Just In
- 29 min ago
ചിലത് ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, സിനിമാ കരിയറിനെ കുറിച്ച് തുറന്നുപറഞ്ഞ് ലാല്‍
- 44 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 13 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മരണ ശേഷം ആഗ്രഹങ്ങള്‍ക്ക് വിലയിടുന്നതാര്? രഞ്ജിത് ടച്ചുള്ള മോഹന്‍ലാല്‍ മാജിക്! ഡ്രാമ റിവ്യു

ജിന്‍സ് കെ ബെന്നി
സേതുവിന്റെ തിരക്കഥയില്‍ നിരഞ്ജനേയും അനു സിത്താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ബിലാത്തിക്കഥയായിരുന്നു ആദ്യ പ്രഖ്യാപിച്ചിരുന്ന ചിത്രം. ലണ്ടന്‍ പശ്ചാത്തലമായി എത്തുന്ന ബിലാത്തിക്കഥ മാറിപ്പോകുകയും പകരം രഞ്ജിത് മോഹന്‍ലാല്‍ ചിത്രം സംഭവിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഭവിച്ച ഈ ചിത്രം എന്തായിരിക്കും എങ്ങനൊയിരിക്കും എന്നതിനേക്കുറിച്ച് വലിയ പ്രതീക്ഷകളില്ലായിരുന്നു. ഒരു രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിന് പ്രതീക്ഷിക്കുന്ന പ്രമോഷനും ചിത്രത്തിനുണ്ടായിരുന്നില്ല എന്നതും മറ്റൊരു കാരണമായിരുന്നു.
പൊട്ടിച്ചിരിയുടെ പൂരവുമായി മോഹന്‍ലാലും സംഘവും! ഡ്രാമ പൊളിച്ചടുക്കുന്നു! പ്രേക്ഷക പ്രതികരണം കാണൂ!

ഇന്നത്തെ കാലകഘട്ടത്തില്‍ സംസാരിക്കേണ്ട ഏറെ പ്രസക്തമായ ഒരു വിഷയമാണ് ഡ്രാമ സംസാരിക്കുന്നത്. പേരുപോലെ തന്നെ ഫാമിലി ഡ്രാമയാണ് ചിത്രം. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കും. വിദേശത്ത് ജോലി സംബന്ധമായി മക്കള്‍ സ്ഥിരതാമസമാക്കുന്നതിനേക്കുറിച്ച് അഭിമാനം കൊള്ളുകയും ചെയ്യും. പക്ഷെ, സ്വന്തം മണ്ണില്‍, വേണ്ടപ്പെട്ടവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ അന്ത്യവിശ്രമത്തിനുള്ള അപ്പനമ്മമാരുടെ ആഗ്രഹം സഫലമാക്കാന്‍ ഇതേ മക്കള്‍ ശ്രമിക്കുമോ എന്നതും വളരെ പ്രസ്ക്തമായ ചോദ്യമാണ്. ഒരു പക്ഷെ, നാട്ടിലേക്കാള്‍ ആര്‍ഭാടത്തിലും ഭംഗിയിലും ശവസംസ്കാരം നടത്താന്‍ ധനാഢ്യരായ മക്കള്‍ക്ക് സാധിച്ചേക്കും. പക്ഷെ, ആ അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അവസാന ആഗ്രഹമാണ് അവര്‍ ഗൗനിക്കാതെ പോകുന്നത്. അവര്‍ ഇനിയാരോട് പരാതി പറയാന്‍.

ഇതേ വിഷയമാണ് ഡ്രാമ എന്ന ചിത്രത്തിലൂടെ രഞ്ജിത് അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയ്ന്റ്, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളൊരുക്കിയ രഞ്ജിത് ടച്ച് ഇടവേളയ്ക്ക് ശേഷം ഡ്രാമയിലൂടെ പ്രേക്ഷകര്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. രണ്ട് പെണ് മക്കളും മൂന്ന് ആണ് മക്കളുമുള്ള കട്ടപ്പന സ്വദേശി റോസമ്മ ജോണ്‍ ചാക്കോ(അരുന്ധതി നാഗ്)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മൂത്ത രണ്ട് ആണ് മക്കളും അതിസമ്പന്നരാണ്. ഒരാള്‍ അമേരിക്കയിലും (സുരേഷ് കൃഷ്ണ), ഒരാള്‍ ഓസ്ട്രേലിയയിലും (ടിനി ടോം). ഒരു മകള്‍ കാനഡയിലും (സുബി സുരേഷ്) ഒരു മകള്‍ ലണ്ടനിലുമാണ് (കനിഹ). ഇളയ മകന് (നിരഞ്ജന്) മാത്രം കാര്യമായ ജോലിയൊന്നുമില്ല. അവന് ദുബായ് നഗരത്തില്‍ തൊഴിലന്വേഷണത്തിലാണ്. ലണ്ടനിലുള്ള സഹോദരിക്ക് മാത്രമാണ് അവനോട് സ്നേഹമുള്ളത്. ബാക്കി എല്ലാവര്‍ക്ക് അവനൊരു ധൂര്‍ത്ത പുത്രനാണ്.

ലണ്ടനിലുള്ള മകള്‍ മേഴ്സിക്കൊപ്പമാണ് റോസമ്മ ഇപ്പോഴുള്ളത്. താന്‍ അവിടെ വച്ച് മരിച്ചാല്‍ തന്നെ കട്ടപ്പനയില്‍ തന്റെ ഭര്‍ത്താവിന്റെ സമീപം അടക്കം ചെയ്യണമെന്നാണ് റോസമ്മയുടെ ആഗ്രഹം. മകള്‍ മേഴ്സിയോടും ഇളയമകന് ജോമോനോടും മാത്രമാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരുന്നൊള്ളു. റോസമ്മ ലണ്ടനില്‍വച്ച് മരണപ്പെടുകയാണ്. അമ്മയുടെ ആഗ്രഹപ്രകാരം സംസ്കാരം നാട്ടില്‍ നടത്തണമെന്ന് ജോമോന് ആവശ്യപ്പെടുന്നെങ്കിലും മൂത്ത ആണ്മക്കളായ ഫിലിപ്പും ബെന്നിയും സമ്മതിക്കുന്നില്ല. അവര്‍ക്ക് സൗകര്യം ലണ്ടനാണെന്നതുതന്നെ കാരണം. ലണ്ടനില്‍ റോസമ്മയുടെ ശവസംസ്കാര ചടങ്ങ് നടത്തുന്നത് ദിലീഷ് പോത്തനും മോഹന്‍ലാലും ചേര്‍ന്ന് നടത്തുന്ന ഡിക്സണ്‍ ലോപ്പസ് ഇവന്റ് കമ്പനിയാണ്. ആ അമ്മയുടെ ആഗ്രഹം സഫലമാകാനായി മോഹന്‍ലാലിന്റെ രാജഗോപാല്‍ എന്ന കഥാപാത്രം നടത്തുന്ന ഇടപെടലുകളാണ് ചിത്രം പറയുന്നത്.

സമീപകാലത്ത് മോഹന്‍ലാല്‍ ഏറ്റവും മനോഹരമായി ചെയ്ത കഥാപാത്രമാണ് രാജു എന്ന രാജഗോപാല്‍. തൊണ്ണൂറുകളിലെ മോഹന്‍ലാലിന്റെ തന്മയത്വവും ഊര്ജ്ജ്വസ്വലതയും ഡ്രാമയില്‍ കാണാന്‍ സാധിക്കുന്നു. സ്പിരിറ്റിന് ശേഷം മോഹന്‍ലാലിനെ രഞ്ജിത് കൃത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ദീര്‍ഘമായ മോണോലോഗുള്ള രംഗങ്ങളിലും പ്രേക്ഷകന് വിരസതയുണ്ടാകാത്ത വിധം മികച്ച പ്രകടനം മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നു. ആശ ശരത് ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളും മികച്ചു നിന്നു. ബൈജു, രണ്‍ജി പണിക്കര്‍ എന്നിവരും ശ്രദ്ധേയമായി.

മോഹന്‍ലാല്‍ ആലപിച്ച ഗാനം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒരു ഗാനം പോലുമില്ലസ, ഇതൊരു കുറവായി തൊന്നുന്നില്ലെന്നതാ് ശ്രദ്ധേയം. 146 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഭാവവും താളവും നിലനിര്‍ത്തി മുന്നോട്ട് നയിക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ താളാത്മകമായ ഒഴുക്കിന് ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ച പിന്തുണ നല്കുന്നു. വിനു തോമസ് ഒരുക്കിയ പ്രമോ ഗാനം എന്‍ഡ് ടൈറ്റിലിനൊപ്പം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സഹിതം ആസ്വദിക്കാം. ലണ്ടന്‍ പശ്ചാത്തലത്തിലുള്ള മികവുറ്റ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത് അഴകപ്പനാണ്. സന്ദീപ് നന്ദകുമാറിന്റേകതാണ് എഡിറ്റിംഗ്. ദിലീഷ് പോത്തനൊപ്പം ശ്യാമ പ്രസാദ്, ജോണി ആന്റണി എന്നീ സംവിധായകരും ചിത്രത്തിലുണ്ട്. റോസമ്മയുടെ മരുമക്കളായാണ് ഇരുവരും വേഷമിടുന്നത്. തിയറ്ററില്‍ കൈയടി നേടുന്ന പ്രകടനമാണ് ജോണി ആന്റണിയുടേത്. എന്‍കെ നാസര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അമിത പ്രതീക്ഷകളില്ലാതെ രഞ്ജിത് ടച്ചുള്ള ഒരു മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശരാക്കാത്ത ചിത്രമാണ് ഡ്രാമ. അവതരണത്തിലെ രഞ്ജിത് ടച്ചും പ്രകടനത്തിലെ മോഹന്‍ലാല്‍ മാജിക്കും ചേരുന്ന മികച്ചൊരു ഫാമിലി എന്റര്‍ടെയിനറാണ് ഡ്രാമ.
ചുരുക്കം: അവതരണത്തിലെ രഞ്ജിത് ടച്ചും പ്രകടനത്തിലെ മോഹന്‍ലാല്‍ മാജിക്കും ചേരുന്ന ഫാമിലി എന്റര്‍ടെയിനറാണ് ഡ്രാമ.