For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: മര്യാദരാമന്‍, ഒട്ടും മര്യാദ ഇല്ലാത്ത രാമന്‍!

  |

  Rating:
  3.0/5
  Star Cast: Dileep,Nikki Galrani,Kailash
  Director: Suresh Divakar

  ഉത്സവ ചിത്രങ്ങള്‍ എന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റുമെന്ന സൂചനയാണ് ആദ്യ ഷോ കഴിയുമ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് സമാനം എന്ന പ്രതീക്ഷയോടെ പോയിരുന്നാല്‍ മര്യാദ രാമന്‍ അത്ര വെറുപ്പിക്കില്ല. അല്ലാതെ സിനിമ ഇറങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞ ദിലീപിന്റെ ഫുള്‍ കോമഡി ചിത്രം, തെലുങ്കിന്റെ റീമേക്ക് സൂപ്പര്‍ ഹിറ്റ്, ഉദയ് കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് ഒടുവിലൊന്നിച്ചെഴുതിയ തിരക്കഥ, ഒരു കോടിയുടെ സെറ്റ് അങ്ങനെ കുറേ ധാരണകള്‍ മനസ്സിലുണ്ടെങ്കില്‍ മാറ്റിവച്ചേക്കൂ.

  പൂനയില്‍ അരിമില്‍ തൊഴിലാളിയാണ് രാമു. ഒരു സൈക്കിളിലാണ് ഇയാള്‍ തന്റെ വ്യാപാരം നടത്തുന്നത്. ഈ സംസാരിയ്ക്കുന്ന സൈക്കിളാണ് രാമുന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും (?). കച്ചവടത്തിന് സൈക്കിള്‍ മാറ്റി ഒരു ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമു അതിനുള്ള കാശുണ്ടാക്കാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തീവണ്ടി കയറുന്നത്. ട്രെയിനില്‍ വച്ച് കൃഷ്‌ണേന്ദുവിനെ പരിചയപ്പെടുന്നു.

  ivan-maryada-raman

  അവള്‍ക്കൊപ്പം അവളുടെ തറവാട്ടിലെത്തുന്ന രാമു ഞെട്ടുന്നു. അവിടെ അയാളെ കൊല്ലാന്‍ ചിലര്‍ കാത്തിരിയ്ക്കുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം. രാമുവായി ദിലീപും കൃഷ്‌ണേന്ദുവായി നിക്കി ഗല്‍റാനിയും എത്തുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, കൈലാഷ്, ഷാജു നവോദയ, അബു സലീം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

  ദിലീപ് സ്ഥിരം സ്റ്റൈലികള്‍ അല്പം കൂടെ കോമാളിത്തരം കാണിച്ചു ചെയ്തു. ഭാഗ്യനായികയായ നിക്കി മുഴുനീളം സിനിമയിലുണ്ടെങ്കിലും കാര്യമായതൊന്നും ചെയ്യാന്‍ നടിയ്ക്കില്ല. പൂര്‍ണ ഹാസ്യ ചിത്രം എന്നവകാശപ്പെടുമ്പോഴും പുതുമ അവകാശപ്പെടാന്‍ തക്കതായ ഒന്നും അതിലുമില്ല. കുറേ കോമാളിത്തരങ്ങള്‍. കുട്ടികളെ മാത്രം ഉദ്ദേശിച്ചൊരുങ്ങിയ ചിത്രമാണോ എന്ന ഫീല്‍ തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് പല രംഗങ്ങളും.

  ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ ആവര്‍ത്തിപ്പിയ്ക്കുക മാത്രമാണ് നവാഗത സംവിധായകനായ സുരേഷ് ദിവാകര്‍ ചെയ്തത്. തെലുങ്കില്‍ ഫലിയ്ക്കുന്ന പലതും മലയാളികള്‍ക്ക് ദഹിയ്ക്കുന്നതല്ലെന്ന സത്യം മനസ്സിലാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഉദയ്കൃഷ്ണയും സിബി കെ തോമസും ദിലീപിന് വേണ്ടി തിരക്കഥയെഴുതി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

  ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലെ പ്ലസ് എന്നവകാശപ്പെടാന്‍ കഴിയുന്ന ഒരു സംഗതി. വിജയ് ഉലഗാനന്ദന്റെ ഛായാഗ്രഹണവും മികച്ചു നില്‍ക്കുന്നു. ട്രെയിന്‍ രംഗങ്ങള്‍ നന്നായി ചിത്രീകരിയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വെറുതെ ലോജിക്കില്ലാതെ ചിരിക്കുക മാത്രമാണ് എന്റര്‍ടൈന്‍മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുവെങ്കില്‍ മര്യാദരാമന്‍ കാണാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം.

  ചുരുക്കം:ലോജിക് ഒരല്‍പ്പം പോലും ഇല്ലാത്ത ഒരു ചിത്രമാണ് ഇവന്‍ മര്യാദരാമന്‍. അതേ സമയം, ഈ ചിത്രം കുറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

  English summary
  Ivan Maryadaraman is the comedy entertainer which stars Dileep in the title role. The movie is directed by debutante Suresh Divakar. Nikki Galrani essays the female lead opposite Dileep. Ivan Maryadaraman is produced by Anto Joseph under the banner Anto Joseph Film Company.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X