ കയ്യടിയുടെ ആരവങ്ങളായിരുന്നു.

ബെന്നി പി നായരമ്പലം തിരക്കഥയെഴുതി നവാഗതനായ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമയെന്ന് അവകാശപ്പെടാന്‍ പ്രത്യേകിച്ചൊന്നുമില്ലെന്നാണ് പൊതുവെയുള്ള പ്രതികരണം. മുമ്പും ബെന്നി പി നായരമ്പലമെഴുതിയ മമ്മൂട്ടിച്ചിത്രങ്ങളായ ചട്ടമ്പിനാട്, അണ്ണനും തമ്പിയും, പോത്തന്‍ വാവ, തൊമ്മനും മക്കളും എന്നിവയുടെ ആവര്‍ത്തനം മാത്രമെ ക്ലീറ്റസിലും കാണാന്‍ കഴിയുന്നുള്ളു.

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

ഓണം റസാന്‍ പ്രമാണിച്ചിറങ്ങിയ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

മൂന്ന് ചിത്രങ്ങളില്‍ ക്ലീറ്റസും കണ്ട് കഴിഞ്ഞാല്‍ അല്പം മികച്ചത് കുഞ്ഞനന്തന്റെ കട മാത്രമാണെന്ന് പറയോണ്ടി വരും

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

നവാകതനായ ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തത്

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

ബെന്നി പി നായരമ്പലമാണ് ഈ മമ്മൂട്ടി ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും, ചട്ടമ്പി നാട്, അണ്ണനും തമ്പിയും, പോത്തന്‍ വാവ എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമാണ്.

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

ഹണി റോസാണ് ചിത്രത്തിലെ നായിക. ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ ഹണിക്ക് ക്ലീറ്റസില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ല

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

മമ്മൂട്ടിക്കൊപ്പം മികച്ച അഭിനയമാണ് സിദ്ദിക്കും കാഴ്ച വച്ചത്

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

സുരാജ് വെഞ്ഞാറമൂടിന്റെ തമാശയാണ് ചിത്രത്തില്‍ എടുത്ത് പറയാനുള്ള മറ്റൊന്ന്

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

മുന്‍ മമ്മൂട്ടി ചിത്രങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ക്ലീറ്റസും

ക്ലീറ്റസും മാത്തുക്കുട്ടിയെ പോലയോ?

ഒരു ഒന്നാന്തരം ഗുണ്ടയായാണ് ക്ലീറ്റസ് എന്ന കഥാപാത്രത്തെ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

English summary
Daivathinte Swantham Cleetus is a much hyped movie of the year 2013. The film had already made it to the headlines for its cast and crew. The new makeover of Mammootty in the film is the main highlight. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam