»   » ഹാരി സേജളിനെ കണ്ടുമുട്ടിയതോടെ പ്രണയം പരന്നൊഴുകി! ജബ് ഹാരി മെറ്റ് സേജള്‍ റിവ്യൂ!!!

ഹാരി സേജളിനെ കണ്ടുമുട്ടിയതോടെ പ്രണയം പരന്നൊഴുകി! ജബ് ഹാരി മെറ്റ് സേജള്‍ റിവ്യൂ!!!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ വിജയക്കൂട്ട് കെട്ടാണ് ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്ന് വീണ്ടും ചരിത്രം ആവര്‍ത്തിച്ചു കൊണ്ട് 'ജബ് ഹാരി മെറ്റ് സേജള്‍' റിലീസ് ചെയ്തിരിക്കുകയാണ്. കിങ്ങ് ഖാന്റെ ആരാധകര്‍ക്ക് ഉത്സവ പ്രതീതി നല്‍കിയ ചിത്രം തീവ്രമായ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

'ആകാശദൂതി'ലൂടെ മലയാളികളെ കരയിപ്പിച്ചെങ്കിലും മാധവി ഇന്നും ആകാശത്തിലൂടെ പറന്ന് നടക്കുകയാണ്!

തമിഴിലെത്തിയ അമല പോള്‍ ഒന്നുകൂടി ഹോട്ടായി! പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!!!

വലിയൊരു ഗായകനാവാന്‍ നടന്ന ഹാരി എന്ന ചെറുപ്പക്കാരന്‍ സേജല്‍ എന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നതും ശേഷം ഇരുവരും പ്രണയത്തിലാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ജബ് ഹാരി മെറ്റ് സേജള്‍


ബോളിവുഡിലെ മറ്റൊരു വിജയ ചിത്രമായി മാറിയിരിക്കുകയാണ് ഇംതീയാസ് അലിയുടെ ജബ് ഹാരി മെറ്റ് സേജള്‍. പ്രണയം ഇതിവൃത്തമാക്കി തയ്യാറാക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഗായകനാകാന്‍ കൊതിച്ച യുവാവ്

വലിയൊരു ഗായകനാകാന്‍ ആഗ്രഹിക്കുന്ന ഹരിന്ദര്‍ സിംഗ് നെഹ്‌റ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ നാട് വിടുന്ന ഹാരി എത്തിച്ചേരുന്നത് കാനഡയിലാണ്.

സേജളിനെ കണ്ടുമുട്ടുന്നു

ഹാരിയുടെ ജീവിതത്തിലെ വഴിത്തിരിവ് തുടങ്ങുന്നത് കാനഡിയിലെത്തിയതിന് ശേഷമാണ്. അവിടെ നിന്നും സേജള്‍ എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതോടെ തന്റെ ആഗ്രഹങ്ങള്‍ മറന്ന ഹാരി പുതിയൊരു ലക്ഷ്യത്തിലേക്കെത്തി ചേരുകയാണ്.

പ്രണയവും ലക്ഷ്യവും


ജബ് ഹാരി മെറ്റ് സേജള്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഹാരി സേജളിനെ കണ്ടുമുട്ടുന്നതും ഇരുവരുടെയും പ്രണയവും പ്രേക്ഷകര്‍ക്ക് നല്‍കുന്ന അനുഭൂതി വ്യത്യസ്തമാണ്.

വിവാഹ മോതിരം നഷ്ടപ്പെട്ട സേജള്‍

തന്റെ വിവാഹ മോതിരം നഷ്ടപ്പെട്ട സമയത്താണ് സേജള്‍ ഹാരിയെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നത് വളരെ പതുക്കെയായിരുന്നു.

കൂട്ട്‌കെട്ടിന്റെ വിജയം

ഷാരുഖ് ഖാന്‍ അനുഷ്‌ക ശര്‍മ്മ കൂട്ട്‌കെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജബ് ഹാരി മെറ്റ് സേജള്‍. മുമ്പ് ജബ് തക് ഹെ ജാന്‍, റബ് നെ ബനാ ദി ജോഡി, എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

ഇംതീയാസ് അലിയുടെ സിനിമകള്‍


ഒന്‍പത് സിനിമകള്‍ സംവിധാനം ചെയ്ത ഇംതീയാസ് അലിയുടെ പ്രധാനപ്പെട്ട സിനിമകള്‍ ജബ് വീ മെറ്റ്, കോക്ടെയില്‍, തമാശ എന്നീ ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ ജബ് ഹാരി മെറ്റ് സേജളും ആ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്.

English summary
Jab Harry Met Sejal Movie Review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam