»   » ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!

ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!

Written By:
Subscribe to Filmibeat Malayalam

ഒരേ തീയില്‍ നിന്നും കത്തിക്കയറുന്ന ചരിത്രവും ചതി-ത്രവുമായിട്ടാണ് കമ്മാരസംഭവം എത്തിയിരിക്കുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. മുന്നോടിയായിട്ടാണ് റിലീസ് ചെയ്ത സിനിമ ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള കമ്മാരസംഭവം വിഷുവിന് മുന്നോടിയായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് കൊണ്ട് ദിലീപും ഫേസ്ബുക്കിലൂടെ പോസ്റ്റ് ഇട്ടിരുന്നു.


ദിലീപ് പറയുന്നത്...

ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട് ചേര്‍ത്തുനിറുത്തുന്ന, കേരളത്തിലെ പ്രേക്ഷകര്‍ക്കും, എന്റെ ചങ്കായ ആരാധര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നതിനൊപ്പം, 'കമ്മാര സംഭവം' ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്!! എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും, തിരക്കഥാകൃത്തിനോടും, നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനു പൂര്‍ണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും, പ്രാര്‍ത്ഥനയും, കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ, 'കമ്മാരനെ'ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു. എല്ലാവര്‍ക്കും മലയാള പുതുവര്‍ഷാശംസകള്‍... എന്നും പറഞ്ഞാണ് ദിലീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്...


കമ്മാരന്‍ എത്തി..

അടുത്തിടെ വലിയ ആകാംഷ നല്‍കിയ സിനിമകളിലൊന്നായിരുന്നു കമ്മാരസംഭവം. ഇതുവരെ മലയാള സിനിമ കാണാത്ത അവതരണവും ശൈലിയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായിട്ടാണ് സിനിമയുടെ വരവ്. ചിത്രീകരണം തുടങ്ങിയ സിനിമ പാതി വഴിയില്‍ നിന്നും പ്രതിസന്ധിയില്‍ അകപ്പെട്ട് പോയിരുന്നു. എങ്കിലും അതിനെ മറികടന്ന് ശക്തമായ തിരിച്ച് വരവാണെന്ന് കമ്മാരസംഭവവും ദിലീപും ഇന്ന് മുതല്‍ തിയറ്ററുകളില്‍ കാണിക്കുമെന്നാണ് സൂചന.


കമ്മാരന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍

കമ്മാരസംഭവത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ക്കെല്ലാം മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളുണ്ട്. അതില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് ദിലീപിന്റെ കഥാപാത്രമായ കമ്മാരന്‍ നമ്പ്യാരുടെ ലുക്കാണ്.. യൗവ്വനം, മുതല്‍ വാര്‍ദ്ധ്യകം വരെയുള്ള ദിലീപിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവിന്റെ ലുക്ക് പ്രചോദനമാക്കിയായിരുന്നു 90 വയസുള്ള കഥാപാത്രമായി ദിലീപ് അഭിനയിച്ചത്.
ചരിത്ര കഥ

ഒരു ഫിഷന്‍ സിനിമയാണെങ്കിലും കമ്മാരസംഭവം ചരിത്ര കഥയാണ് പറയുന്നത്. സിനിമയുടെ ടീസര്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ദൃശ്യങ്ങളടക്കമെത്തിയ ടീസര്‍ പുറത്ത് വന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ചിരുന്ന കമ്മാരന്‍ നമ്പ്യാരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


മറ്റ് താരങ്ങള്‍

മലയാളത്തിലെയും തമിഴിലെയും മുന്‍നിര താരങ്ങള്‍ കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നുണ്ട്. ദിലീപിന്റെ നായികയായി നമിത പ്രമോദ് അഭിനയിക്കുമ്പോള്‍ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപി, ഇന്ദ്രൻസ്, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാന്‍ സിനിമയിലുണ്ട്.


സിദ്ധാര്‍ത്ഥ്

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള സിനിമയാണിത്. ചിത്രത്തില്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ മെമ്പറായ ഒതേനന്‍ നമ്പ്യാര്‍ എന്ന വേഷത്തിലാണ് സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപത്തില്‍ ഒരു പ്രധാന പങ്കു വഹിച്ച ഒരു പ്രധാന രാഷ്ട്രീയ സംഘടനയായിരുന്നു അത്.


