twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശൈലൻറെ നിരൂപണം: ഹൊറർ മരുന്നിനുപോലുമില്ല ഈ ഡോറയിൽ.. നയൻസിന് വെറുതെ ഒരു (A) സർട്ടിഫിക്കറ്റ്!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

    Rating:
    2.5/5
    Star Cast: Nayanthara
    Director: Doss Ramasamy

    ഹൊറർ ചിത്രമെന്ന ലേബലും സ്ട്രിക്ട്ലി ഫോർ അഡൽട്ട് എന്ന സർട്ടിഫിക്കറ്റും കണ്ട് പേടിക്കാൻ തയാറെടുത്ത് തിയേറ്ററിൽ കേറിയിരിക്കുന്നവർക്ക് "ഡോറ"യുടെ ആദ്യപാതി ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുതരുന്നു. - നയൻതാര ചിത്രമായ ഡോറയ്ക്ക് ശൈലൻ എഴുതുന്ന നിരൂപണം.

    ക്ഷമയുടെ നെല്ലിപ്പടി കാട്ടുന്ന ആദ്യപകുതി

    ക്ഷമയുടെ നെല്ലിപ്പടി കാട്ടുന്ന ആദ്യപകുതി

    നയൻ താര എന്ന സൂപ്പർതാരത്തിന്റെ തകർപ്പൻ ഗെറ്റപ്പുകളും ഹൊറർ ചിത്രമെന്ന ലേബലും സ്ട്രിക്ട്ലി ഫോർ അഡൽട്ട് സർട്ടിഫിക്കറ്റും കണ്ട് പേടിക്കാൻ തയാറെടുത്ത് തിയേറ്ററിൽ കേറിയിരിക്കുന്നവർക്ക് "ഡോറ"യുടെ ആദ്യപാതി ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുതരുന്നു...

    രണ്ടാം പകുതി താരതമ്യേന ഭേദം

    രണ്ടാം പകുതി താരതമ്യേന ഭേദം

    ഇടവേളയ്ക്ക് എണീറ്റോടാനുള്ള പ്രലോഭനങ്ങളെ തടഞ്ഞുനിർത്തി മന:സംയമനം പാലിച്ചിരുന്നാൽ ഡോറ ആരാണെന്നും സിനിമയുടെ പ്ലോട്ട് എന്താണെന്നും മറ്റുമൊക്കെ വ്യക്തമാക്കുന്ന ഭേദപ്പെട്ട ഒരു സെക്കന്റ് ഹാഫ് കാണാനാവും.. വൻ പ്രതീക്ഷകളുണർത്തി കടന്നുവന്ന ഡോറയെ ഒരു ഭീകരദുരന്തമാവാതെ കാത്തുരക്ഷിക്കുന്നത് ഈ രണ്ടാം പാതി ആണ്.

    വെറുതെ ഒരു എ സർട്ടിഫിക്കറ്റ്

    വെറുതെ ഒരു എ സർട്ടിഫിക്കറ്റ്

    പക്ഷെ അവിടെയും പേടിച്ചുകളയാമെന്ന മോഹം വെറും അതിമോഹമാണ് മോനേ പ്രഭാകരാ. എന്നിട്ടും ഈ സിനിമയ്ക്ക് ഭീതി ഉണർത്തുന്നത് എന്ന പേരിൽ സെൻസർ ബോർഡ് വക അഡൾട്ട് ഒൺലി സർട്ടിഫിക്കറ്റ് കിട്ടിയത് ഈ ദശകത്തിലെ ഏറ്റവും വലിയ കോമഡി ആണ്.. തീരെ ചെറിയ കുട്ടികൾക്ക് മാത്രം ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്നതാണ് ഡോറയിലെ മിക്കവാറും ഭാഗങ്ങൾ എന്നതാണ് യാഥാർത്ഥ്യം

    നയൻസിൻറെ ചങ്കൂറ്റം

    നയൻസിൻറെ ചങ്കൂറ്റം

    കുറച്ചു കാലമായി നല്ല ഫോമിലുള്ള നയൻതാരയുടെ സമാനതകളില്ലാത്ത പ്രൊഫഷണലിസവും അർപ്പണ ബുദ്ധിയുമാണ് ഡോറയുടെ മുതൽക്കൂട്ട്. നായകനോ സഹതാരങ്ങളോ കോമഡി കഥാപാത്രങ്ങളോ ഇല്ലാതെ നയൻസ് മിന്നുന്ന പ്രകടനമാണ് നടത്തിയത്. എം ഡി എസ് 13 എന്ന നമ്പരുള്ള പുരാതനമായ ഓസ്റ്റിൻ കേംബ്രിഡ്ജ് കാറിനെ മാത്രം കൂട്ടുപിടിച്ച് ഒരു സിനിമയെ മൊത്തത്തിൽ ചുമലിലേറ്റുന്നത് നയൻസിന്റെ ചങ്കൂറ്റം തന്നെയാണ്‌

    നയൻസ് വീണുപോയ സ്റ്റോറിലൈൻ

    നയൻസ് വീണുപോയ സ്റ്റോറിലൈൻ

    അച്ഛൻ ക്യാരക്റ്റർ ആയി വരുന്ന തമ്പി രാമയ്യ ആണ് സിനിമയിൽ പരിചിതമെന്ന് പറയാവുന്ന ഏക മുഖം.. ‌തമിഴകത്തെ ഏറ്റവും ഇളിച്ചിവായനായ ആ നടൻ ആദ്യഭാഗങ്ങളിലെ അസഹനീയതയെ പരകോടിയിൽ എത്തിക്കാൻ മാത്രമേ ഉപകാരപ്പെടുന്നുള്ളൂ താനും. പുതുമുഖസംവിധായകനായ ദാസ് രാമസ്വാമി ചെന്നു ചെന്നുപറഞ്ഞ സ്റ്റോറിലൈനിലെ ക്യൂട്ട്നെസ് കാരണം ആവാം നയൻസ് ഈ പ്രൊജക്റ്റിൽ വീണുപോയത്.

    പാവം നയൻസ്, പാവം ഫാൻസ്...

    പാവം നയൻസ്, പാവം ഫാൻസ്...

    ഈ സിനിമയിലെ പ്രേതം ആരെന്ന് ഊഹിക്കാൻ പോലും നിങ്ങൾക്കാവില്ല എന്ന പരസ്യവാചകത്തെ പൂർണ്ണമായും ശരിവക്കുന്നത് തന്നെയാണ് ഡോറയുടെ പ്ലോട്ട്. പക്ഷെ ആദ്യപാതിയിൽ അതിലേക്ക് കടക്കുക പോലും ചെയ്യാതെ ഏതോ ബംഗാളികളെ തച്ചിനുവിളിച്ച് സംവിധാനിച്ചുകളഞ്ഞു കശ്മലൻ...പാവം നയൻസ്..
    പാവം ഫാൻസ്

    ചുരുക്കം: നയന്‍താരയുടെ മിന്നുന്ന പ്രകടനം മാറ്റിവെച്ചാല്‍ പ്രത്യേകിച്ച് ഒന്നും നല്‍കാനില്ലാത്ത ഒരു ചിത്രമായി ഡോറ അവസാനിക്കുന്നു.

    English summary
    Dora Movie review by Schzylan Sailendrakumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X