»   » ഹേയ് ജൂഡ് പ്രേക്ഷകാഭിപ്രായം; നിവിന്‍ ശരിക്കും തകര്‍ത്തു.. തൃഷ ഇന്‍സ്പിരേഷന്‍ തന്നെ!!

ഹേയ് ജൂഡ് പ്രേക്ഷകാഭിപ്രായം; നിവിന്‍ ശരിക്കും തകര്‍ത്തു.. തൃഷ ഇന്‍സ്പിരേഷന്‍ തന്നെ!!

Written By:
Subscribe to Filmibeat Malayalam
ഹേയ് ജൂഡിന്റെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ | filmibeat Malayalam

ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് എന്ന ചിത്രം തിയേറ്ററിലെത്തി. നിവിന്‍ പോളിയും തൃഷ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ആദ്യ നിമിഷങ്ങളില്‍ ലഭിയ്ക്കുന്നത്. ഇന്ത്യയിലാകെ 225 തിയേറ്ററുകളിലായിട്ടാണ് ഹേയ് ജൂഡ് റിലീസിനെത്തിയത്.

മമ്മുട്ടിയെ കണ്ട് പേടിച്ചോടിയ കഥ, സ്ട്രീറ്റ് ലൈറ്റ് പ്രമോഷന്‍ വേദിയില്‍ മനസ്സ് തുറന്ന് സൗബിന്‍

ക്ലാസിക് ടെച്ചോടുകൂടെ ചിത്രങ്ങളൊരുക്കുന്ന ശ്യാമപ്രസാദ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹേയ് ജൂഡ് എന്ന ചിത്രവുമായി എത്തുന്നത്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്നതാണ് ഹേയ് ജൂഡിലെ പ്രധാന പ്രത്യേകതകളിലൊന്ന്.


കഥാ പശ്ചാത്തലം

അലസനും മടിയനുമൊക്കെയായ ഹേയ് ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും അകമ്പടിയിലാണ് കഥ കടന്നു പോകുന്നത്.


പ്രണയവും പാട്ടും

നല്ലൊരു സൗഹൃദ ബന്ധവും പ്രണയവും സിനിമയുടെ ആകര്‍ഷണമാണ്. പാശ്ചാത്തല സംഗീതവും ഛായാഗ്രഹണ മികവുമാണ് പ്രണയ രംഗങ്ങളുടെ ഭംഗി കൂട്ടുന്നത്. ഓരോ ഫെയിമിനും ഒരു പുതുമ നിലനിര്‍ത്താ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.


നിവിന്‍ പോളി

ശ്യാമപ്രസാദ് ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്ക് അന്യമായിരിക്കില്ല. നമുക്കിടയില്‍ ജീവിയ്ക്കുന്ന ആരൊക്കെയോ ആണ് പലപ്പോഴും ശ്യാമപ്രസാദിന്റെ കഥാപാത്രങ്ങള്‍. അത്തരത്തിലൊരു കഥാപാത്രമാണ് നിവിന്‍ അവതരിപ്പിയ്ക്കുന്ന ജൂഡ്. നിവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ജൂഡ് എന്നാണ് പ്രേക്ഷകാഭിപ്രായം


തൃഷ കൃഷ്ണ

ക്രിസ്റ്റല്‍ ആന്‍ ചക്രപ്പറമ്പ് എന്ന ക്രിസ് എന്ന കഥാപാത്രമായിട്ടാണ് തൃഷ മലയാളത്തിലെത്തിയിരിയ്ക്കുന്നത്. ഒന്നിനും മടിയില്ലാത്തെ, എല്ലാം അറിയാനും ചെയ്യാനും ആവേശമുള്ള കൂട്ടത്തിലാണ് ക്രിസ്. നിവിനൊപ്പം മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രത്തിനൊപ്പവും നല്ലൊരു സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടുവരാന്‍ തൃഷയ്ക്ക് സാധിച്ചു.


സിദ്ധിഖ്

പതിവ് കഥാപാത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് സിദ്ധിഖും ഹേയ് ജൂഡ് എന്ന ചിത്രത്തിലെത്തുന്നത്. ഡൊമനിക് എന്നാണ് കഥാപാത്രത്തിന്റെ പേര്. നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡിന്റെ അച്ഛനാണ് ഡൊമനിക്.


നീന കുറുപ്പ്

വര്‍ഷങ്ങള്‍ക്ക് ശേഷം നീനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചിരിയ്ക്കുകയാണ് ഹേയ് ജൂഡ് എന്ന ചിത്രത്തില്‍. ജൂഡിന്റെ അമ്മയായിട്ടാണ് നീന ചിത്രത്തിലെത്തുന്നത്. മറിയ ഡൊമനിക് എന്നാണ് കഥാപാത്രത്തിന്റെ പേര്.