ബിഗ് ബജറ്റ് സിനിമ

വര്‍ഷങ്ങളായി ജനപ്രിയ നടന്‍ എന്ന ലേബലില്‍ ദിലീപ് സിനിമയില്‍ അഭിനയിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത വേഷമാണ് ഈ സിനിമയിലുള്ളതെന്ന് ദിലീപും സമ്മതിച്ചിരിക്കുകയാണ്. 20 കോടിയോളം ബജറ്റില്‍ ഒരുക്കിയ സിനിമ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിക്കുന്നതും.
മൂന്ന് സിനിമകള്‍

ദിലീപിന്റെ കമ്മാരനൊപ്പം ഏപ്രില്‍ പതിനാലിന് മൂന്ന് സിനിമകളാണ് റിലീസിനെത്തിയത്. മഞ്ജു വാര്യരുടെ മോഹന്‍ലാല്‍, രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത. മൂന്ന് സിനിമകളും പ്രേക്ഷകര്‍ക്ക് തുല്യ പ്രധാന്യമാണുള്ളത്. കമ്മാരന്‍ ബിഗ് റിലീസായിട്ടാണ് എത്തുന്നതെന്നുള്ളതാണ് അതിനെ വേറിട്ട് നിര്‍ത്തുന്നത്..


മഞ്ജു-ദിലീപ് സിനിമകള്‍

കഴിഞ്ഞ വര്‍ഷവും മഞ്ജു വാര്യരുടെയും ദിലീപിന്റെയും സിനിമകള്‍ തമ്മില്‍ കൂട്ടിയിടി നടന്നിരുന്നു. അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തിയ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്തത്. രാമലീല വലിയ വിജയമായിരുന്നെങ്കിലും മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സുജാതയ്ക്കും കഴിഞ്ഞിരുന്നു. ഇന്നും അതുപോലൊരു മത്സരമായിരിക്കും കേരളത്തിലെ തിയറ്ററുകളില്‍ കാണാന്‍ കഴിയുന്നത്.
ആരാധകരുടെ ആവേശം

ആവേശം ഒട്ടും ചോരാതെ തന്നെയാണ് ദിലീപ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും പടുകൂറ്റന്‍ കട്ടൗട്ടുകളും ഫെഌക്‌സുകളും റിലീസിനോടനുബന്ധിച്ച് ആരാധകര്‍ സ്ഥാപിച്ചിരുന്നു. വന്‍ വരവേല്‍പ്പ് തന്നെയാണ് സിനിമയ്ക്ക് ആദ്യദിനം കിട്ടിയിരിക്കുന്നത്.


ഹൗസ് ഫുള്‍

പൊരിവെയിലത്തും ആരാധകര്‍ കമ്മാരനെ കാണാന്‍ എത്തിയിരിക്കുകയാണ്. വടകര സിഎന്‍സി, കോഴിക്കോട് അപ്‌സര, എറണാകുളം പത്മ സ്‌ക്രീന്‍ 1, കോട്ടയം അഭിലാഷ് തുടങ്ങി സംസ്ഥാനത്ത് പലയിടത്തും സിനിമ ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ചെണ്ടമേളവമായിട്ടാണ് തൃശൂര്‍ ഗിരിജയില്‍ സിനിമയെ ആരാധകര്‍ സ്വീകരിച്ചത്.

ആശംസയുമായി ആര്യ

മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിദ്ധാര്‍ത്ഥിന് ആശംസയുമായി തമിഴ് നടന്‍ ആര്യയും രംഗത്തെത്തിയിരുന്നു. മലയാളത്തില്‍ സിദ്ധാര്‍ത്ഥിന് ഒരു ബ്ലോക്ബസ്റ്റര്‍ എന്‍ട്രി തന്നെ ലഭിക്കട്ടെ എന്നായിരുന്നു ആര്യ പറഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് ട്വിറ്ററിലൂടെയായിരുന്നു ആര്യയുടെ അഭിനന്ദനം എത്തിയത്.
കമ്മാരസംഭവത്തിന് ടിക്കറ്റെടുക്കുന്നതിന് മുന്‍പ് അറിയാന്‍ അഞ്ച് കാര്യങ്ങള്‍! അഡാറ് സിനിമയാവുമോ?


English summary
Dileep starrer Kammara Sambhavam audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X