For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇര' മലയാളികളോട് പറയാനിരുന്നത് ഈ കഥയോ? സിനിമയുടെ രാഷ്ട്രീയം മറ്റൊന്ന്! റിവ്യൂ വായിക്കാം..!

  By Desk
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

  Rating:
  3.0/5
  Star Cast: Unni Mukundan,Gokul Suresh,Miya
  Director: Saiju S. S.

  ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയ്ത സിനിമയാണ് ഇര. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ. ഇത്തവണ നിര്‍മാതാക്കളുടെ വേഷത്തിലായിരുന്നു ഇരുവരും പ്രത്യക്ഷപ്പെട്ടത്. മിയ ജോര്‍ജ്, നിരഞ്ജന, ഗായത്രി സുരേഷ്, എന്നിവരാണ് സിനിമയിലെ നായികമാരായി എത്തിയത്. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം..

  താരപുത്രന്റെ സിനിമ

  താരപുത്രന്റെ സിനിമ

  2018ല്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇര എന്ന സിനിമ രേഖപ്പെടുത്തിവെക്കുക. ഒരുപക്ഷേ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ് എന്ന നടന്റെ അഭിനയം കൊണ്ടായിരിക്കും. കാരണം നാടകീയത ഒട്ടുംകലരാതെ നാച്വറല്‍ അഭിനയത്തികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗോകുലിന്റെ ഈ സിനിമയിലെ ഡോ. ആര്യ എന്ന കഥാപാത്രം. ഒരു യൗവനപ്രസരിപ്പുള്ള പക്വതയാര്‍ന്ന കഥാപാത്രത്തെ അതിന്റെ എല്ലാവിധ ഗൗരവവും ചോര്‍ന്നു പോകാതെ ഗോകുലിന് സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍താരങ്ങളുടെ മക്കള്‍ മലവെള്ളപാച്ചില്‍പോലെ സിനിമാഭിനയവും മോഹിച്ചു ഓടിനടക്കുന്ന ഒരു കാലത്താണ് എന്നതുകൂടിയാണ് ഗോകുലിന് മാര്‍ക്ക് കൂട്ടുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ മുകേഷിന്റെ മകന്‍ ശ്രാവണിന്റെ കല്യാണം എന്ന സിനിമയിലെ അഭിനയവുമായി കൂട്ടിവായിക്കുമ്പോഴാണ് ഗോകുലിനെ കൂടുതല്‍ അഭിനന്ദിച്ചു പോകുക. ഫാസിലിന്റെ സിനിമയിലൂടെ ഫഹദ് ഫാസിലടക്കമുള്ളവര്‍ക്ക് ആദ്യസിനിമയില്‍ ഒന്നും ചെയ്യാനാവാതെ പോയി എന്നുള്ളിടത്തു നിന്നാണ് ഇരയുടെ അടയാളപ്പെടുത്തല്‍ ഗോകുലും സുരേഷിലൂടെയാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്.

  തുടക്കം പതുങ്ങി

  തുടക്കം പതുങ്ങി

  സിനിമ ഇഴഞ്ഞു നീക്കം പ്രേക്ഷകനെ ബോറടിപ്പിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സമാന്തര അവാര്‍ഡ് സിനിമകള്‍പോലും ഇപ്പോള്‍ ഇതിനെ അംഗീകരിക്കുന്നില്ല. എന്നാല്‍ പ്രമേയം ആവശ്യപ്പെടുന്ന ഒരു ഇഴച്ചില്‍ കഥാപാത്രങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഇര എന്ന സിനിമ മലവെള്ളപാച്ചിലില്‍ കുത്തിയൊലിച്ചുപോകുന്ന വെള്ളംപോലെ തോന്നിയപോലെ സഞ്ചരിക്കുകയാണ്. ആനാവശ്യമായി കഥ വേണ്ടാടത്തിടത്തേക്കെല്ലാം കുത്തിയൊലിച്ചൊകുന്നതുപോലെയാണ് തോന്നുക. പ്രേക്ഷകന്റെ ശ്രദ്ധയെ പൂര്‍ണമായി സിനിമയില്‍ മറ്റുകാര്യങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നതോടെ പേരിനൊരു സിനിമയായി തീരുകയാണ് ഇര. നാട്ടിലുള്ള എല്ലാവിഷയത്തിലും രണ്ടരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രം സംസാരിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതുപോലെയാണ് സിനിമ കണ്ടാല്‍ തോന്നുക. എല്ലാം കുത്തിനിറക്കുവാന്‍ ശ്രമിച്ചപ്പോല്‍ അവസാനം ഇല്ലത്തുനിന്ന് പുറപ്പെട്ടു അമ്മാരത്തെത്തിയുമില്ലാ എന്ന സ്ഥിതിയാണ് ഇര എത്തുന്നത്.

  സിനിമയുടെ ഇതിവൃത്തം

  സിനിമയുടെ ഇതിവൃത്തം

  അഴിമതിക്കാരനായ മന്ത്രി ചാണ്ടി (അലന്‍സിയര്‍) സാധാരണ വൈദ്യപരിശോധനക്കു വന്ന സമയത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നു. പ്രതിപക്ഷമൊന്നാകെ രാജി ആവശ്യപ്പെടുന്ന സമയത്താണ്, ഇദ്ദേഹം പെട്ടെന്ന് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. ഇതന്വേഷിക്കാന്‍ വന്ന പോലീസ് നക്‌സലൈറ്റ് ബന്ധം പറഞ്ഞ് ഹോസ്പിറ്റലിലെ ഡോക്ടറായ ഡോ. ആര്യനെ അറസ്റ്റുചെയ്യുന്നു. എന്നാല്‍ ഇയാളുടെ നിരപരാധിത്വം തെളിയിക്കാനായി ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുകയാണ്. അതാണ് സാക്ഷാല്‍ ഉണ്ണിമുകുന്ദന്റെ രാജീവ് എന്ന പോലീസ് ഓഫീസര്‍. ഒരു ദൈവദൂതനെപ്പോലെ രാജീവ് എന്ന പോലീസ് ഓഫീസറാണ് ഒരു പുഴപോലെ വളഞ്ഞ് പുളഞ്ഞ് പുളഞ്ഞ് പോകുന്ന കഥയെ പിന്നീട് നയിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കേസന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. നായകനായി രംഗത്തുവരുന്ന ഉണ്ണിമുകുന്ദന്‍ തന്നെ ഹാഫ് ടൈമിനുശേഷം വില്ലന്റെ വേഷംകൂടി എടുത്തണിയുകയാണ്.

  ഇര

  ഇര

  നന്മക്ക് വേണ്ടി, നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ഇദ്ദേഹം വില്ലത്തരങ്ങളും ക്രൂരകൃത്യങ്ങളുമെല്ലാം ചെയ്യുന്നത്. ഇതിന് കാരണം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന കാത്തു(മിയ) വിനെ ക്രൂരമായി കൊന്ന മന്ത്രി ചാണ്ടിയെയും മകന്‍ ജേക്കബിനെയും(ശങ്കര്‍ രാമകൃഷ്ണന്‍) വകവരുത്തുവാന്‍ വേണ്ടിയാണ്. ഇതിനായി അദ്ദേഹത്തിനു കൂട്ടുകിട്ടുന്നതാകട്ടെ കാത്തു എന്ന വൈഗയുടെ സഹോദരനായ ഡോക്ടര്‍ ആര്യ(ഗോകുല്‍ സുരേഷ്)യും. അങ്ങനെ തങ്ങളുടെ എല്ലാമെല്ലാമായ കാത്തു എന്ന വൈഗയെ കൊന്നവരോടുള്ള ഇവരുടെ പ്രതികാരം തീര്‍ക്കുന്നതോടെ അവസാനിക്കുകയാണ് ഈ സിനിമ.

   ട്വിസ്റ്റുകളുമായൊരു സിനിമ

  ട്വിസ്റ്റുകളുമായൊരു സിനിമ

  അധികമായാല്‍ അമൃതും വിഷമെന്നതുപോലെ കഥക്കിടയില്‍ കയറിവരുന്ന ട്വിസ്റ്റുകളാണ് അമിതമായതാണ് ഈ സിനിമ പ്രേക്ഷകനെ പ്രമേയത്തില്‍ നിന്നകറ്റുന്നതിനൊരു കാരണമായി മാറിയിരിക്കുന്നത്. കഥാഗതിയില്‍ ആവശ്യത്തിന് വഴിതിരിവുകള്‍ എന്നതിനുപകരം ട്വിസ്റ്റുകളുടെ പെരുന്നാളാണ് ഇരയില്‍. ഇതുപോലെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചാനലുകാരുടെ വിചാരണ നേരിടേണ്ടിവന്ന സൂപ്പര്‍ താരത്തിനോടുള്ള അനുതാപവും ഈ സിനിമ പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴും നമ്മുടെ സിനിമാലോകം എത്രമാത്രം ശത്രുതയോടെയാണ് ദൃശ്യമാധ്യമങ്ങളെ കാണുന്നുവെന്നുള്ളതിന്റെ നേര്‍ക്കാഴ്ചകളാണ് നല്ലൊരു സമയം സിനിമയില്‍. ദൃശ്യമാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നമ്പര്‍ വണ്‍ കോമാളികളായി അവതരിപ്പിക്കുവാന്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് മുതല്‍ തുടങ്ങിയ ഈ ട്രെന്‍ഡും ഇരയിലും വേണ്ടുവോളമുണ്ട്. നല്ല എതാനും ചില ഗാനങ്ങളും ഗാനരംഗ ചിത്രീകരണങ്ങളുമാണ് ഇരയെ വ്യതിരിക്തമായി അടയാളപ്പെടുത്തുന്ന മറ്റൊരു പ്രധാന ഘടകം.

  പ്രതീക്ഷയൊന്നുമില്ലാതെ വിരസമായി തുടങ്ങി കത്തിക്കയറി ഞെട്ടിപ്പിക്കുന്നു 'ഇര'.. ശൈലന്റെ റിവ്യൂ!

  English summary
  Ira movie review by Muhammad Sadeem
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X