വിജയ് മേനോന്‍

ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് വിജയ് മേനോന്‍ അവതരിപ്പിയ്ക്കുന്നത്. ജൂഡിന്റെ അയല്‍വാസിയാണ്. ഡോ. സെബാസ്റ്റിയന്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് മേനോന്‍ എത്തുന്നത്.


അജു വര്‍ഗ്ഗീസ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ ഒന്നിച്ചു. ജോര്‍ജ് കുര്യന്‍ എന്നാണ് അജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.


ഫിഗോ

തൃഷ അവതരിപ്പിയ്ക്കുന്ന ക്രിസ്റ്റല്‍ കഴിഞ്ഞാല്‍ ജൂഡിന്റെ സെക്കന്റ് ബെസ്റ്റ് ഫ്രണ്ട് ഫിഗോ എന്ന നായയാണ്. ക്രിസ്റ്റലാണ് ഫസ്റ്റ് ബെസ്റ്റ് ഫ്രണ്ട്..


ശ്യാമപ്രസാദിന്റെ സംവിധാനം

മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശ്യാമപ്രാസാദിന്റെ സംവിധാനത്തില്‍ ഒരു പുതുമ ഉള്ളതായി ഹേയ് ജൂഡ് കാണുമ്പോള്‍ അനുഭവപ്പെടും എന്ന് പ്രേക്ഷകര്‍ പറയുന്നു. നര്‍മത്തിനും പ്രധാന്യം നല്‍കിയാണ് ഹേയ് ജൂഡ് ഒരുക്കിയിരിയ്ക്കുന്നത്. സൗഹൃദം, പ്രണയം, വിദ്വേഷം, വിരഹം തുടങ്ങിയ വികാരങ്ങളെയെല്ലാം ചിത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.


എഴുത്ത് നിര്‍മല്‍

ഇവിടെ എന്ന ചിത്രത്തില്‍ ശ്യാമപ്രസാദിന്റെ ചീഫ് അസോസിയേറ്റായി പ്രവൃത്തിച്ച നിര്‍മല്‍ സഹദേവ് ആണ് ഹേ ജൂഡിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മല്‍ സഹദേവനാണ്. എഴുത്തിലെ പൂര്‍ണത സിനിമ കാണുന്ന പ്രേക്ഷകന് അനുഭവിക്കാന്‍ കഴിയുന്നുണ്ട്


സാങ്കേതിക വശം

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മറിയം മുക്ക്, കലി, ഗപ്പി, അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന്റെയും ഛായാഗ്രാഹകന്‍. മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഹേയ് ജൂഡ് എന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ ഗിരീഷ് കൈയ്യടി അര്‍ഹിക്കുന്നു. കാര്‍തിക് ജോഗേഷ് ആണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.


മ്യൂസിക് എന്റര്‍ടൈന്‍മെന്റ്

സംഗീതത്തിന് വളരെ അധികം പ്രധാന്യമുള്ള ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദിനൊപ്പം മുന്‍പ് പ്രവൃത്തിച്ച നാല് സംവിധായകരാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. രാഹുല്‍ രാജ് (ഋതു), ഔസേപ്പച്ചന്‍ (ഒരേകടല്‍), എം ജയചന്ദ്രന്‍ (അകലെ) ഗോപി സുന്ദര്‍ (ഇവിടെ) എന്നിവരുടെ മനോരഹ ഗാനങ്ങള്‍ സിനിമയിലെ ആകര്‍ഷണമാണ്.


തീര്‍ത്തും വ്യത്യസ്തം

ശ്യാമപ്രസാദിന്റെ ഹേ ജൂഡ് തീര്‍ത്തും വ്യത്യസ്തമാണെന്ന് ശ്രീധര്‍ പിള്ളൈ പറയുന്നു. നിവിന്‍ പോളിയുടെ സൂക്ഷ്മാഭിനയത്തെ കുറിച്ചും തൃഷയുടെ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചും ശ്രീധര്‍ വ്യക്തമാക്കുന്നുണ്ട്.


വെള്ളി ഒരു പ്രതീക്ഷ

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വരുന്ന ചിത്രത്തെ കുറിച്ച് ഒരു അന്യഭാഷക്കാരന്‍ പറഞ്ഞ അഭിപ്രായം. ഹേയ് ജൂഡ് എന്ന ചിത്രം


English summary
Hey Jude movie review: Live audience response

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam