For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമലും ഫഹദും അത്ഭുതപ്പെടുത്തുന്നു! വെറുമൊരു സിനിമയല്ല വരത്തന്‍! ശരിക്കും ക്ലാസാണ്! റിവ്യൂ വായിക്കാം!

  |

  Rating:
  4.0/5
  Star Cast: Fahadh Faasil, Aishwarya Lekshmi, Dileesh Pothan,
  Director: Amal Neerad

  വരത്തന്റെ യഥാർത്ഥ റിവ്യൂ കാണാം | filmibeat Malayalam

  വ്യത്യസ്തമായ സിനിമാ അനുഭവത്തെ എന്നും മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിക്കാറുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലുള്ള കാത്തിരിപ്പ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വിദേശത്ത് സെറ്റിലായ ദമ്പതികളായ എബിയും പ്രിയയും നാട്ടിലേക്കെത്തുകയും അതിനിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമാണ് വരത്തന്‍ മുന്നേറുന്നത്. എല്ലാവിധ പാക്കേജുകളുമാണ് സിനിമയെത്തിയിട്ടുള്ളത്. തമാശയും വൈകാരിതയും ത്രില്ലിങ്ങ് രംഗങ്ങളും ചേര്‍ത്തൊരുക്കിയ സിനിമയുടെ പ്രമേയം ഏറെ പ്രസക്തിയുള്ളതാണ്. വിലപ്പെട്ട സമയം തിയേറ്ററുകളില്‍ ചെലവഴിക്കാനായി എത്തുന്ന ഒരു പ്രേക്ഷകനെയും വരത്തന്‍ നിരാശപ്പെടുത്തുന്നില്ല.

  ടൊവിനോയ്ക്ക് വിശ്രമിക്കാം! ഇനി ഫഹദിന്റെ ഊഴമാണ്! വരത്തന് റെക്കോര്‍ഡ് കലക്ഷന്‍! കാണൂ!

  എബിയെന്ന കഥാപാത്രമായി ഫഹദ് ശരിക്കും ജീവിക്കുകയായിരുന്നു. താരത്തിന്റെ പ്രതിഭയെ പരമാവധി മുതലെടുക്കാന്‍ അമലിന് കഴിഞ്ഞുവെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും ദിലീഷ് പോത്തനും അര്‍ജുന്‍ അശോകനുമെല്ലാം അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട്. മൂന്നാമത്തെ സിനിമയിലും തിളങ്ങിയിരിക്കുകയാണ് ഐശ്വര്യ. ലിറ്റില്‍ സ്വായമ്പിന്റെ മനോഹര ഫ്രെയിമുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതകളിലൊന്ന്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മോടി കൂട്ടുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.

  Varathan

  പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അമല്‍ നീരദ് സിനിമയെ സമീപിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു വരത്തനിലും അതാവര്‍ത്തിക്കുകയായിരുന്നു. ഫാമിലി ത്രില്ലര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന സിനിമ ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ്. നേരത്തെ കണ്ട പ്രമേയമാണെങ്കില്‍ക്കൂടിയും ട്രീറ്റ്‌മെന്റാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. ഐടി പ്രൊഫഷണലായ എബിയും പ്രിയയും നാട്ടിലെത്തിയതിന് ശേഷം അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുമൊക്കെ പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത തരത്തില്‍ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സുമൊക്കെയാണ് വരത്തനിലേക്ക് പ്രേക്ഷകരെ നയിക്കുന്നത്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കൂടുതലൊന്നും ആലോചിക്കേണ്ട, ധൈര്യമായി വരത്തന് കേറാം.

  ചുരുക്കം: ഹൊറര്‍ ട്രീറ്റ്‌മെന്റ് കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിച്ച് അവസാന ലാപ്പില്‍ ആക്ഷന്‍ സിനിമയായി പരിണമിക്കുകയാണ് വരത്തന്‍. അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ ഷോട്ടുകളുള്ള ചിത്രം കണ്ടിരിക്കേണ്ട പടമാണ്.

  English summary
  Varathan a must watch movie, read the review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X