»   »  നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?

Posted By:
Subscribe to Filmibeat Malayalam

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ബാനറിന്റെ കീഴില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രമാണ് ജോ ആന്‍ഡ് ദി ബോയ്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്നിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും. മഞ്ജു വാര്യരും സനൂപുമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍. കോമിക്കല്‍ എന്റര്‍ടൈനര്‍ എന്ന രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം മഞ്ജു എത്തിയപ്പോള്‍ പ്രായത്തിനും പക്വതയ്ക്കും ഇണങ്ങുന്ന ചിത്രങ്ങളാണോ തിരഞ്ഞെടുക്കുന്നത് എന്ന് ഈ ചിത്രത്തിലും തോന്നിപോകും. ചിത്രത്തില്‍ കുട്ടിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുവിന് കഥാപാത്രങ്ങളെ ഗൗവരത്തോടെ തിരഞ്ഞെടുക്കുന്നതാകും ഭാവിയില്‍ നല്ലത്. ആവിഷ്‌ക്കാര ഭംഗികൊണ്ട് മാത്രം പിടിച്ചു നിന്ന ചിത്രമാണ് റാണി പത്മിനി, ആ ചിത്രത്തിലും മഞ്ജുവിന്റെ റോള്‍ എടുത്തു പറയത്തക പ്രശംസനീയമല്ല. ഈ ചിത്രത്തിലും അത് തന്നെ ആവര്‍ത്തിച്ചു.

ജോവാന്‍ മേരി ജോണ്‍(മഞ്ജു) സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയാണ്. പ്രായത്തിന്റെ പക്വത കാണിക്കാത്ത കുട്ടികളുടെ സ്വഭാവമാണ് ജോയ്ക്ക്. കാര്‍ട്ടൂര്‍ കഥാപാത്രങ്ങളെ നിര്‍മ്മിക്കാനും ആനിമേറ്ററാകാനുമാണ് ജോ എഞ്ചിനിയറിംഗ് പഠനം ഉപേക്ഷിക്കുന്നത്. മഞ്ചുവിന്റെ യാത്രകളില്‍ കണ്ടുമുട്ടുന്ന ബോയ് ആണ് ക്രിസ്(സനൂപ്).എന്നാല്‍ മഞ്ചുവിനേക്കാള്‍ പ്രായത്തിന്റെ പക്വത കാണിക്കുന്ന കഥാപാത്രമാണ് സനൂപിന്റെ.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ കഥാപാത്രങ്ങളെ തിരഞ്ഞെടിക്കുന്നതില്‍ സനൂപ് പക്വത കാണിച്ചിരുന്നു. ചിത്രത്തെ മൊത്തത്തില്‍ നിരീക്ഷിക്കുമ്പോള്‍ മാത്രമാണ് ജോയും ബോയും തോറ്റു പോയത്. സനൂപ് ഈ ചിത്രത്തിലും തന്റെ അഭിനയ മികവ് പുലര്‍ത്തുക തന്നെ ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു കഥയെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച റോജിന്‍ തോമസിന് എവിടെയൊക്കയോ പിഴച്ചു പോയി. ചിത്രത്തിന്റെ കോമഡി രംഗങ്ങള്‍ തികച്ചും കൃതൃമമായിരുന്നു.

ജോയും ബോയും ഒന്നിച്ചുള്ള യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇരുവരും നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രചോദനമായി നില്‍ക്കുന്ന കൂട്ടുകാരന്‍. എല്ലാ സിനിമകളും വിശ്വസിനീയമായ കഥകളല്ല പറയുന്നതെങ്കിലും അല്പമെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് വന്നിരുന്നെങ്കില്‍ കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സിനിമയാകുമായിരുന്നില്ല. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ ചിത്രം തിയ്യേറ്ററുകളില്‍ പോയി കാണാം.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കഥാപാത്രത്തെയാണ് സംവിധായകന്‍ ആഗ്രഹിച്ചതെങ്കിലും കൃത്രിമം നിറഞ്ഞ അഭിനയത്തെയാണ് മഞ്ജുവിന് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞത്.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


പ്രായത്തിനുള്ള പക്വത ഈ ചിത്രത്തിലും കാണിക്കുന്നതിന് സനൂപിന് കഴിഞ്ഞു. ക്രിസ് എന്ന കഥാപാത്രമാണ് സനൂപ് അവതരിപ്പിക്കുന്നത്.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


ഫിലിപ്പിസ് ആന്‍ഡ് ദി മങ്കിപ്പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


നീല്‍ ഡി കുഞ്ഞയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ഊട്ടിയുെട മനോഹാരിത ചിത്രത്തില്‍ കൊണ്ടു വന്നത് നീല്‍ ആണ്.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


രാഹുല്‍ സുബ്രമണ്യമാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ പരാജയത്തിന് പൊന്‍തൂവലണിയിച്ചതില്‍ മുഖ്യ പങ്ക് രാഹുലിനാണ്.

നിരൂപണം: ജോയും ബോയും ലക്ഷ്യത്തിലെത്തിയോ?


പ്രതീക്ഷയും യാഥാര്‍ത്ഥ്യവും രണ്ടാണ്. കൂടുതലൊന്നും പ്രതീക്ഷിക്കാതെ കണ്ടിറങ്ങാവുന്ന ചിത്രം മാത്രം. അഞ്ചില്‍ രണ്ട് മാര്‍ക്ക് നല്‍കാം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Jo And The Boy is the comical entertainer which stars Manju Warrier and Sanoop Santhosh in the title roles. The movie is written and directed by Philips And The Monkey Pen fame Rojin Thomas. Jo And The Boy is produced by Alice George, under the banner Goodwill Entertainments.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam