twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്ര ത്രില്ലിംഗ് അല്ലാതെ വലിഞ്ഞ് പോകുന്ന ആക്ഷന്‍ ഡ്രാമ, ജരുഗണ്ടി റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    2.5/5
    Star Cast: Jai, Reba Monica John, Amit Kumar Tiwari
    Director: Pitchumani

    മികവുറ്റ ഒരുപിടി സിനിമകളാണ് അടുത്തകാലത്തായി തമിഴില്‍ നിന്നും കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്നത്. സമീപകാലത്തെ ഏറ്റവും അധികം റിലീസുകള്‍ക്ക് മലയാളക്കര സാക്ഷ്യം വഹിച്ച വാരമായിരുന്നു ഇത്. എട്ടോളം ചിത്രങ്ങള്‍ റിലീസിനെത്തിയ കൂട്ടത്തില്‍ തമിഴ് ചിത്രം ജരുഗണ്ടിയുമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം അതിര്‍ത്തി കടന്നെത്തിയത്. സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയനായ ജയ് കേരളത്തിലും ആരാധകരുള്ള താരമാണ്, എന്നിരിക്കിലും മലയാളി നായിക റെബ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന നിലയിലായിരുന്നു ചിത്രം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്.

    <strong>മമ്മൂട്ടിയും മോഹന്‍ലാലും ജയറാമിനെ ആശീര്‍വദിക്കാനെത്തുന്നു! സന്തോഷം പങ്കുവെച്ച് താരം! കുറിപ്പ് വൈറല്‍ </strong>മമ്മൂട്ടിയും മോഹന്‍ലാലും ജയറാമിനെ ആശീര്‍വദിക്കാനെത്തുന്നു! സന്തോഷം പങ്കുവെച്ച് താരം! കുറിപ്പ് വൈറല്‍

    ആക്ഷന്‍

    ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംസാരിക്കുന്ന മിഡില്‍ ക്ലാസ് കുടുംബത്തിലെ യുവാവിന്റെ കഥയാണ്. അമ്മയും അനുജത്തിയും മാത്രമുള്ള സത്യ എന്ന യുവാവായിട്ടാണ് ജയ് വേഷമിടുന്നത്. സാമ്പത്തീകമായി ഉയര്‍ന്ന നിലയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന സത്യ ഒരു കാള്‍ ടാക്‌സി സര്‍വ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ബാങ്കില്‍ നിന്നും അതിനുള്ള ലോണ്‍ ലഭിക്കുന്നില്ല. കൃത്യമായ എല്ലാ പേപ്പറുകളും നല്‍കിയെങ്കിലും ബാങ്ക് ഇവരില്‍ കനിയുന്നില്ല. ആ സാഹചര്യത്തിലാണ് സത്യയും സുഹൃത്ത് പ്യാരിയും (ഡാനിയേല്‍ ആനീ പോപ്) സാമുവസല്‍ (ഇളവരശ്) സാമുവല്‍ എന്ന ഇടനിലക്കാരനെ പരിചയപ്പെടുന്നത്.

    ഉടമസ്ഥരില്ലാത്ത

    നഗരത്തിലെ ഉടമസ്ഥരില്ലാത്ത ഭൂമിക്ക് ഇവരെ ഉടമകളാക്കി വ്യാജ രേഖകള്‍ സൃഷ്ടിച്ച് ഇരുവര്‍ക്കും സാമുവല്‍ ലോണ്‍ സംഘടിപ്പിക്കുന്നു. കാര്യങ്ങള്‍ എല്ലാം ശരിയായി എന്ന് കരുതിയ ആ നിമിഷം മുതല്‍ സത്യയുടേയും പ്യാരിയുടേയും ജീവിതം മാറുകയായിരുന്നു. ഇവരുടെ നിയമ വിരുദ്ധ ഇടപാടുകള്‍ കണ്ടെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ (ബോസ് വെങ്കിട്) ഇവരോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നു. ഈ പണം സംഘടിപ്പിക്കുന്നതിനായി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവന്ന് ചെന്ന് എത്തിക്കുകയാണ്. ഇതിനൊപ്പം മാഫിയയുടെ കൈയില്‍പ്പെട്ട കീര്‍ത്തിയെ (റെബ മോണിക്ക ജോണ്‍) സംരക്ഷിക്കേണ്ടതായും വരുന്നു.

    ചിത്രം

    വിഷയ സ്വീകാര്യതയില്‍ വിശാല്‍ ചിത്രം ഇരുമ്പ് തിരൈയേയും ട്രീറ്റ്‌മെന്റില്‍ ഗില്ലിയേയും ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തിന് നിര്‍ഭാഗ്യവശാല്‍ ഇരുചിത്രങ്ങളുടേയും കൈയൊതുക്കം അവകാശപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ചിത്രം ശരാശരിയില്‍ ഒതുങ്ങിപ്പോകുന്നു. എഎന്‍ പിച്ചുമണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അമിത് തിവാരിയാണ് പ്രധാന വില്ലനായി എത്തുന്നത്. ആക്ഷന്‍ ഡ്രാമയാണ് ചിത്രമെങ്കിലും കോമഡിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.

    ആര്‍ഡി രാജശേഖറിന്റെ

    ആര്‍ഡി രാജശേഖറിന്റെ ഛായാഗ്രഹണവും കെഎല്‍ പ്രവീണിന്റെ എഡിറ്റിംഗും ചിത്രത്തിന് മിഴിവേകുന്നു. ബോബോ ശശിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചില മികച്ച രംഗങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമെങ്കിലും ഒരു മുഴുസിനിമയായി പരിഗണിക്കുമ്പോള്‍ ആസ്വാദനത്തിന്റെ ഒഴുക്ക് മുറിഞ്ഞുപോകുന്നുണ്ട്.

    ചുരുക്കം: സമകാലിക വിഷയത്തിലൂടെ ഇടത്തരക്കാരന്റെ ജീവിതം പറയുന്ന ഒരു കോമഡി ആക്ഷന്‍ ഡ്രാമയാണ് ജരുഗണ്ടി.

    English summary
    jarugandi movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X