»   » ജവാന്‍ ഓഫ് വെള്ളിമല അഥവാ തമ്മില്‍ ഭേദം തൊമ്മന്‍

ജവാന്‍ ഓഫ് വെള്ളിമല അഥവാ തമ്മില്‍ ഭേദം തൊമ്മന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/jawan-vellimala-disappoints-nothing-new-2-105722.html">Next »</a></li></ul>
Jawan of Vellimala
തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറയുമ്പോള്‍ ജവാന്‍ ഓഫ് വെള്ളിമല നല്ലൊരു ചിത്രമായിരിക്കും.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങള്‍ വച്ചു നോക്കുമ്പോള്‍ അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം നല്ലതു തന്നെ. പക്ഷേ അത്തരമൊരു ചിത്രം കാണാനല്ലല്ലോ നാം പണം കൊടുത്ത് തിയറ്ററില്‍ കയറുന്നത്. മമ്മൂട്ടിയുടെ ഏറ്റവും നല്ലൊരു ചിത്രം കാണാന്‍ കൊതിച്ചെത്തുന്നവര്‍ക്ക് ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക. ജവാന്‍ ഓഫ് വെള്ളിമല കാണാന്‍ ആഗ്രഹിക്കുന്നവരോട് ഇത്രയേ പറയാനുള്ളൂ- അധികം പ്രതീക്ഷിക്കരുത്, എങ്കില്‍ നിരാശയില്ലാതെ നിങ്ങള്‍ക്കു തിയേറ്റര്‍ വിട്ടുപോരാം. യുക്തിയും ഭദ്രതയുമൊന്നും ചോദ്യം ചെയ്യാതെ തിരിച്ചുപോരുകയാണെങ്കില്‍ പണം നഷ്ടപ്പെട്ടെന്ന ചിന്ത നിങ്ങളെ വേട്ടയാടില്ല.

മമ്മൂട്ടിയുടെ പ്‌ളേഹൗസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലും ദിലീപുമെല്ലാം നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചപ്പോഴും മമ്മൂട്ടി മാത്രം നിര്‍മാണച്ചുമതല ഏറ്റെടക്കാതെ മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയും നിര്‍മാണത്തിനിറങ്ങുന്നു എന്നു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും എല്ലാതരം പ്രേക്ഷകര്‍ക്കും പ്രതീക്ഷയുണ്ടാകും. അവിടെ മമ്മൂട്ടി ഫാന്‍സുകാര്‍ മാത്രമല്ല സന്തോഷിച്ചത്. കാരണം മമ്മൂട്ടി നിര്‍മിക്കുകയാണെങ്കില്‍ അത് മികച്ചൊരു ചിത്രമായിരിക്കും. പ്ലേഹൗസിന്റെ ആദ്യ ചിത്രമായതിനാല്‍ മാധ്യമങ്ങളെല്ലാം നല്ല പിന്‍തുണയും നല്‍കിയിരുന്നു. പക്ഷേ ഈയൊരു ചിത്രമായിരുന്നെങ്കില്‍ മമ്മൂട്ടി നിര്‍മാണം ഏറ്റെടുക്കരുതായിരുന്നു എന്നേ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളൂ.

അനൂപ് കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഏറ്റവുമധികം അവസരം നല്‍കിയ സൂപ്പര്‍താരം മമ്മൂട്ടിയല്ലാതെ വേറയൊരുമല്ല. പക്ഷേ അവരൊക്കെ മമ്മൂട്ടി എന്ന നടനെ ഉപയോഗപ്പെടുത്താതെ, അദ്ദേഹത്തിന്റെ താരമൂല്യത്തെയാണ് പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചത്. അപൂര്‍വം പേര്‍ മാത്രമേ നടനെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുള്ളൂ. താരമൂല്യത്തെ ഉപയോഗപ്പെടുത്തിയവര്‍ വിജയിച്ചില്ല എന്നല്ല പറയുന്നത.് പോക്കിരിരാജയിലൂടെ വൈശാഖ് വന്‍ വിജയമാണ് നേടിയത്. പക്ഷേ മമ്മൂട്ടിയില്‍ മികച്ചൊരു നടനുണ്ട്. അയാളെ ഉപയോഗപ്പെടുത്തുമ്പോഴല്ലേ സിനിമയ്ക്കും ആ നടനും ഗുണം ഉണ്ടാകുന്നത്.

സമീപകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം താരമൂല്യം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ടായിരുന്നു. തൊട്ടുമുമ്പ് റിലീസ് ചെയ്ത താപ്പാന കുഴിയാനയായിപോകാന്‍ കാരണം ഇങ്ങനെയൊരു ദോഷം ചെയ്തതുകൊണ്ടായിരുന്നു. അനൂപ് കണ്ണന്‍ വന്ന വഴിക്ക് വലിയൊരു പാരമ്പര്യമുണ്ട്. അതിന്റെ അടിവേര് ഭരതിനിലാണ്. ഭരതന്റെ ശിഷ്യനായിരുന്നു കമല്‍. കമലിന്റെ ശിഷ്യനാണ് ലാല്‍ജോസ്. ലാല്‍ജോസിന്റെ ശിഷ്യനാണ് അനൂപ് കണ്ണന്‍. ഗുരുവിന്റെ അനുഗ്രഹം കിട്ടിയൊരു പരമ്പരയാണിത്. അതുകൊണ്ടുതന്നെ ആരും മോശം പേരുണ്ടാക്കിയില്ല.

അനൂപ് കണ്ണനും താന്‍ നല്ലൊരു സംവിധായകനാണെന്ന് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചെങ്കിലും അദ്ദേഹത്തിനു പറ്റിയ പാളിച്ച തിരക്കഥ തിരഞ്ഞെടുത്തതിലാണ്. മമ്മൂട്ടി ചിത്രമൊരുക്കുന്നതിന്റെ ഗൗരവം തിരക്കഥാകൃത്ത് ഉള്‍ക്കൊള്ളാതെ പോയതാണ് ചിത്രത്തിനേറ്റ വലിയ പാളിച്ച. ഡാമിന്റെ പശ്ചാത്തലത്തിലൊരുങ്ങേണ്ട മികച്ചൊരു ചിത്രം ഡാമിലെ വെള്ളപ്പാച്ചിലില്‍ ഒഴുകി പോകുന്നതു കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കാനേ സംവിധായകനു സാധിക്കുന്നുള്ളൂ.

അടുത്ത പേജില്‍

ജവാന്‍ കൂപ്പുകുത്തി വീഴില്ല

<ul id="pagination-digg"><li class="next"><a href="/reviews/jawan-vellimala-disappoints-nothing-new-2-105722.html">Next »</a></li></ul>
English summary
Nothing new in Jawan of Vellimala. It disappoints the viewer tremendously. Yet though it will not be a big flope in boxoffice

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam