twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അർത്ഥമുള്ള ഗാനങ്ങളുടെ ഇളയരാജ, സദീം മുഹമ്മദിന്റെ റിവ്യൂ

    By സദീം മുഹമ്മദ്
    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Gokul Suresh, Aju Varghese, Harisree Asokan
    Director: Madhav Ramadasan

    ഇളയരാജ എന്ന പേര് കേൾക്കുമ്പോഴേക്ക് മലയാള സിനിമാ പ്രേക്ഷകന്റെ മുന്നിലേക്ക് കടന്നു വരിക സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള ചിന്തകളാണെങ്കിൽ ഇളയരാജ എന്ന സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ കൂടെ തങ്ങിനില്ക്കുന്നത് ഇളയരാജയിലെ ഗാനങ്ങൾ തന്നെയാണ്. പ്രത്യേകിച്ച് ഗാനങ്ങളുടെ വരികളാണ് ഈ സിനിമയെ വരും കാലത്ത് മലയാള സിനിമകളിൽ ഏറെ വേറിട്ടും വ്യത്യസ്തവുമായി അടയാളപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്.

    അർഥസംപുഷ്ടമാണ് ഇതിലെ വരികൾ. സാധാരണ സിനിമക്കിടയിലെ ഒടവേളകൾ പോലെ മുഴച്ചു നില്ക്കുകയാണ് പലപ്പോഴും ചലച്ചിത്രങ്ങളിലെ ഗാനരംഗങ്ങൾ, അതിലുമപ്പുറം പ്രമേയവുമായി യാതൊരു ബന്ധവുമില്ലാത്ത, തങ്ങൾക്കിട്ട് തരുന്ന ട്യൂണിനനുസരിച്ച് സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നടക്കം കടമെടുക്കുന്ന വാചകങ്ങൾ കൂട്ടി ചേർത്താണ് പല ഗാനങ്ങളും ഒരുക്കുന്നത്. ഇവിടെയാണ് ഇളയരാജയിലെ ഗാനങ്ങളുടെ വരികളുടെ വേറിട്ട സൗന്ദര്യം നമ്മെ പിടിച്ചിരുത്തുന്നത്. ചതുരംഗ (cheടട)ത്തെക്കുറിച്ചുള്ള ഗാനം, ഈ തിയാലലണയില്ല ഉള്ളിലെ തീ തുടങ്ങിയ പാട്ടുകളെല്ലാം ഇതിന് ഏറ്റവും വലിയ ഉദാഹരണമായി എടുക്കാവുന്നതാണ്.

    പ്രേക്ഷകന്റെ മനസ്സ്

    സിനിമക്ക് തീയേറ്ററിനകത്തു ബഹളമുണ്ടാക്കുവാൻ സാധിക്കുന്നതു പോലെ പ്രേക്ഷകന്റെ മനസ്സിലും ഒരഗ്നി പടർത്തുവാൻ സാധിക്കും. എന്നാലതിന്റെ ശക്തി നാം കാണുന്നതിന്റെ മുന്നിരട്ടിയായിരിക്കും പുറംമോടിയിലെ ഒച്ചവെക്കലിനപ്പുറം അത് പ്രേക്ഷകന്റെ ബുദ്ധിയിലും ചിന്തയിലുമാണ് പ്രവർത്തിക്കുക. ചലച്ചിത്രം എന്ന നിലക്ക് ഇളയരാജ പ്രവർത്തിക്കുന്നതും തീയേറ്ററിനുള്ളിൽ ആർപ്പുവിളികളുണ്ടാക്കുന്നതിലല്ല. മറിച്ച് കാഴ്ചക്കാരന്റെ ബുദ്ധിയെ സക്രിയമാക്കുന്നതിലാണ്.

    പൊട്ടാതെ ഓലപ്പടക്കങ്ങൾ

    കൂട്ടത്തിൽ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കങ്ങൾ ചിലപ്പോൾ ഒറ്റക്ക് പൊട്ടും. പക്ഷേ അതിന്റെ ശബ്ദം മറ്റുള്ള തിനെക്കാൾ കാഠിന്യം കൂടിയതായിരിക്കും. ഇതു പോയതല നനഞ്ഞ ഒരന്തരീക്ഷമാണ് ഇളയരാജാ സിനിമക്ക് ആകെ.എന്നാൽ നമ്മൾ പുറമെ നിന്ന് മാത്രം കണ്ടും കേട്ടും അനുഭവിച്ചിട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതം നമുക്കനുഭവിപ്പിച്ചു തരുവാൻ മാധവ് രാംദാസ് എന്ന സംവിധായകന് ഇളയരാജയിലൂടെ സാധിച്ചിട്ടുണ്ട്.

    ജീവിതം എത്രത്തോളം ദുസ്സഹമാകുന്നു

    ഇന്ത്യൻ പട്ടാളം പോലുള്ളവയിൽ ജാതീയതയുടെ ഭീകരതകൾ ദലിതരായ പട്ടാളക്കാർ അനുഭവിക്കുന്നതിന്റെ ദൃശ്യ സാക്ഷാത്കാരമായ മേൽവിലാസം ശരിയാണ്, മരുന്ന് പരീക്ഷണമെന്ന കേരളത്തിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്നതിനെ സൂചിപ്പിക്കുന്ന 'അപ്പോത്തിക്കിരി തുടങ്ങിയവക്കു ശേഷം നമ്മുടെ കേരളത്തിലെ പാർശ്വവല്ക്കരിക്കപ്പെടുന്ന, സമൂഹത്തിന്റെ അടിസ്ഥാന വിഭാഗത്തിൽപ്പെട്ടവരുടെ ജീവിതം എത്രത്തോളം ദുസ്സഹമാകുന്നുവെന്നതാണ് ഇളയരാജയിലെ മുഖ്യ കഥാപാത്രമായ വനജന്റെ കഥയിലൂടെ ഈ സിനിമ മുന്നോട്ടു വെക്കുന്നത്.

    വനജന്റെ ആൺ കുട്ടിയും പെൺകുട്ടിയും

    തൃശൂർ ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തുന്നയാളാണ് വനജൻ ( ഉണ്ടപക്രുവെന്ന അജയൻ) ഭാര്യയും രണ്ട് മക്കളും അച്ഛനുമടങ്ങിയ ആ ചെറിയ കുടുംബം. . ഭാര്യയുടെ ചികിത്സക്കായി പലിശക്കാരനിൽ നിന്ന് പണം കടമെടുത്ത് ആധിയോടെ കഴിയുകയാണ് ഈ കുടുംബം. സ്വന്തം ആഗ്രഹങ്ങളെല്ലാം മാറ്റി വെച്ച് കഴിയുന്ന ഈ കുടുംബത്തിലേക്ക് സൗഭാഗ്യങ്ങളെ ഒന്നൊന്നായി കൊണ്ടുവരുവാൻ വനജന്റെ ആൺ കുട്ടിയും പെൺകുട്ടിയും കാരണമാകുകയാണ്. ആൺ കുട്ടിയുടെ ചെസ്സ് കളിയിലുള്ള മിടുക്കും ഇളയവളായ പെൺകുട്ടിക്ക് ഇംഗ്ലീഷ് സ്പെല്ലിംഗുകൾ പറയുവാനുള്ള കഴിവുമാണ് ഇരുവരെയും സമൂഹത്തിന്റെ അംഗീകാരങ്ങൾ തേടിയെത്തുന്നതിന് കാരണമാകുന്നത്.

    നന്മ മനസ്സിൽ സൂക്ഷിക്കുന്നവർ

    ഇങ്ങനെ ആരുമില്ലാത്തവനും ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നും നന്മ മനസ്സിൽ സൂക്ഷിക്കുന്നവർ എത്ര അവഗണിക്കപ്പെട്ടാലും എവിടെയെങ്കിലും ഒരിക്കൽ അംഗീകരിക്കപ്പെടുമെന്ന വലിയ സന്ദേശമാണ് ഈ ചെറിയ സിനിമ നല്കുന്നത്. പുതിയ രീതികളൊന്നും പരീക്ഷിക്കാതെ നേരെ കഥ പറഞ്ഞു പോകുന്ന രീതി പലയിടത്തും സിനിമയെ ഒരു മന്ദഗതിയിലാക്കുന്നുവെങ്കിലും പ്രമേയത്തോടുള്ള സത്യസന്ധമായ ആഖ്യാനം പ്രേക്ഷകനെ ബോറടിപ്പിക്കുകയില്ല. ഉണ്ടപക്രു വീണ്ടും ഒരു വേറിട്ട കഥാപാത്രത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുന്നുവെന്നുള്ളതും ഇളയരാജയുടെ പ്രത്യേകതകളിലൊന്നാണ്. പ്രമേയത്തിന്റെ തീവ്രതയാണ് മാധവ് രാംദാസ് സിനിമ ക ളെ വേറിട്ട താക്കുന്നത്. ഇളയരാജ യി ലുടെയും അദ്ദേഹം നടത്തിയിരിക്കുന്നത് ഇതു തന്നെയാണെന്ന് നിസ്സംശയം പറയാം.

    ചുരുക്കം: ഒരു വലിയ സന്ദേശം നല്‍കുന്ന ചെറിയ സിനിമയെന്ന നിലയില്‍ ഗിന്നസ് പക്രുവിന്റെ ഇളയരാജ ആസ്വാദ്യകരമാകുന്നുണ്ട്‌.

    English summary
    Ilayaraja movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X