twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിൽ ജംഗ്ലീ … യുവപ്രേക്ഷകർക്കായി പുതുമയില്ലാത്ത മറ്റൊരു പ്രണയ ചിത്രം; മൂവി റിവ്യൂ

    |

    വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തപസ്സി പന്നു എന്ന നടി ശ്രദ്ധിക്കുന്നുണ്ട് എന്നതിനു തെളിവാണ് 'ദിൽ ജംഗ്ലീ’എന്ന ഹിന്ദി ചിത്രം.ആലിയ സെൻ കഥയെഴുതി സംവിധാനം ചെയ്ത 'ദിൽ ജംഗ്ലീ’ മാർച്ച് 9- നാണ് തീയറ്ററുകളിൽ എത്തിയത്, ഇതൊരു റൊമാന്റിക് കോമഡി ചലച്ചിത്രമാണ്.യുവപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തപസ്സി പന്നുവിനൊപ്പം സാക്കിബ് സലിം, അഭിലാഷ്, നിധി സിംഗ്, സൃഷ്ടി ശ്രീവാസ്തവ, അയേഷ കതുസ്കർ തുടങ്ങിയവരാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

    ആലിയ സെന്നിന്റെ ആദ്യ സിനിമ :

    ആലിയ സെന്നിന്റെ ആദ്യ സിനിമ :

    14 വർഷത്തോളമായി ആഡ്ഫിലിം മേക്കറായി രംഗത്തുള്ള ആലിയ സെൻ ആദ്യമായാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ മുന്നിലുള്ള പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ക്രോം പിക്ചേർസിന്റെ സ്ഥാപകരിൽ ഒരാൾകൂടിയാണ് ആലിയ.

    ബോളിവുഡിൽ കണ്ടുപഴകിയ കഥ

    ബോളിവുഡിൽ കണ്ടുപഴകിയ കഥ

    കൊറോളി നായർ ( തപസ്സി പന്നു ), സുമിത് ഉപ്പൽ (സാക്കിബ് സലിം) എന്നിവരുടെ സൗഹൃദങ്ങളും ഇവരുടെ പരസ്പര പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം.

    കൊറോളി എന്ന നായിക കഥാപാത്രം:

    കൊറോളി എന്ന നായിക കഥാപാത്രം:

    കൊറോളി എന്ന പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്കനുസരിച്ചൊരു ജീവിതം നയിക്കാൻ ന്യൂ ഡൽഹിയിൽ സ്ഥിരതാമസത്തിനൊപ്പം അവിടുത്തെ ബ്രിട്ടീഷ് കൗൺസിലിൽ ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപികയായി ജോലിയും ചെയ്യുന്നു.

    എന്നാൽ ബിസിസസ്മാനായ കൊറോളിയുടെ അച്ഛന് മകളെ ഒരു നല്ല ബിസിനസുകാരിയാക്കണം എന്നായിരുന്നു ആഗ്രഹം.

    അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാതെ തന്റെ സ്വപ്നങ്ങളെയാണ് കൊറോളി പിന്തുടരുന്നത്.

    തന്റെ ജോലിയിൽ വളരെ സന്തോഷവതിയാണ് അവൾ ജീവിക്കുന്നത്.

    നായക കഥാപാത്രമായ സുമിത്:

    നായക കഥാപാത്രമായ സുമിത്:

    സുമിത് ഉപ്പൽ തന്റെ സ്വപ്നങ്ങൾ യാതാർത്ഥ്യമാക്കാൻ പ്രയഗ്നിക്കുന്ന ചെറുപ്പക്കാരനാണ്. ഡൽഹിയിലെ ഒരു ജിമ്മിലെ ട്രെയിനറായി ജോലി ചെയ്യുന്ന ഇയാളുടെ മോഹം ബോളിവുഡിലെ നായക നടനാവുക എന്നതാണ്‌. ചില പരസ്യങ്ങളുടെ ഷൂട്ടിംഗിലും ഇയാൾ ജോലി ചെയ്യുന്നുണ്ട്.

    തന്റെ മുൻപോട്ടുള്ള യാത്രയ്ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് മുതൽകൂട്ടാകും എന്നതിനാൽ ഇയാളും ബ്രിട്ടീഷ്‌ കൗൺസിലിൽ കോച്ചിംഗിനു ചേരുന്നു.

    ആകർഷണത്തിൽ നിന്നും പ്രണയത്തിലേക്ക്:

    ആകർഷണത്തിൽ നിന്നും പ്രണയത്തിലേക്ക്:

    സുമിത് ഇംഗ്ലീഷ് ക്ലാസ്സിന് ജോയിൻ ചെയ്യുന്നതോടുകൂടിയാണ് ചിത്രത്തിന്റെ കഥ യഥാർത്ഥ ട്രാക്കിലേക്ക് വരുന്നത്.

    ആദ്യം ടീച്ചറും ,സ്റ്റുഡന്റുമായി തുടങ്ങുന്ന ഇവരുടെ ബന്ധം പതിയെ പതിയെ ഇരുവരേയും തമ്മിൽ അടുപ്പിക്കുന്നു.

    ഇടയ്ക്ക് കൂട്ടുകാർക്കൊപ്പം ഇവർ കാട്ടിലേക്കൊരു യാത്ര പോകുന്നുണ്ട് അവിടെ അവർക്ക് പലതരം പ്രശ്നങ്ങൾ നേരിടേണ്ടി വരികയും തുടർന്ന്

    പരസ്പരമുള്ള ആകർഷണത്തിൽ നിന്നും ഇവരുടെ ഇടയിൽ ക്രമേണ പ്രണയം കടന്നു വരികയും ചെയ്യുന്നു.

    രണ്ടു പേരുടേയും ഈ പ്രണയത്തിലുണ്ടാകുന്ന ഇണക്കങ്ങളും, പിണക്കങ്ങളുമൊക്കെയാണ് ചെറിയ ഹാസ്യത്തിന്റെ മേമ്പൊടിയിൽ സംവിധായിക ആലിയ സെൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

    ചിത്രത്തിന്റെ പോരായ്മകൾ:

    ചിത്രത്തിന്റെ പോരായ്മകൾ:

    കഥയിലെയും, അവതരണത്തിലേയും പുതുമയില്ലായ്മ്മ തന്നെയാണ് ചിത്രത്തിനെ ഏറ്റവും കൂടുതൽ പിന്നോട്ടു വലിക്കുന്നത്.

    ഹിന്ദി ചിത്രങ്ങളിൽ എന്നല്ല എല്ലാ ഭാഷാചിത്രങ്ങളിലും ഇത്തരം കഥകൾ കൈകാര്യം ചെയ്ത സിനിമകൾ ഒരുപാട് വന്നിട്ടുള്ളതാണ്. ഷാരുഖിന്റെ 2017 ൽ റിലീസ് ചെയ്ത ചിത്രം ‘ജബ് ഹാരി മെറ്റ് സൈഗാളിലും' സമാനമായ വിഷയമായിരുന്നു കൈകാര്യം ചെയ്തത്. അഭിനേതാക്കളും ലൊക്കേഷനുകളും സാഹചര്യങ്ങളും മാത്രം മാറുന്നു.

    സ്ഥിരം റൊമാന്റിക് ചിത്രങ്ങളുടെ ക്ലീഷേയിൽ ബാലിശമായ രീതിയിലാണ് അണിയറക്കാർ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.
    സിനിമയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ സംവിധായിക പൂർണ്ണമായി വിജയിച്ചിട്ടില്ല എന്നതു മാത്രമല്ല തിരക്കഥയ്ക്കൊപ്പം സംവിധാനവും വളരെ ദുർബലമാണ്.

    ഹാസ്യത്തിനുകൂടി പ്രാധാന്യമുള്ള ചിത്രമെന്ന ലേബലിലെത്തിയിട്ടും സന്ദർഭത്തിന് ഉചിദമായ തരത്തിൽ ഒരു സാധാരണ ചിത്രത്തിലേതിലുപരിയായി പറയത്തക്ക ഹാസ്യരംഗങ്ങളൊന്നും ചിത്രത്തിലില്ല.

    ചിത്രത്തിൽ മികച്ചു നിന്ന കാര്യങ്ങൾ:

    ചിത്രത്തിൽ മികച്ചു നിന്ന കാര്യങ്ങൾ:

    ചിത്രത്തിന്റെ ഒപ്പം പ്രേക്ഷകരെ കുറച്ചെങ്കിലും എൻഗേജ്ഡാക്കാൻ സഹായിക്കുന്നത് അതിലെ ഗാനങ്ങളാണെന്നത് നിസംശയം പറയാം.പ്രേക്ഷകർക്ക്‌ ഈ ഗാനങ്ങൾ ഇഷ്ടപ്പെടും എന്ന് ഉറപ്പ്.

    അഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തനിഷ്ക് ബഗ്ചി ഒരുക്കിയ ‘ഗസബ്‌ കാ ഹെ ദിൻ',ഗുരു രന്ധാവയും രജത് നാഗ്പാലും ചേർന്നൊരുക്കിയ ‘നാച്ച് ലേനാ' എന്നീ ഗാനങ്ങൾ കൂടുതൽ മനോഹരമാണ്.‘നാച്ച് ലേനാ'എന്നു തുടങ്ങുന്ന ഗാനത്തിന് തീയറ്ററിൽ നല്ല ഓളമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാനത്തിലെ ഓരോ ബീറ്റ്സിനൊപ്പവും ഡാൻസ് ചെയ്യാൻ ആർക്കും തോന്നും.

    അഭിനയത്തിന്റെ കാര്യമെടുത്താൽ താരങ്ങളെല്ലാം തന്നെ ശരാശരി പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.തപസ്സി പന്നു കഥാപാത്രത്തിൽ കുറച്ചൊക്കെ വ്യത്യസ്തത വരുത്തിയതിലധികമായി അഭിനയത്തിൽ വലുതായൊന്നും സംഭാവന ചെയ്തിട്ടില്ലെങ്കിലും ഒരു പരിധി വരെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞേക്കും.

    റേറ്റിംഗ് - 5/10

    റേറ്റിംഗ് - 5/10

    പൂജ എന്റർടെയ്ൻമെന്റ് നിർമ്മിച്ച ‘ദിൽ ജംഗ്ലീ' പ്രണയിക്കുന്നവർക്കും , താരങ്ങളുടെ ആരാധകർക്കും ശരാശരിക്ക് മുകളിൽ തൃപ്തിയേകുന്ന ചിത്രമാണ് പക്ഷെ,ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ഇത് ശരാശരിക്ക് താഴെ മാത്രമായൊതുങ്ങുന്നതാണ്.

    കമ്മാരന്റെ ഭാനുമതി, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്, കാണൂ!കമ്മാരന്റെ ഭാനുമതി, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്, കാണൂ!

    യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?

    English summary
    Dil junglee bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X