»   » ഹണിബീ 2 പെഗ് കേറ്റിയ ശേഷം സെലബ്രേഷന്‍ അണ്‍ലിമിറ്റഡായി അടിച്ച് കയറേണ്ട പടം... ഹണീബി 2 റിവ്യൂ!!

ഹണിബീ 2 പെഗ് കേറ്റിയ ശേഷം സെലബ്രേഷന്‍ അണ്‍ലിമിറ്റഡായി അടിച്ച് കയറേണ്ട പടം... ഹണീബി 2 റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ഹണീബി എന്ന ആദ്യചിത്രത്തിന്റെ ഭേദപ്പെട്ട വിജയത്തിനുശേഷം ജീന്‍പോള്‍ ലാല്‍ ഒരുക്കിയ ഇതേ സിനിമയുടെ രണ്ടാംഭാഗമാണ് ഹണീബി ടു സെലിബ്രിഷേന്‍സ്. ആസിഫ് അലിയും ഭാവനയുമാണ് പ്രധാന വേഷത്തില്‍. വലിയ പ്രതീക്ഷകളോടെ തീയറ്ററിലെത്തിയ ഹണീബി ടു സെലിബ്രിഷേന്‍സിന്റെ നിരൂപണം തയ്യാറാക്കുന്നത് കവിയും എഴുത്തുകാരനുമായ ശൈലന്‍.

Read Also: മഞ്ജു വാര്യര്‍ ഈസ് ബാക്ക്... കിടിലന്‍ പടം, കെയര്‍ ഓഫ് സൈറ ബാനു കണ്ടിരിക്കേണ്ട പടം... ശൈലന്റെ റിവ്യൂ!

Read Also: 'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

Read Also: ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

Read Also: മാൻഹോളുകളിൽ നിന്ന് ബ്ലാക്ക് ഹോളുകളിലേക്ക് ജീവിക്കുന്നവർ - മാൻഹോൾ റിവ്യൂ

ഉദ്ദേശിച്ചതെന്താണോ അത് തന്നെ

ലാല്‍ ജൂനിയറിന്റെ 'ഹണീബി' എന്ന ഗരം-മസാല എന്റര്‍ടൈനര്‍ 2013ല്‍ കണ്ടിറങ്ങിയ ആരും തന്നെ അതിന്റെ സീക്വല്‍ ആയ ഹണിബീ2/സെലിബ്രേഷന്‍സ് വരുമ്പോള്‍ ഒരു 'എലിപ്പത്തായ'മോ 'സ്വയംവര'മോ പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയിട്ടുണ്ടാവില്ല.. അവര്‍ ഉദ്ദേശിച്ചതെന്തോ എന്തോ അതുതന്നെയാണ് ഈ ഐറ്റം.

തിയേറ്റര്‍ പൂരപ്പറമ്പാക്കുന്ന ഹണീബി

പ്രത്യേകിച്ച് പ്രീ-പ്രൊമോഷന്‍സ് ഒന്നുമില്ലാഞ്ഞിട്ടും ഹണിബീ ടു സെലബ്രേഷന്റെ കൂതറത്തരങ്ങള്‍ക്ക് തിയേറ്റര്‍ പൂരപ്പറമ്പാണ്. തിയേറ്ററിന്റെ ഉള്ളിലും ആരവങ്ങള്‍ക്ക് കുറവൊന്നുമില്ല.. ഇതൊക്കെ കാത്തിരുന്ന് ആസ്വദിക്കുന്ന ഒരു വന്‍ ജനസമൂഹമുണ്ടെന്ന് സാരം.

ഹണിബീ 2വിന്റെ കഥ നടക്കുന്നത്...

സാധാരണ സീക്വലുകളിലും പ്രീക്വലുകളിലും ഉള്ള മട്ടില്‍ ആദ്യഭാഗത്തിന്റെ കൊല്ലങ്ങള്‍ക്ക് മുന്‍പിലോ പിറകിലോ അല്ല ഈ ഹണിബീ 2വിന്റെ കഥ നടക്കുന്നത്. സെബാനും ഏഞ്ചലും കപ്പല്‍ ചാലില്‍ ചാടിയതിന് ശേഷം ഒന്നാം ഹണിബീയുടെ ക്ലൈമാക്‌സില്‍ അവര്‍ കല്യാണം കഴിച്ചൊന്നാകുന്നതിനിടയിലുള്ള ചെറിയ ടൈം പിരീഡില്‍ ആണ് ലാല്‍ ജൂനിയര്‍ ഹണിബീ2 പണിയുന്നത് ഒരു അപൂര്‍വതയാണെന്ന് വേണമെങ്കില്‍ പറയാം..

2013ലെ അതേ ആമ്പിയര്‍

2013എന്ന് അനുമാനിക്കാവുന്ന ആ കാലഘട്ടത്തില്‍ തന്നെ ഹരിശ്രീ അശോകന്റെ പോട്ടിമാസ്റ്റര്‍ കഥാപാത്രം 'പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ' പാട്ടിന്റെ പാരഡിയൊക്കെ പാടുന്നുണ്ട് എന്നത് വേറെ കാര്യം.. ആദ്യഭാഗത്തിന്റെ അതേ മൂഡില്‍ തന്നെ പോവുന്നതാണ് ഇന്റര്‍വല്ലിനുമുന്നിലുള്ള പോര്‍ഷന്‍സ്.. ആസിഫും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ബാബുരാജും ഭാവനയും ലാലും തുടങ്ങി എല്ലാവര്‍ക്കും 2013ലെ അതേ ആമ്പിയര്‍ നിലനിര്‍ത്താനായി..

കോളിന്‍സ് അച്ചന്‍ വെറുതെയായില്ല

സുരേഷ് കൃഷ്ണ ചെയ്ത. കോളിന്‍സ് അച്ചന്‍ എന്ന ക്യാരക്റ്റര്‍ 2013ല്‍ ഒരു വല്യ കല്ലുകടി ആയിരുന്നുവെങ്കിലും ലാല്‍ ജൂനിയര്‍ ഒരു ക്രാന്തദര്‍ശി ആയിരുന്നുവെന്നാണ് ഇപ്പോഴത്തെ പത്രവാര്‍ത്തകളില്‍ നിന്നും മനസിലാക്കേണ്ടത്.. അച്ചനെ ഒന്നും കൂടി കൂതറയാക്കായിരുന്നുവെന്നും തോന്നി.

രണ്ടാം പകുതി പിടുത്തം വിട്ടു

സെക്കന്റ് ഹാഫില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ നന്നായി പിടിവിട്ടുപോവുന്നതും പടം ഹണിബീയ്ക്ക് താഴെപോവുന്നതുമായ കാഴ്ച കണ്ട് കാണികള്‍ അത്യാവശ്യം കൂവിപ്പൊളിക്കുന്നൊക്കെയുണ്ട്. കല്യാണവീട് കേന്ദ്രീകരിച്ച് സെബാന്റെ വൈകാരികതയിലാണ് അവിടെ ജൂനിയര്‍ ലാല്‍ ഫോക്കസ് ചെയ്യുന്നതെന്നതിനാല്‍ ആസിഫ് അലിക്ക് തന്നെയാണ് കൂവലുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും.

ശ്രീനിവാസനും കൂവല്‍

സെബാന്റെ അപ്പനായി വരുന്ന ശ്രീനിവാസന്റെ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജ് വിഷ്വല്‍ എന്ന മട്ടിലുള്ള ചലനങ്ങളും കൂവലുകാര്‍ക്ക് ഹരമേകുന്നുണ്ട്. തുടക്കത്തില്‍ നല്ല സൊയമ്പന്‍ ഫ്രെയിമുകളൊക്കെ ഉണ്ടായിരുന്ന പടം മൊത്തത്തില്‍ അലമ്പാവുന്നതും കാണാം അപ്പോള്‍.

ഹണിബീ 2 സെലബ്രേഷന്‍സായ ഗുട്ടന്‍സ്

ഹണിബീ 2 എന്ന് പേരിട്ട പടത്തിന്റെ ടൈറ്റിലിന് കീഴെ സെലബ്രേഷന്‍സ് എന്നുകൂടി എഴുതിവച്ചതിന്റെ ഗുട്ടന്‍സ് അങ്ങനെയാണ് പിടികിട്ടിയത്. ആദ്യപകുതി ഹണിബീ അടിക്കുന്നവര്‍ക്ക് ദഹിക്കുന്നതാണ് എങ്കില്‍ ഇന്റര്‍വലിന് സെലബ്രേഷന്‍ അണ്‍ലിമിറ്റഡ് ആയി അടിച്ചുകേറിയവനേ രണ്ടാം പകുതി താങ്ങാനാവൂ എന്ന് തന്നെ അതിന്റെ തര്‍ജമ.

English summary
Honey Bee 2: Celebrations movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam