»   » നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

Posted By:
Subscribe to Filmibeat Malayalam

ട്രെയിലര്‍ കാണിച്ച് ഉണ്ടാക്കിയ വിവാദങ്ങളെല്ലാം വെറുതെയായിരുന്നു എന്ന് ആര്‍ക്കും തോന്നാവുന്ന ഒരു സാധാരണ ചിത്രമാണ് നെയ്യാണ്ടി. ദേശീയ അവാര്‍ഡ് ജേതാക്കളായ ധനുഷും സര്‍ഗുണനും ഒന്നിച്ച് ചേരുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ആരെങ്കിലും പ്രതീക്ഷിച്ചെങ്കില്‍, അവരെ നിരാശരാക്കും ഈ ചിത്രം. രഞ്ജാന, മാര്യന്‍ എന്നീ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന് സംഭവിച്ച ഒരു അബദ്ധമാണ് നെയ്യാണ്ടി എന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല.

ധനുഷിന്റെ ചിന്ന വണ്ടു എന്ന നായകന് നസ്‌റിയ നസീമിന്റെ വന റോജയോട് തോന്നുന്ന പ്രണയമാണ് നെയ്യാണ്ടി. അമ്മമ്മയുടെ വീട്ടിലെത്തിയ വന റോജയ്ക്ക് ആദ്യമൊന്നും വണ്ടുവിനെ ഇഷ്ടമാകുന്നില്ലെങ്കിലും പതിയെ ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നു. എന്നാല്‍ പ്രണയം മാത്രമല്ല, മറ്റ് പല തലവേദനകളും പ്രശ്‌നങ്ങളും ഉള്ള ചെറു്പ്പക്കാരനാണ് കഥാനായകനായ വണ്ടു.

നെയ്യാണ്ടിയിലെ ആദ്യപകുതിയില്‍ കോമഡിയാണ് മിക്കവാറും സമയം കയ്യടക്കിയിരിക്കുന്നത്. മതിമറന്ന് ചിരിക്കാനൊന്നും ഇല്ലെങ്കിലും കണ്ടിരിക്കാവുന്ന ആദ്യപകുതിക്ക് ശേഷമാണ് കഥ വരുന്നത്. ധനുഷിന്റെ അനായാസമാണ് നെയ്യാണ്ടിയിലെ പ്രത്യേകത. അനായാസം എന്നതിനപ്പുറം ധനുഷിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത പടം എന്ന് വിളിച്ചാലും തെറ്റില്ല.

വന റോജയുടെ റോളിലെത്തിയ മലയാളി യുവനടി നസ്‌റിയ നസീമിന്റെ ഭേദപ്പെട്ട പ്രകടനം നെയ്യാണ്ടിയില്‍ കാണാം. നെയ്യാണ്ടിയുടെ കഥയില്ലായ്മയുടെ കഥയിലേക്ക്.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

ഭേദപ്പെട്ട പ്രകടനമാണ് നസ്‌റിയ നെയ്യാണ്ടിയില്‍ കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ഒരു ടിപ്പിക്കല്‍ പ്രണയ നായിക എന്നതിനപ്പുറമൊന്നും നസ്‌റിയയ്ക്ക് ഈ കഥാപാത്രത്തില്‍ ചെയ്യാനില്ല. അത് നസ്‌റിയയുടെ കുഴപ്പമല്ല എന്നും പറയാം.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

ധനുഷിന് ഈ പട വേണ്ടിയിരുന്നോ എന്ന് ചോദിച്ചാല്‍ അതില്‍ തെറ്റില്ല. രഞ്ജാന, മാര്യന്‍ എന്നീ ചിത്രങ്ങളുടെ സ്‌ട്രെസ് തീര്‍ക്കാനെടുത്ത ഒരു ലൈറ്റ് പടം എന്ന് നെയ്യാണ്ടിയെ വിളിക്കാം.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

നെയ്യാണ്ടിയില്‍ ഒരു കഥ കണ്ടെടുക്കാന്‍ പ്രയാസം. പറഞ്ഞുപഴകിയ ഒരു പ്രണയം മാത്രമാണ് കഥ. കോമഡി വേണ്ട പോലെ ഏശിയില്ല.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വരെ ചെന്നെടുത്ത നെയ്യാണ്ടിയില്‍ കാണാന്‍ ഏറെയുണ്ട്. ആറ് ഗാനങ്ങളും മറ്റുമായി കാഴ്ചയുടെ ഒരു അരങ്ങ് സൃഷ്ടിക്കുന്നുണ്ട് നെയ്യാണ്ടി.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

ടെക്‌നിക്കലി നെയ്യാണ്ടി ഒരു ഭേദപ്പെട്ട ചിത്രമാണ്. വേല്‍രാജിന്റെ ഛായാഗ്രഹണം ഇതില്‍ എടുത്തുപറയാം.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

ചിത്രത്തിന്റെ ട്രെയിലറുമായി ബ്ന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നെയ്യാണ്ടിയെ സഹായിക്കും എന്ന് തോന്നുന്നില്ല.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

പ്രതീക്ഷ നല്‍കുന്ന യുവതാരം എന്ന നിലയില്‍ നിന്നും വിവാദനായികമാരുടെ കൂട്ടത്തിലേക്കുള്ള പോക്കാണ് നസ്‌റിയയുടേത് എന്ന് ചിത്രം കണ്ടാരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനില്ല.

നിരൂപണം: നെയ്യാണ്ടി - പ്രതീക്ഷിച്ചതെല്ലാം വെറുതെ

ധനുഷ് ചിത്രത്തിന് പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യമില്ല എന്നാണ് നസ്‌റിയ ഫേസ്ബുക്കില്‍ എഴുതിയത്. എന്നാല്‍ വിവാദം കൂടിയില്ലായിരുന്നെങ്കില്‍ ഈ പടം എന്തായേനെ എന്നൊന്ന് ആലോചിച്ചുനോക്കൂ.

English summary
Naiyandi Film Review: If you watch Naiyandi with high expectations, you're likely to be disappointed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam