For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്പെഷ്യൽ ഓപ്സ്: ഇത് നീരജ് പാണ്ഡെയുടെ ഫാമിലി മാൻ, ഹോട്സ്റ്റാറിന്റെയും — റിവ്യൂ

  By Akhil M
  |

  Rating:
  3.0/5
  Star Cast: Kay Kay Menon, Karan Ashar, Rajat Kaul
  Director: Neeraj Pandey

  മനുഷ്യ രാശിയുടെ അന്തകനായി അവതരിച്ച കൊറോണ വൈറസിന്റെ വ്യാപനം എല്ലാ ലോകരാഷ്രങ്ങളും വളരെ ഭയത്തോടെ നോക്കിക്കാണുന്ന സമയമാണ്. സാമൂഹികമായും സാമ്പത്തികമായും രാജ്യങ്ങളെ തളർത്തികൊണ്ടിരിക്കുന്ന ഈ വൈറസ്, മറ്റു മേഖലകളെ പോലെ സിനിമ മേഖലയിലും ഒരു വിനാശകാരിയായ വീശിക്കൊണ്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ പകരുന്ന കൊറോണയെ ഭയന്ന് എല്ലാ സിനിമ പ്രദർശനവും നിർമാണവും നിർത്തിവച്ചിരിക്കുകയാണ്. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് പറയപ്പെടുന്ന ഈ കാലത്ത് ടെലിവിഷനും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളും തന്നെയാണ് ആശ്രയം. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ സിനിമകളും സീരീസുകളും നൽകുന്ന ഹോട്സ്റ്റാർ, നെറ്ഫ്ലിക്സ്, ആമസോൺ പോലുള്ള പ്ലാറ്റുഫോമുകളാണ് ജനങ്ങൾ അധികവും തിരഞ്ഞെടുക്കുന്നത്.

  ഹോട്സ്റ്റാർ സ്പെഷ്യലിന്റെ സ്പെഷ്യൽ ഓപ്സ് അത്തരത്തിൽ ഒരു ഇന്ത്യൻ സീരീസ് ആണ്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത സ്പെഷ്യൽ ഓപ്സിൽ കെ കെ മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാർച്ച്‌ 17നു റിലീസ് ചെയ്ത സീരീസ് ഒരു മണിക്കൂറോളം ദൈർഖ്യമുള്ള എട്ടു എപ്പിസോഡുകൾ ആണുള്ളത്. മലയാളം ഉൾപ്പെടെ ഏഴ് ഇന്ത്യൻ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

  എ വെനസ്‌ഡേ, ബേബി, സ്പെഷ്യൽ 26 പോലുള്ള ബോളിവുഡ് ത്രില്ലറുകൾ സംവിധാനം ചെയ്ത പാണ്ഡെയും ശിവം നായരും ചേർന്നാണ് സ്പെഷ്യൽ ഓപ്സ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സീരിസിന്റെ രചന നിർവഹിച്ചിരിക്കുന്നത് നീരജ് പാണ്ഡേ, ദീപക് കിങ്‌റാനി, ബേനസീർ അലി തുടങ്ങിയവരാണ്. പതിഞ്ഞ താളത്തിൽ കഥ പറയുന്ന സീരീസ് പ്രേക്ഷകന്റെ ക്ഷമ പരിശോധികുന്നുണ്ടെങ്കിലും അവസാന എപ്പിസോഡുകളിൽ ത്രില്ലെർ സ്വഭാവം ഊട്ടിയുറപ്പിക്കുന്നുണ്ട്.

  ഗവണ്മെന്റിന്റെ പണം വഴിവിട്ടു ചെലവഴിച്ചു എന്നാരോപണം നേരിടുന്ന റോ ഓഫീസർ ഹിമ്മത് സിംഗ് ഒരു ഇന്റെർണൽ ഓഡിറ്റ് എൻക്വയിരി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2001 പാർലമെന്റ് അറ്റാക്ക് മുതൽ ഇങ്ങോട്ടുള്ള 19 വർഷങ്ങളിൽ ഇന്ത്യയിൽ നടന്നിട്ടുള്ള തീവ്രവാദ അക്രമണങ്ങൾക് പിന്നിൽ ഇഖ്ലാഖ് ഖാൻ എന്നയാളാണെന്നും അയാളെ കണ്ടെത്താൻ വിവിധ രാജ്യങ്ങളിൽ തന്റെ ഏജന്റ്സിനെ നിയോഗിച്ചിട്ടുണ്ട് ഹിമ്മത് സിംഗ്.

