For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക്കിന്റെ ആദ്യ ചിത്രം ഗിന്നസ് ബുക്കിലും! കഹോ നാ… പ്യാർ ഹെ: തിരിഞ്ഞുനോട്ടം

  |

  നായകനായി അരങ്ങേറിയ ചിത്രം വിജയിക്കുകയും അതിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടൻമ്മാർ ഒരുപാടുണ്ടെങ്കിലും, ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്ററായി മാറി ആ ഒറ്റ സിനിമ കൊണ്ട് ഉയർന്ന താരപരിവേഷത്തിലേക്കെത്തിയ നടൻമ്മാർ വിരളമാണ്. അത്തരത്തിലൊരു താരോദയമാണ് 'കഹോ നാ പ്യാർ ഹെ’എന്ന ചിത്രത്തിലൂടെ സംഭവിച്ചത്.

  നടനായും സംവിധായകനായുമെല്ലാം ബോളിവുഡിൽ സുപരിചിതനായിരുന്ന രാകേഷ് റോഷന്റെ മകൻ സിനിമയിലേക്ക് നായകനായി എത്തുന്നു എന്നറിഞ്ഞപ്പോൾ 2000-ൽ പ്രേക്ഷകരാരും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 2000 ലെ ജനുവരി മാസത്തിൽ പ്രദർശനത്തിനെത്തിയ 'കഹോ നാ… പ്യാർ ഹെ’എന്ന ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരു പോലെ നേടി ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയും ചെയ്തു.

  ഹൃത്വിക്കിനൊപ്പം മറ്റൊരു പുതുമുഖവും:

  ഹൃത്വിക്കിനൊപ്പം മറ്റൊരു പുതുമുഖവും:

  ഹൃത്വിക്ക് റോഷൻ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ നായികയായത് അമീഷ പട്ടേലാണ്.അമീഷയുടെ ആദ്യ ചിത്രവുമായിരുന്നു ഇത്.അനുപം ഖേർ, ദലിപ് താഹിൽ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  കന്നട ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട കഥ:

  കന്നട ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട കഥ:

  1986-ൽ റിലീസ് ചെയ്ത ശിവരാജ് കുമാർ നായകനായ ‘രത സപ്തമി' എന്ന ചിത്രത്തിന്റെ ആശയം തന്നെയാണ് ‘കഹോ നാ... പ്യാർ ഹെ‘എന്ന ഹിന്ദി ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.
  അനാഥരായ രോഹിത്തും ( ഹൃത്വിക്ക്) ഇളയ സഹോദരൻ അമിത്തും വയസ്സായ ലില്ലി, ആന്റണി എന്നിവർക്കൊപ്പമാണ് താമസിക്കുന്നത്.

  മാലിക് (ദലിപ് താഹിൽ) എന്നയാളുടെ കാർ ഷോറൂമിൽ സേൽസ്മാനായി ജോലി ചെയ്യുന്ന രോഹിത്തിന് ഒരു ഗായകനാകണം എന്നാണ് ആഗ്രഹം.സോണിയ (അമീഷ പട്ടേൽ ) എന്ന പെൺകുട്ടിയും രോഹിത്തും തമ്മിൽ പ്രണയത്തിലാകുമ്പോൾ സാധാരണ കണ്ടു വരാറുള്ളതുപോലെ തന്നെ സോണിയയുടെ സമ്പന്നനായ അച്ഛൻ മി.സക്സേന (അനുപം ഖേർ) രോഹിത്തിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.

  ഒടുവിൽ മകളുടെ നിർബന്ധത്തിനു വഴങ്ങുന്ന സക്സേന രോഹിത്തിനോട് സോണിയയെ വിവാഹം ചെയ്യുന്നതിനു മുൻപ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരുന്ന രീതിയിൽ ജീവിത വിജയം നേടണമെന്ന് ആവശ്യപ്പെട്ടു.രോഹിത്തും കൂട്ടുകാരും ചേർന്ന് ഒരു ഗാനം റെക്കോർഡ് ചെയ്യുകയും അത് ശ്രദ്ധിക്കപ്പെടുന്നതിലൂടെ പതിയെ രോഹിത്ത് അറിയപ്പെടുന്ന കലാകാരനായി മാറുന്നു.

  ഒരു ദിവസം അമിത്തിനെ സ്കൂളിൽ നിന്നും കൂടിക്കൊണ്ട് വരാൻ പോകുന്ന രോഹിത്ത് യാദൃശ്ചികമായി കമ്മീഷ്ണറെ മാലിക്കും മറ്റൊരു പോലീസുകാരനും ചേർന്ന് കൊല്ലുന്നതിന്റെ ദൃക്സാക്ഷിയാകുന്നു. മാലിക്കും അയാളുടെ ‘സർജി' എന്ന തലവന്റെയും ഡ്രഗ് ഡീലിംഗിനെപ്പറ്റി മനസിലാക്കിയതിനാലാണ് അവർ കമ്മീഷ്ണറെ കൊലപ്പെടുത്തിയത്.

  രോഹിത്ത് തങ്ങളെ കണ്ടു എന്ന് മനസിലാക്കിയ ഇവർ രോഹിത്തിനെതിരെ വെടിയുതിർത്തു.അവിടെ നിന്നും ബൈക്കിൽ രക്ഷപെടാൻ ശ്രമിക്കുന്ന രോഹിത്തിനെ അവർ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് ബൈക്കിൽ ഇടിക്കുന്നു. ബാലൻസ് നഷ്ടപ്പെട്ട് പാലത്തിനു മുകളിൽ നിന്നും വെള്ളത്തിലേക്ക് വീഴുന്ന നീന്തലറിയാത്ത രോഹിത്തിനെ മരണപ്പെട്ടു.

  രോഹിത്തിന്റെ മരണത്തോടെ മാനസികമായി തളർന്ന സോണിയയെ കുറച്ചു നാളുകൾക്ക് ശേഷം മി.സക്സേന തന്റെ ന്യൂസിലാന്റിലെ സഹോദരന്റെ കുടുംബത്തിലേക്ക് അയച്ചു.അവിടെ സോണിയ തന്റെ കസിൻ നീതയുടെ ഫ്രണ്ട് രാജിനെ ( ഹൃത്വിക്കിന്റെ രണ്ടാമത്തെ കഥാപാത്രം)പരിചയപ്പെടുന്നു.കാഴ്ച്ചക്ക് രോഹിത്തിനേപ്പോലെ തന്നെയുള്ള രാജിന് പാടാനും പെർഫോം ചെയ്യാനുമുള്ള കഴിവും ഉണ്ട്.

  ആദ്യ കാഴ്ച്ചയിൽ തന്നെ രാജ് സോണിയയെ ഇഷ്ടപ്പെട്ടു പക്ഷെ സോണിയക്ക് രാജിനെ കാണുമ്പോൾ രോഹിത്തിനെയാണ് ഓർമ്മ വരുന്നത്‌.സോണിയയിൽ നിന്നും രോഹിത്തിനെപ്പറ്റിയറിയുന്ന രാജും ഇന്ത്യയിലേക്കു വരാൻ തയ്യാറായി. രാജിനെ രോഹിത്തായി മാലിക്കിന്റെ കൂട്ടാളികൾ തെറ്റിദ്ധരിക്കുന്നു.രോഹിത്തിന്റെ കൂട്ടുകാരുമായും അനിയൻ അമിത്തുമായും രാജ് അടുത്തിടപെഴകിയതിനാൽ അമിത്തിന്റെ മനസിനേറ്റ ആഘാതം കുറയുകയും രോഹിത്തിന്റെ കൊലപാതകം അവൻ കണ്ടിരുന്നതായി അറിയുകയും ചെയ്യുന്നു.രോഹിത്തിന്റെ കൊലപാതകികളെ കണ്ടെത്താൻ രാജും സോണിയയും ചേർന്ന് ഒരു ഷോ പ്ലാൻ ചെയ്തു.രോഹിത്തായി പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ രോഹിത്തിന്റെ കൊലയാളികളേയും അവരുടെ തലവനായ സർജി എന്നറിയപ്പെടുന്ന സോണിയയുടെ അച്ഛൻ സക്സേനയേയും തിരിച്ചറിയാൻ കഴിയുന്നു.സക്സേനയുടെ അറസ്റ്റിനു ശേഷം രാജും, സോണിയയും അമിത്തിനേയും കൂട്ടി ന്യൂസിലാന്റിലേക്ക് തിരിച്ചു പോകുന്നതോടുകൂടിയാണ് സിനിമ അവസാനിക്കുന്നത്

  കിങ്ങ് ഖാനിനു പകരം ഹൃത്വിക്ക്:

  കിങ്ങ് ഖാനിനു പകരം ഹൃത്വിക്ക്:

  രാകേഷ് റോഷൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘കഹോ നാ... പ്യാർ ഹെ'എന്ന ചിത്രത്തിലേക്ക് മകൻ ഹൃത്വിക്കിനെയല്ലായിരുന്നു അദ്ദേഹം ആദ്യം ആലോചിച്ചിരുന്നത്, ഷാരൂഖ് ഖാൻ ആ വേഷം ചെയ്യണ്ണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

  കരീന കപൂറിനു പകരം അമീഷപട്ടേൽ

  കരീന കപൂറിനു പകരം അമീഷപട്ടേൽ

  ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു. നടിയെ വച്ച് കുറെ രംഗങ്ങൾ ചിത്രീകരിച്ചതിനു ശേഷമാണ് സംവിധായകൻ രാകേഷ് റോഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കരീനയിൽ നിന്നും വേഷം അമീഷയ്ക്ക് ലഭിച്ചത്.

