»   » കോഴിക്കോടിന്റെ കളക്ടര്‍ ബ്രോ സിനിമക്കാരനുമായി, ദിവാന്‍ജിമൂല തിയറ്ററുകളിലെത്തി! ഓഡിയന്‍സ് റിവ്യൂ...

കോഴിക്കോടിന്റെ കളക്ടര്‍ ബ്രോ സിനിമക്കാരനുമായി, ദിവാന്‍ജിമൂല തിയറ്ററുകളിലെത്തി! ഓഡിയന്‍സ് റിവ്യൂ...

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷം പിറന്നതിന് ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സിനിമകളിലൊന്നാണ് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്. കോഴിക്കോട്ടുക്കാരെ സംബന്ധിച്ച് സിനിമയ്ക്ക് വലിയൊരു പ്രത്യേകതമുണ്ട്. കോഴിക്കോട്ടിന്റെ കലക്ടര്‍ ബ്രോ ആയിരുന്ന എന്‍ പ്രശാന്ത് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനൊപ്പം ചേര്‍ന്നാണ് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്.

ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ അനില്‍ രാധാകൃഷ്ണ മേനോനാണ് സംവിധാനം ചെയ്യുന്നത്. ദിവാന്‍ജിമൂല ഗാന്‍ഡ് പിക്‌സ് എന്ന വ്യത്യസ്ത പേരുമായെത്തിയ സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി അഭിനയിക്കുന്നത്. നൈല ഉഷയാണ് കുഞ്ചാക്കോയുടെ നായികയാവുന്നത്. ഒപ്പം നെടുമുടി വേണു, വിനായകന്‍, സിദ്ധിഖ്, സുധീര്‍ കരമന എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തൃശ്ശൂരില്‍ നിന്നും വീണ്ടുമൊരു സിനിമ

അടുത്ത കാലത്തായി തൃശ്ശൂരിനെ പശ്ചാതലമാക്കി ഒട്ടനവധി സിനിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. അക്കൂട്ടത്തിലേക്ക് ഇന്ന് മുതല്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ അനില്‍ രാധകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സാജന്‍ ജോസഫായി കുഞ്ചാക്കോ ബോബന്‍

ഐഎഎസ് ഓഫീസറായ സാജന്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. മുമ്പ് ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന സിനിമയിലും സാജന്‍ ജോസഫ് എന്ന ഐഎഎസ് ഓഫീസറുടെ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.

നൈല ഉഷയുടെ തിരിച്ചുവരവ്

ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന നൈല ഉഷ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എഫി മോള്‍ എന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വേഷമാണ് നൈല അവതരിപ്പിക്കുന്നത്.

മാറ്റ് കൂട്ടാന്‍ വിനായകനും..

ആട് 2 ന് പിന്നാലെ വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിവാന്‍ജിമൂലയിലാണ്. സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വിനായകന്‍ അവതരിപ്പിച്ച വറീത് എന്ന കഥാപാത്രമാണെന്നാണ് പറയുന്നത്.

ഒരുപാട് താരങ്ങളുണ്ട്

വലിയൊരു താരനിരയാണ് സിനിമയില്‍ അണി നിരക്കുന്നത്. സിദ്ധിഖ്, വിനായകന്‍ നെടുമുടി വേണു, അശോകന്‍, കണാരന്‍ ഹരീഷ്, സുധീര്‍ കരമന എന്നിവര്‍ക്കൊപ്പം പുതുമുഖമായ രാഹുലും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശക്തമായ കഥയുണ്ട്...


സിനിമകളുടെ യഥാര്‍ത്ഥ വിജയം ശക്തമായ തിരക്കഥയുണ്ടെന്നുള്ളതാണ്. ദിവാന്‍ജിമൂലയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് മുന്‍ കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്താണ്. ഒപ്പം സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനുമുണ്ട്.

English summary
Diwanjimoola Grand Prix movie audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X