»   » പുതുവര്‍ഷത്തിലെ ആദ്യ സിനിമ താരപുത്രന് സ്വന്തം; മറ്റൊരു പ്രണയകഥയുമായി ഈട, ഓഡിയന്‍സ് റിവ്യൂ വായിക്കാം!

പുതുവര്‍ഷത്തിലെ ആദ്യ സിനിമ താരപുത്രന് സ്വന്തം; മറ്റൊരു പ്രണയകഥയുമായി ഈട, ഓഡിയന്‍സ് റിവ്യൂ വായിക്കാം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് 2018 നേട്ടങ്ങളുടെ മാത്രം വര്‍ഷമായിരിക്കും. പുതുവര്‍ഷം വിജയ വര്‍ഷമായി മാറാനുള്ള തുടക്കമാണ് ഇന്ന് തിയറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ സമ്മാനിക്കാന്‍ പോവുന്നത്. ഈ വര്‍ഷം സിനിമയിലേക്ക് നായകന്മാരായി പല താരപുത്രന്മാരും അരങ്ങേറ്റം കുറിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷത്തിലെ ആദ്യം പുറത്തിറങ്ങുന്ന സിനിമ എന്ന ക്രെഡിറ്റ് താരപുത്രന്‍ ഷെയിന്‍ നിഗം സ്വന്തമാക്കിയിരിക്കുകയാണ്.

നായികയുടെ ഈ ഉറപ്പ് മതി ഈട മറ്റൊരു സൂപ്പര്‍ ഹിറ്റാവുമെന്ന് അറിയാന്‍! നിമിഷ സജയന്‍ പറയുന്നതിങ്ങനെ...

അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ഈടയാണ് ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഷെയിന്‍ നായകനായി സിനിമയിലെത്തിയ ആദ്യ സിനിമ കിസ്മത്തിന് ശേഷം പ്രണയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ഈട. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ സിനിമയിലെത്തിയ നിമിഷ സജയനാണ് നായികയായി അഭിനയിക്കുന്നത്.

ആനന്ദിന്റെയും ഐശ്വര്യയുടെയും കഥ

ഇന്ന് റിലീസിനെത്തിയ ഈട പ്രണയിതാക്കളായ ആനന്ദ് എന്ന യുവാവിന്റെയും ഐശ്വര്യ എന്ന യുവതിയുടെയും കഥയാണ് പറയുന്നത്. എന്നാല്‍ ഇവരുടെ പ്രണയം വീട്ടുകാര്‍ക്കിടയില്‍ വലിയ പ്രശ്‌നമാവുകയാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തമായി എടുത്തിരിക്കുന്നത്.

കണ്ണൂരിന്റെ രാഷ്ട്രീയം

രണ്ട് മണിക്കൂര്‍ മുപ്പത് മിനുറ്റ് മാത്രമുള്ള ഒരു പ്രണയകഥയാണ് ഈട. ആദ്യ പകുതി പ്രണയത്തിന്റെ എല്ലാ വശങ്ങളെയും ഒപ്പി എടുത്തിരുന്നു. ചിത്രത്തില്‍ പ്രണയം കണ്ണൂരിലെ രാഷ്ട്രീയ തരംഗങ്ങളാക്കിയാണ് ബി അജിത്ത് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആനന്ദായി ഷെയിന്‍ നിഗം

ചിത്രത്തിലെ നായകനായി ആനന്ദിന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ഷെയിന്‍ നിഗമാണ്. നോര്‍ത്ത് മലബാറില്‍ തമാസിക്കുന്ന ആനന്ദ് മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്.

നിമിഷ സജയന്‍ ഐശ്വര്യയാവുന്നു..

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ നായികയായെത്തിയ നിമിഷ സജയന്‍ നായികയാവുന്ന രണ്ടാമത്തെ സിനിമയാണ് ഈട. ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷയാണ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയാണ് ആനന്ദിന്റെ പ്രണയിനിയായി വരുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ഷെയിനും നിമിഷയ്ക്കുമൊപ്പം വലിയ താരനിരയാണ് സിനിമയിലുള്ളത്. സുജിത്ത് ശങ്കര്‍, അലന്‍സിയര്ഡ, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

തിരക്കഥയും സംവിധാനവും..


ബി അജിത്ത് കുമാറാണ് സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എഡിറ്റിങ്ങില്‍ വര്‍ഷങ്ങളോളം പരിചയമുള്ള അജിത്തിന് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

തിയറ്ററുകള്‍

കേരളത്തിലെ എല്ലാ ജില്ലകളിലും പ്രദര്‍ശനത്തിനെത്തിയ സിനിമ കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, മൈസൂര്‍, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ഇന്ത്യയ്ക്ക് അകത്തുള്ള പല സ്ഥലങ്ങളിലും പ്രദര്‍ശനത്തിനെത്തുകയാണ്.

English summary
Eeda movie audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X