twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; ദൃശ്യം മാജിക് ഹിന്ദിയിലും ആവര്‍ത്തിക്കപ്പെട്ടു

    |

    ഹിന്ദിയില്‍ ദൃശ്യമാകുന്നത് ഗോവയിലെ ഒരു ഉയര്‍ന്ന പ്രദേശത്താണ്. അവിടെ കേബിള്‍ കമ്പിനി ഓണറായ വിജയ് സല്‍ഗോണ്‍ക്കറും ഭാര്യയും പിന്നെ അവരുടെ കുട്ടികളും ഇവര്‍ക്കിയയിലാണ് കഥ നടക്കുന്നത്. വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടാതെ ഒരേ ഒഴുക്കില്‍ പോകുന്ന ഒരു കുടുംബത്തിലേക്ക് ഒരു വലിയ ദുരന്തം കടന്നു വരുന്നതാണ് ദൃശ്യത്തിലൂടെ പറയുന്നത്.

    സന്തോഷകരമായി പോകുന്ന വിജയിയുടെ ജീവിതത്തിലേക്ക് ഈ ദുരന്തം എത്തുന്നതോട് കൂടി അവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഒരു നിമിഷത്തിലൂടെ ഇല്ലാതാകുന്നു. മീര ദേശ്മുക് എന്ന ഇന്‍സ്‌പെകടര്‍ ജനറലിന്റെ മകനെ കാണന്നാകുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.

    ദൃശ്യം ധാരാളം ട്വിസ്റ്റുകളിലൂടെയാണ് ക്ലൈമാക്‌സില്‍ എത്തി ചേരുന്നത്. അതോടൊപ്പം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ചില സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നുണ്ട്. അത് പോലെ തന്നെ ചിത്രത്തിന്റെ ക്ലൈമാക്‌സും ചില സസ്‌പെന്‍സോട് കൂടി തന്നെയാണ്.

    drishyam

    മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മോഹലാലിന്റെ ദൃശ്യത്തിന്റെ മാജിക് തമിഴില്‍ എന്ന പോലെ തന്നെ ഹിന്ദിയിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. മികവുറ്റ തിരക്കഥ എന്നതുക്കൊണ്ട് തന്നെ ഹിന്ദി ദൃശ്യവും മികച്ചത് തന്നെയായി മാറിയിരിക്കുകയാണ്.

    അജയ് ദേവഗണും തബുവുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം ദൃശ്യത്തില്‍ ആശാ ശരത് അവതരിപ്പിച്ചിരിക്കുന്ന വേഷം തബു വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. അതോടൊപ്പം മീനയുടെ വേഷം ചെയ്ത ശ്രിയ ശരണിന്റെ അഭിനയും അഭിനാന്ദാര്‍ഹമാണ്.

    drishaym1

    സംവിധായകന്‍ നിഷികാന്ത് കാമത്താണ് ദൃശ്യം ഹിന്ദിയില്‍ റീമേക്ക് ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥ ജിത്തു ജോസഫാണ് അവതരിപ്പിച്ചത്. എന്നാല്‍ അതിനെ റീമേക്ക് ചെയ്യുമ്പോള്‍ ചില സന്ദര്‍ഭങ്ങളിലായി ചൂഷണം ചെയ്തിട്ടുമുണ്ട്.

    ദൃശ്യമെന്ന കഥയെ ഒരുപാട് സമയമെടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. അതുക്കൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യ പകുതി കുറച്ച് ക്ഷമയോടെ വേണം കാണാന്‍. വളരെ കുറഞ്ഞ ചെലവിലാണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. എങ്കിലും ഏറെ പ്രതീക്ഷയോടെ ഒരുക്കിയ ദൃശ്യം ഹിന്ദി പതിപ്പിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

    English summary
    The film takes a lot of time to establish the story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X