  അങ്ങനെ കരീന കപൂറിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന ‘കഹോ നാ പ്യാർ ഹെ' അമീഷ പട്ടേലിന്റെ ആദ്യ ചിത്രമായി മാറി.

  ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ

  ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ

  കഥയേക്കാളും ഹൃത്വിക്കിന്റേയും അമീഷയുടേയും പ്രകടനം, സംവിധായകന്റെ അവതരണം, ഗംഭീരമായ ഗാനങ്ങൾ എന്നിവകൊണ്ടാണ് ചിത്രം വൻ വിജയം നേടിയത്.ആകർഷണീയമായ സൗന്ദര്യം, ആക്ഷൻ, മികച്ച ഡാൻസ് എന്നിവയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഹൃത്വിക്കിനെ ഒരു പുതുമുഖ നടനായല്ല ഒരു സൂപ്പർ താരമായാണ് എല്ലാവരും ഏറ്റെടുത്തത്.

  ഹൃത്വിക്കിന് ഈ സിനിമയ്ക്ക് ശേഷം 30,000 -ഓളം പ്രപ്പോസലുകൾ ലഭിച്ചു എന്നാണ് പറയപ്പെടുന്നത്.ഹൃത്വിക്കിന്റെ വലതുകൈയ്യിൽ ആറ് വിരലുകളാണുള്ളത്, അത് മറയ്ക്കാൻ ചിത്രത്തിൽ ഗ്ലൗസുകളുപയോഗിക്കുകയും പരമാവധി രംഗങ്ങളിൽ ഇടതു കൈയ്യുപയോഗിക്കുകയും ചെയ്തിട്ടുണ്ട്.ഒറ്റ ചിത്രത്തിലൂടെ തന്നെ അമീഷ പട്ടേൽ എന്ന നടിയും ബോളിവുഡിലെ ശ്രദ്ധയാകർഷിക്കുന്ന ഘടകമായി മാറി.

  അവാർഡുകളിലും റെക്കോർഡ് നേട്ടങ്ങൾ !

  അവാർഡുകളിലും റെക്കോർഡ് നേട്ടങ്ങൾ !

  2002-ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ‘കഹോ നാ പ്യാർ ഹെ'എന്ന ചിത്രത്തെ വിവിധ കാറ്റഗറികളിലായി ഏറ്റവും കൂടുതൽ അവാർഡ് വാങ്ങിയ സിനിമയായി അംഗീകരിച്ചു (92 അവാർഡുകൾ ).

  മികച്ച സംവിധായകനും, നിർമ്മാതാവിനുമുള്ള ഫിലിം ഫെയർ പുരസ്കാരം ഒരുമിച്ച് ആദ്യമായി രാകേഷ് റോഷന് ലഭിച്ചു. അതുപോലെ മികച്ച പുതുമുഖ നടനും, മികച്ച നടനുമുള്ള ഫിലിം ഫെയർ പുരസ്കാരം ഹൃത്വിക്ക് റോഷനും ലഭിച്ചു.ഒരേ സമയം മികച്ച പുതുമുഖ നടനായും, മികച്ച നടനായും ഒരേ സിനിമയ്ക്ക് അവാർഡ് ലഭിച്ച ഏക വ്യക്തിയാണ് ഹൃത്വിക് റോഷൻ.

  സിനിമയ്ക്ക് നേട്ടമായി മാറിയ ഗാനങ്ങളും

  സിനിമയ്ക്ക് നേട്ടമായി മാറിയ ഗാനങ്ങളും

  സിനിമയേയും, താരങ്ങളേയും പോലെതന്നെ അതിലെ ഗാനങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി.രാകേഷ് റോഷന്റെ സഹോദരൻ രാജേഷ് റോഷനാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്.എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ‘ഏക് പൽ കാ ജീനാ' , ‘നാ തും ജാനോ നാ ഹം', ‘ചാന്ദ് സിത്താരെ', ‘കഹോ നാ പ്യാർ ഹെ' - എന്നീ ഗാനങ്ങൾ 2000-ലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു.

  18 വർഷങ്ങൾ പിന്നിട്ടിട്ടും!

  18 വർഷങ്ങൾ പിന്നിട്ടിട്ടും!

  റെക്കോർഡുകൾ നിരവധിയുണ്ടെങ്കിലും അതൊന്നുമല്ല കഹോ നാ പ്യാർ ഹെ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം അത് തികച്ചും ഹൃത്വിക്കിന്റെ മാസ്മരികമായ പ്രകടനവും,രാകേഷ് റോഷനെന്ന സംവിധായകന്റെ മികച്ച അവതരണവും,സിനിമയോട് നീതി പുലർത്തുന്ന ഗാനങ്ങും തന്നെയാണ്.18 വർഷങ്ങൾ പിന്നിട്ടിട്ടും ആ പഴക്കം അനുഭവപ്പെടാതെ വീണ്ടും വിണ്ടും കാണാൻ കഴിയുന്നൊരു ചിത്രമാണിത്.

  English summary
  Hrithik's first movie in guiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X