  ഇഖ്ലാഖ് ഖാനെ കണ്ടെത്താൻ ഹിമ്മത് സിങ്ങും ഏജന്റസും ശ്രമിക്കുന്നതും വിജയം കണ്ടെത്തുന്നതുമാണ് സ്പെഷ്യൽ ഓപ്സിന്റെ ഇതിവൃത്തം. എൻക്വയിരിക്കിടെ തന്റെ ഓപ്പറേഷൻസിനെ പറ്റി വിവരിക്കുന്ന രീതിയിൽ ഒരേ സമയം രണ്ടു കഥ പറയുന്ന ശൈലിയാണ് സംവിധായകർ ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഹിമ്മത് സിങിന്റെ ഫാമിലി ലൈഫും കഥയിൽ നല്ലരീതിയിൽ പരാമർശിക്കുന്നുണ്ട്.

  മോഹന്‍ലാലിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റുമായി കുഞ്ചാക്കോ ബോബന്‍! അനിയത്തിപ്രാവിന് 23 വയസ്സ്!

  രാജ്യസേഹിയായ റൊ ഓഫീസർ ആയ ഹിമ്മത് സിംഗായി കെ കെ മേനോൻ വളരെ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുണ്ട്. ഒരു ഓഫീസർ മാത്രമായി ഒതുങ്ങാതെ നല്ല ഒരു ഭർത്താവായും അച്ഛനായും ഹിമ്മത് സിംഗ് എന്ന കഥാപാത്രത്തെ നല്ലരീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. കെ കെ മേനോനോടൊപ്പം കരൺ തക്കർ (ഫാറൂഖ് അലി), മെഹർ വിജ് (റൂഹാനി സയ്ദ് ഖാൻ), വിപുൽ ഗുപ്ത(ബാലകൃഷ്ണ റെഡ്‌ഡി), മുസമ്മിൽ ഇബ്രാഹിം (അവിനാശ്), സൈയമി ഖേർ (ജൂഹി കശ്യപ്) എന്നിവരും വളരെ നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുണ്ട്.

  ഞങ്ങള്‍ക്ക് ആര്‍ക്കും പണം ആകാശത്തുനിന്നും പൊട്ടിവീഴില്ല! വിമര്‍ശകന് മഞ്ജിമ നല്‍കിയ മറുപടി

  നെറ്ഫ്ലിക്സിന്റെ ബാർഡ് ഓഫ് ബ്ലഡ്‌, ആമസോൺ പ്രൈമിന്റെ ദി ഫാമിലി മാനും കണ്ട ഓടിയൻസിനു മുന്നിൽ ഹോട്സ്റ്റാർ കൊണ്ട് വന്നത് ഒരു പഴയ കഞ്ഞി തന്നെയാണ്. കണ്ടു ശീലിച്ച രാജ്യസ്നേഹിയായ ഓഫീസറും ഓപ്പറേഷൻ സ്റ്റൈലും ഏജന്റും കുടുംബകഥയും എല്ലാം വീണ്ടും കാണുന്നതിൽ കാഴ്ചക്കാരന് ഒരു പുതുമയും നൽകുന്നില്ല. മാത്രവുമല്ല 8എപ്പിസോഡുള്ള സീരിസിൽ ആദ്യ നാലഞ്ചു എപ്പിസോഡുകൾ ശരിക്കും ക്ഷമ പരീക്ഷിക്കുന്നതാണ്.

  ടിവി ഷോയില്‍ വികാരധീനയായി അനുഷ്‌ക ഷെട്ടി! കാരണം ഇതാണ്

  ഹോട്സ്റ്റാറിനോപ്പോം നീരജ് പാണ്ഡെയുടെ ഫ്രൈഡേ സ്റ്റോറിടെല്ലർ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിർമിച്ചതാണ് സ്പെഷ്യൽ ഓപ്സ്. ഹോട്സ്റ്റാറുൾപ്പെടെ മറ്റു പ്ലാറ്റുഫോമുകളിലും അനേകം സ്പൈ തില്ലേറുകളും ഇന്വെസ്റ്റിഗേറ്റീവ് സീരീസുകളും ഉള്ളപ്പോൾ സ്പെഷ്യൽ ഓപ്സ് പുതുമയൊന്നും നൽകാത്തത് കാഴ്ചക്കാരെ അലോസരപ്പെടുത്തും എന്നത് തീർച്ചയാണ്. എന്നിരുന്നാലും ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു ത്രില്ലെർ സീരീസ് തന്നെയാണ് സ്പെഷ്യൽ ഓപ്സ്.

  ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു ത്രില്ലെർ സീരീസ് തന്നെയാണ് സ്പെഷ്യൽ ഓപ്സ്.

  Read more about: review റിവൃൂ
  English summary
  Hotstar Specials Series Special Ops Season 1 Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X