twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം;ദിലീപിന്റെ വളിപ്പ് കോമഡിയ്ക്ക് വിട, മനസ്സറിഞ്ഞ് ചിരിയ്ക്കാം ടു കണ്‍ട്രീസ്

    By Akhila
    |

    ചിരിപ്പിയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ കോമഡി അല്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വമേധയ ഉണ്ടായ കോമഡികളാണ് ടു കണ്‍ട്രീസില്‍. അടുത്ത കാലത്ത് ദിലീപിന്റെ വളിപ്പ് കോമഡികള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് മനസ്സറിഞ്ഞ് ചിരിയ്ക്കാനും ഒപ്പം ചിന്തിക്കാനുമുള്ള ഒരു ചിത്രമാണ് ടു കണ്‍ട്രീസ്. ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോള്‍ തന്നെ, ഇരുവരും ഒന്നിച്ച മൈ ബോസ് എന്ന ചിത്രമാണ് ഓര്‍മ്മ വരുന്നത്. ദിലീപിന്റേതായി പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ചിത്രമായിരുന്നു മൈ ബോസ്. എന്നാല്‍ അതിനുമപ്പുറം മികച്ച ഒരു കഥ തന്നെയാണ് ടു കണ്‍ട്രീസിന്റെ വിജയം.

    മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിലുള്ള പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷയെ ഒട്ടും തന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഉല്ലാസ് എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ജീവിയ്ക്കാന്‍ വേണ്ടി നട്ടം തിരിയുന്ന ഉല്ലാസ് ലയ എന്ന കാനഡ മലയാളിയെ വിവാഹം കഴിയ്ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തുടക്കം മുതല്‍ ചിത്രത്തിന്റെ ആദ്യ പകുതി വരെ മനസ്സറിഞ്ഞ് ചിരിയ്ക്കാമെന്നതിന് സംശയമില്ല. തമാശകളിലൂടെ തന്നെയാണ് ചിത്രത്തിന്റെ കഥ സംഭവിക്കുന്നതും, എന്നാല്‍ അവയൊന്നും ചിരിപ്പിക്കാന്‍ വേണ്ടി മാത്രമായി ഉണ്ടാക്കിയെടുത്തതല്ലെന്നതാണ് ടു കണ്‍ട്രീസ് എന്ന ചിത്രത്തെ മാറ്റി നിര്‍ത്തുന്നതും.

    two-countries-01

    ചിത്രത്തിലെ ഉല്ലാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനിയോജ്യന്‍ ദിലീപ് തന്നെ. വളിപ്പ് കോമഡികള്‍ ചെയ്ത് ദിലീപ് വെറുപ്പിക്കുന്നുവെന്ന് പറച്ചിലുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടിയായി ഉല്ലാസ് എന്ന കഥാപാത്രത്തിലൂടെ തിരിച്ച് പിടിയ്ക്കാന്‍ ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ലയ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയുടെ കഥപാത്രത്തിലൂടെയാണ് ചിത്രത്തിലെ കോമഡികളെ നിയന്ത്രിക്കുന്നതും. കൂടാതെ ദിലീപ് മംമ്ത കെമിസ്ട്രിയും പ്രശംസാര്‍ഹമാണ്.

    ഷാഫി എന്ന സംവിധായകന്റെ ഏറ്റവും വലിയ ഒരു തിരിച്ച് വരവാണ് എടുത്ത് പറയേണ്ടത്. ഇതുവരെ കോമഡികളെ അനാവശ്യമായി ഉപയോഗിച്ചിരുന്നു, എന്നാല്‍ ടു കണ്‍ട്രീസിലൂടെ ഒരു കഥയ്ക്ക് വേണ്ട കോമഡികളാണ് ചെയ്തിരിയ്ക്കുന്നത്. എന്നലോ ആ കോമഡികള്‍ക്കൊക്കെ ഒരു ജീവന്‍ ഉണ്ടായിരുന്നുനവെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഒപ്പം ഒരു അടിത്തറയുള്ള കഥ ഉണ്ടായിരുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

    അജു വര്‍ഗ്ഗീസ്, വിജയ രാഘവന്‍, ജഗതീഷ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, അശോകന്‍ ലെന, സൃന്ദ എന്ന എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിച്ചത്. കഥപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സാന്ദന കൃഷ്ണനാണ് ചിത്രത്തിന് വേണ്ടി കാനഡ മനോഹരമായി പകര്‍ത്തിയത്. കൂടാതെ എഡിറ്റര്‍ വി സാജന്‍, കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ എന്നിവരുടെ വര്‍ക്ക് എടുത്ത് പറയേണ്ടതാണ്.

    കണ്ട് മടുത്ത് ദിലീപ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ടു കണ്‍ട്രീസ് എന്നത് തീര്‍ച്ച. ഈ ക്രിസ്മസിന് കുടുംബത്തോടൊപ്പം പോയി കണ്ടാല്‍ പ്രശ്‌നമില്ലാത്ത ഒരു ചിത്രം തന്നെ.

    English summary
    Dileep's Two Country Review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X