»   » നിരൂപണം; ഇടി ഇടിഞ്ഞു പൊളിയുമോ...

നിരൂപണം; ഇടി ഇടിഞ്ഞു പൊളിയുമോ...

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
2.0/5

ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം, അഥവാ ഇടി- ജയസൂര്യയെ നായകനാക്കി നടന്‍ സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇടി. ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം കൊണ്ട് സംവിധായകന്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. കോമഡി രംഗങ്ങളിലൊക്കെ ആ മാസ് ചേരുവകള്‍ നന്നായി ലയിച്ചു.. പക്ഷെ 'പഞ്ച്' രംഗങ്ങളുടെ അതിപ്രസരം വിനയായി എന്ന് തോന്നുന്നു.

കുട്ടിക്കാലം മുതലേ ദാവൂദ് ഇബ്രാഹിമിന്റെ ആഗ്രമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനാകണം എന്നത്. പൊലീസ് കഥ പറയുന്ന ഒരു സിനിമയും ദാവൂദ് വിട്ടുകളയാറില്ല. അങ്ങനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും അയാള്‍ പൊലീസായി. കേരള- കര്‍ണാടക ബോഡറായ കൊല്ലനഹള്ളുവിലാണ് ദാവൂദ് ഇബ്രാഹിമിന് പോസ്റ്റിങ് കിട്ടുന്നത്. അവിടെ എന്ത് സംഭവിയ്ക്കുന്നു എന്നതാണ് കഥ.


നിരൂപണം: വെള്ള സാരിയുടുത്ത് പാട്ടും പാടി നടക്കുന്നതല്ല ഈ പ്രേതം


വളരെ ഫാഷനോടെ, മാസ് ചേരുവകളെല്ലാം ചേര്‍ത്തൊരു എന്റര്‍ടൈന്‍മെന്റാണ് ഉദ്ദേശിക്കുന്നത് എങ്കില്‍, ഇടിയുടെ ആദ്യപകുതി മുഴവന്‍ അതാണ്. വളരെ രസകരമായ ഹാസ്യ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആദ്യ പകുതി തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാവും. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ കാഴ്ച്ചക്കാര്‍ ആകെ ആശയക്കുഴപ്പത്തിലാവുന്നു. പിന്നെ പിന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാന്‍ കഴിയും. അതൊരുതരം മടുപ്പാണ്.


പൊലീസ് വേഷത്തില്‍ ജയസൂര്യ വളരെ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. എന്നാല്‍ എഴുത്തുകാരന്‍ അതിനെ ഉപയോഗപ്പെടുത്തുന്നില്ല. മാസ് രംഗത്തിന് വേണ്ടിയുള്ള ചില മുന്നറിയിപ്പ് സംഭാഷണങ്ങള്‍ വച്ചുകെട്ടല്‍ പോലെ അനുഭവപ്പെട്ടു. ലുക്കുകൊണ്ട് നായിക ശിവദ പ്രേക്ഷക ശ്രദ്ധ നേടി. എന്നാല്‍ ആ കഥാപാത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്തോ


സുനില്‍ സുഗദയും ജോജു ജോര്‍ജ്ജും ഹാസ്യത്തിന് ചുക്കാന്‍ പിടിച്ചു. ഒരു പരിധിവരെ ചിത്രത്തിനെ മടുപ്പില്‍ നിന്ന് രക്ഷിക്കുന്നത് ജോജുവിന്റെ സാന്നിധ്യമാണ്. മറ്റ് കഥാപാത്രങ്ങളായി എത്തിയ മധുപാല്‍, സൈജു കുറുപ്പ്, സുധി കോപ്പ, മോളി കണ്ണമാലി എന്നിവര്‍ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി


ആരൂസ് ഇര്‍ഫാനും സാജിദും ചേര്‍ന്നൊരുക്കിയ ലക്ഷ്യബോധമില്ലാത്ത തിരക്കഥയാണ് സിനിമയുടെ പാളിച്ച എന്ന് പറയാം. ചിത്രം ആക്ഷന്‍ എന്റര്‍ടൈന്‍മെന്റാണോ സ്പൂഫാണോ എന്ന ആശയക്കുഴപ്പമുണ്ടാവുന്നു. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതം മികച്ചു നില്‍ക്കുന്നു. ഈ ഖല്‍ബിതാ എന്ന് തുടങ്ങുന്ന പാട്ടും കേള്‍ക്കാന്‍ സുഖമുണ്ട്. സുജിത്ത് സാരംഗിന്റെ ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മറ്റ് പ്ലസ് പോയിന്റാണ്.


ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ

പൊലീസ് യൂണിഫോമില്‍ ജയസൂര്യ മാസ് ലുക്കായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി കാക്കിയണിയുന്ന ആളാണ് ദാവൂദ് ഇബ്രാഹിം


നിത്യയായി ശിവദ നായര്‍

ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിയ്ക്കുന്നത്. സു സു സിധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടുമൊന്നിച്ച ചിത്രമാണ് ഇടി


വാസ്‌കോ എന്ന ജോജു ജോര്‍ജ്

വാസു എന്ന വാസ്‌കോ ആയിട്ടാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലെത്തുന്നത്. ഈ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട


മിസ്റ്റര്‍ എക്‌സ്- സൈജു കുറുപ്പ്

മിസ്റ്ററര്‍ എക്‌സ് എന്ന രസകരമായ കഥാപാത്രമായി സൈജു കുറുപ്പും ഇടിയില്‍ എത്തുന്നു


സംവിധായകന്‍ പുതിയ ആളാണ്

നടന്‍ സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടി. ബാംഗ്ലൂര്‍ ഡെയ്‌സ്, പകിട, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


ഛായാഗ്രാഹകന്‍ സുജിത് സാരംഗ്

സുജിത്ത് സാരംഗാണ് ഇടിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിന് ഒരു മാസ് ലുക്ക് നല്‍കാന്‍ സുജിത്തിന്റെ ഫ്രെയിമുകള്‍ സാഹായിച്ചു


ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്


English summary
IDI is a perfect example of how the lack of clarity about the genre would affect a film badly. After a promising first half, the film goes down completely in the second half. A weak punch indeed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam