»   » പ്രണയത്തിന്റെ രുചിക്കൂട്ടുമായി ഹൃദയം തൊടും ഈ മെഴുതിരി അത്താഴം!

പ്രണയത്തിന്റെ രുചിക്കൂട്ടുമായി ഹൃദയം തൊടും ഈ മെഴുതിരി അത്താഴം!

By Jince K Benny
Subscribe to Filmibeat Malayalam

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  4.0/5
  Star Cast: Anoop Menon, Miya George, Dileesh Pothan
  Director: Sooraj Tom

  ഏറെക്കാലമായിരിക്കുന്നു പൂര്‍ണമായും പ്രണയകഥ പറയുന്ന ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങിയിട്ട്. ഒരു പ്രണയ ചിത്രത്തിന് വേണ്ടി മനസിനെ പാകപ്പെടുത്തിയാണ് തിയറ്ററിലേക്ക് പടി ചവിട്ടിയത്. പ്രണയം ഒരു അനുഭവമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചിട്ടുള്ളവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, എന്നതാണ് പ്രണയം പ്രമേയമായി വരുന്ന മിക്ക സിനിമകളിലും പൊതുവായി കണ്ടുവരുന്ന ടാഗ് ലൈന്‍.. എന്നാല്‍ അത്തരത്തിലുള്ള ടാഗ് ലൈന്‍ ഗിമ്മിക്കില്ലാതെ എത്തിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.

  ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സഞ്ജയ് പോളിന്റേയും അഞ്ജലിയുടേയും പ്രണയ കാലത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് സൂരജ് തോമസ് എന്ന സംവിധായകന്‍. പ്രണയം ഒരു അനുഭവമാണ്, എന്റെ മെഴുതിരി അത്താഴങ്ങളും.

  മെഴുതിരിയും അത്താഴവും

  ഭക്ഷണത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ തേടുന്ന ഷെഫ് ആണ് സഞ്ജയ് പോള്‍. മെഴുതിരികള്‍ക്ക് വര്‍ണവും സുഗന്ധവും നല്‍കി അലാങ്കര മെഴുതിരികള്‍ ഒരുക്കുന്ന ഡിസൈനറാണ് അഞ്ജലി. ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. അഞ്ജലി സഞ്ജയ്ക്ക് കൈമാറുന്ന ഒരു രഹസ്യമുണ്ട്, ചുവന്ന മെഴുതിരിയുടെ രഹസ്യം. അത് സഞ്ജയ് എന്ന ഷെഫിന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്നായ് മാറുകയാണ്.

  പ്രണയവും നൊമ്പരവും

  പ്രണയം മാത്രം നിറഞ്ഞ് നില്‍ക്കുന്ന് ചിത്രം ഇടയ്‌ക്കെങ്കിലും പ്രേക്ഷകനെ ഒന്ന് നൊമ്പരപ്പെടുത്തും. മിഴികളിലെ ആ നനവ് പിന്നീട് ഇരട്ടി മധുരമായി രൂപാന്തരപ്പെടും. സഞ്ജയ് അഞ്ജലി പ്രണയത്തിലൂടെ മാ്ത്രമല്ല അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളുുടെ ജീവിത്തിലൂടെയും ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. അവിടെയെല്ലാം നിറഞ്ഞ് നില്‍ക്കുന്നത് പ്രണയം മാത്രം. സഞ്ജയ്‌യുടെ സഹപാഠിയായ തുളസി ദാമോദരനും ബൈജുവിന്റെ സ്റ്റീഫച്ചായനും അലന്‍സിയറിന്റെ അച്ചായന്‍ കഥാപാത്രവും പ്രേക്ഷകന്റെ മിഴിയില്‍ ചെറിയ നനവ് പരത്തുന്നുണ്ട്.

  അഭിനേതാക്കള്‍

  ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സഞ്ജയ് പോള്‍, അഞ്ജലി എന്നിവരെ യഥാക്രമം അനൂപ് മേനോനും മിയ ജോര്‍ജ്ജും അവതരിപ്പിക്കുന്നു. അലന്‍സിയര്‍, ബൈജു, മഞ്ജു, ഹന്ന റെജി കോശി, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒപ്പം ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെ പ്രത്യേക ആകര്‍ഷണമാകുന്നു. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുന്ന ബൈജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്. അഞ്ജലി മിയയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.

  ക്യാമറകൊണ്ടെഴുതിയ കവിത

  ഒരു കവിത പോലെ മനോഹരമായ പ്രണയത്തെ കാവ്യാത്മകത ഒട്ടും തന്നെ ചോര്‍ന്ന് പോകാതെ അതിമനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ജിത്തു ദാമോദറാണ്. ഊട്ടിയെ അതിമനോഹരമായാണ് അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത്. ഓരോ ഫ്രെയിമുകളും ഓരോ ഛായാ ചിത്രങ്ങള്‍ പോലെയാണ്. ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്ന പശ്ചാത്തല സംഗീതവും എഡിറ്റിംഗും എന്റെ മെഴുതിരി അത്താഴങ്ങളെ പ്രേക്ഷകര്‍ക്ക് ഒരു അനുഭവമാക്കി മാറ്റുന്നു.

  തടസമില്ലാത്ത ഒഴുക്ക്

  തടസങ്ങളില്ലാതെ ഒഴുകുന്ന ഒരു പ്രണയ അരുവിയാണ് ചിത്രം. ഒരു മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള ഒന്നാം പാതി തീരുന്നത് അറിയുന്നത് ഇടവേള കാര്‍ഡ് സ്‌ക്രീനില്‍ എഴുതി കാണിക്കുമ്പോഴാണ്. രണ്ട് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒരു നിമിഷം പോലും സമയത്തേക്കുറിച്ച് ചിന്തിപ്പിക്കുന്നില്ല. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഒരു നല്ല പ്രണയ ചിത്രത്തിനായി ടിക്കറ്റ് എടുത്താല്‍ തിയറ്ററില്‍ നിന്നും നിറഞ്ഞ മനസോടെ തിരികെ ഇറങ്ങാം.

  English summary
  Truely feels like a romantic Candle Light Dinner

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more