»   » തമാശ പടമാണ് പക്ഷെ തമാശയില്ല! ഗൂഢാലോചന ആദ്യ പകുതി ശോകമൂകമായോ, പ്രേക്ഷകരുടെ റിവ്യൂ ഇങ്ങനെയാണ്!!

തമാശ പടമാണ് പക്ഷെ തമാശയില്ല! ഗൂഢാലോചന ആദ്യ പകുതി ശോകമൂകമായോ, പ്രേക്ഷകരുടെ റിവ്യൂ ഇങ്ങനെയാണ്!!

Posted By:
Subscribe to Filmibeat Malayalam

കോഴിക്കോടിനെ പശ്ചാതലമാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് ഗൂഢാലോചന. ജമ്‌നാപ്യാരി എന്ന സിനിമയ്ക്ക് ശേഷം തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 3 ന് റിലീസിനെത്തിയിരിക്കുകയാണ്. യുവാക്കളുടെ കഥയുമായി നിര്‍മ്മിച്ച സിനിമ സൗഹൃദത്തിന്റെ ആഴങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

ഗ്രേറ്റ് ഫാദറിനും പുലിമുരുകനും ശേഷം വില്ലനാണ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്! അതും വിദേശത്ത് നിന്നും

നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമ കോമഡിയ്ക്കും പ്രധാന്യം കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.

നാല് കൂട്ടുകാര്‍

ഗൂഢാലോചനയുടെ കഥ നടക്കുന്നത് കോഴിക്കോട്ട് നിന്നാണ്. സ്ഥിരം ജോലിയില്ലാതെ നടക്കുന്ന യുവാക്കളുടെ കഥയുമായി വരുണ്‍, അജാസ്, ജംഷീര്‍, പ്രകാശ് എന്നിങ്ങനെ പേരുള്ള നാല് കൂട്ടുകാരുടെ കഥയാണ് ഗൂഢാലോചന.

ലക്ഷ്യം ഇതാണ്

ജോലിയില്ലെങ്കിലും പണമുണ്ടാക്കി ഉയര്‍ച്ചയിലേക്ക് എത്തണമെന്നാണ് നാല്‍വര്‍ സംഘത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി ഒരുപാട് ഒരുപാട് ഐഡിയകൾ ട്രൈ ചെയ്യുന്നു.
ആ ഐഡിയകൾ അവര്‍ക്ക് തന്നെ കുരുക്കാവുന്നു. അതിൽ നിന്നും ഊരാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

തമാശ പടമാണ് പക്ഷെ തമാശയില്ല!


ഗൂഢാലോചനയുടെ ആദ്യ പകുതിയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം നോക്കുമ്പോള്‍ തമാശ ചിത്രമാണെങ്കിലും തമാശയില്ലെന്നുള്ളതാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിച്ച ഹരീഷ് കണാരന്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുയാണ്.

ന്യൂജനറോഷന്‍

ന്യൂജനറോഷന്‍ യുവാക്കള്‍ വ്യത്യസ്തരാണ്. അവരുടെ തമാശകളും ജീവിതവും മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായതാണ്. അത്തരത്തില്‍ മലയാളത്തില്‍ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ഗണത്തിലേക്ക് ഇന്ന് മുതല്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകായണ്.

സൗഹൃദത്തിന്റെ കഥ


സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷിയില്‍ കോമഡിയ്ക്കും പ്രധാന്യം കൊടുത്ത് നാല് സുഹൃത്തുക്കളുടെ കഥ പറയഞ്ഞാണ് ഗൂഢാലോചന നിര്‍മ്മിച്ചിരിക്കുന്നത്.

ഗൂഢാലോചന

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചന എന്ന സിനിമ നവംബര്‍ 3 ന് റിലീസിനെത്തിയിരിക്കുകയാണ്.

കേന്ദ്ര കഥാപാത്രങ്ങള്‍


ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.

ആസിഫ് അലി വിതരണം ചെയ്യുന്നു

അജാസ് ഇബ്രാഹിം നിര്‍മ്മിക്കുന്ന ചിത്രം ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് വിതരണം ചെയ്യുന്നത്.

English summary
Goodalochana Movie Audience Review!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam