Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് പൂർത്തിയായത് രണ്ടര ലക്ഷം വീടുകള്‍, പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജില്ല ആദ്യകാഴ്ചയില്‍
മോഹന്‍ലാല്‍-വിജയ് ചിത്രമായ ജില്ലയ്ക്ക് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വന്‍ വരവേല്‍പ്പ്. വന്ആഘോഷപരിപാടികളുമായിട്ടാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. വിവിധകേന്ദ്രങ്ങളില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജില്ല അടുത്തകാലത്ത് തമിഴിലുണ്ടായ വന്‍വിജയങ്ങളില്‍ ഒന്നായിമാറും.
തമിഴ്പ്രേക്ഷകരെയും മലയാളിപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യം വച്ച് രണ്ട് ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്ക് തിളങ്ങാന്‍ തക്കവണ്ണമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മോഹന്‍ലാലാണ്. 200 കേന്ദ്രങ്ങളിലാണ് ജില്ല ഒരേദിവസം റിലീസ് ചെയ്തത്.

ജില്ല ആദ്യകാഴ്ചയില്‍
ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജില്ല മികച്ചൊരു എന്റര്‍ടെയ്നറാണ്. സംഘട്ടനവും പ്രണയവും കുടുംബ സെന്റിമെന്റ്സുമെല്ലാമുള്ള ചിത്രം.

ജില്ല ആദ്യകാഴ്ചയില്‍
നായകന്മാരായി എത്തുന്ന മോഹന്‍ലാല്‍-വിജയ് എന്നിവര്‍ തമ്മിലുള്ള കെമിസ്ട്രി മനോഹരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജില്ല ആദ്യകാഴ്ചയില്‍
കാജല്‍ അഗര്‍വാളും പൂര്‍ണിമ ഭാഗ്യരാജുമാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്. ഏതൊരു മാസ് എന്റര്ടെയ്നറിലേയും പോലെ ഈ രണ്ടുകഥാപാത്രങ്ങള്ക്കും നായകനൊപ്പം ചെയ്യാനുള്ള ചില കാര്യങ്ങളല്ലാതെ പ്രത്യേകിച്ച് മികച്ച കാര്യങ്ങള്‍ ഒന്നും ചെയ്യാനില്ല.

ജില്ല ആദ്യകാഴ്ചയില്‍
മികച്ച ഗാനങ്ങളാണ് ജില്ലയുടെ മറ്റൊരു പ്രത്യേകത, ഇമ്മനാണ് ജില്ലയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ജില്ല ആദ്യകാഴ്ചയില്‍
മികച്ച സംഗീതത്തിനൊപ്പം മനോഹരമായ നൃത്തസംവിധനവും ജില്ലയുടെ എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണെന്നാണ് ആരാധകരുടെ കമന്റ്. രാജു സുന്ദരം-ശ്രീധര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ജില്ല ആദ്യകാഴ്ചയില്‍
ചിത്രത്തിലെ മിക്ക സീനുകളും ചടുലവും ത്രസിപ്പിക്കുന്നതുമാണ്. പ്രത്യേകിച്ച് ലാലും വിജയും ഒന്നിച്ചുള്ള ആക്ഷന്‍ സീനുകള്‍.

ജില്ല ആദ്യകാഴ്ചയില്‍
രണ്ടാം പകുതി ആവശ്യമില്ലാതെ വലിച്ചുനീട്ടിയെന്നതാണ് ചിത്രത്തെക്കുറിച്ചുള്ള പ്രധാന നെഗറ്റീവ് കമന്റ്. ഒപ്പം 3 മണിക്കൂര്‍ ചിത്രം നീട്ടേണ്ടിയിരുന്നില്ലെന്നും കാണികള്‍ പറയുന്നു.