twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസിനെ പിടിച്ചുലയ്ക്കുന്ന ഇമോഷണല്‍ ത്രില്ലര്‍! ജോസഫ് റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    4.0/5
    Star Cast: Dileesh Pothan, Johny Antony, Sudhi Koppa
    Director: M. Padmakumar

    വാസ്തവം, ശിക്കാര്‍ തുടങ്ങി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച മികച്ച ചിത്രങ്ങളുടെ സൃഷ്ടാവായ എം പത്മകുമാര്‍ ഒരിടവേളയ്ക്ക് ശേഷം അതേ ഗണത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താവുന്ന മറ്റൊരു ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങി മുന്‍നിര താര ചിത്രങ്ങള്‍ ഒരുക്കിയിരുന്ന പത്മകുമാര്‍ തന്റെ പുതിയ ചിത്രത്തിലേക്ക് പരിഗണിച്ചതാകട്ടെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ജോജു ജോര്‍ജ്ജിനെയും. മുന്‍നിര താരങ്ങളെ മാറ്റി നിര്‍ത്തി എന്തുകൊണ്ട് ജോജു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ ജോസഫ് മാന്‍ വിത്ത് ദ സ്‌കാര്‍ എന്ന ഈ ചിത്രം.

    സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സാധാ പോലീസുകാരനെന്ന് റാങ്കുകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും ക്രൈം സ്‌പോട്ട് നിരീക്ഷിച്ച് കുറ്റവാളിയിലേക്കും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളിലേക്ക് എത്താനുള്ള അസാധാരണമായ ഒരു കഴിവ് ജോസഫിനുണ്ട്. കേവലം വാക്കുകളിലൂടെ കൂട്ടുകാരേക്കൊണ്ട് തള്ളി മറിക്കാതെ ജോസഫിന്റെ പോലീസ് ബുദ്ധി കപ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

    പ്രസവശേഷവും അതീവ സുന്ദരിയായി കാവ്യ മാധവന്‍! പുതിയ ചിത്രം പുറത്ത്! കുഞ്ഞിന്റെ പേരിടല്‍ കഴിഞ്ഞു? പ്രസവശേഷവും അതീവ സുന്ദരിയായി കാവ്യ മാധവന്‍! പുതിയ ചിത്രം പുറത്ത്! കുഞ്ഞിന്റെ പേരിടല്‍ കഴിഞ്ഞു?

    വൃദ്ധ

    വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന ക്രൈം സ്‌പോട്ടിലേക്ക് എസ്പി ഈ റിട്ടയര്‍ഡ് പോലീസുകാരനെ വിളിച്ചു വരുത്തുകയാണ്. മദ്യപാനിയായ ജോസഫിന് എസ്പി കൊടുക്കുന്ന പരിഗണന ആ സ്‌പോട്ടിലുള്ള ചില പോലീസുകാര്‍ക്ക് അത്ര രസിക്കുന്നുമില്ല. ഇന്‍ക്വസ്റ്റ് നടത്തുന്നതിന് മുന്‍പ് ക്രൈം സ്‌പോട്ട് നിരീക്ഷിച്ച ജോസഫ് കുറ്റവാളിയെ കണ്ടെത്തുകയും ചെയ്യുന്നു. പിന്നീട് ചിത്രം സഞ്ചരിക്കുന്നത് ജോസഫിന്റെ സര്‍വ്വീസ് ലൈഫിലൂടെയല്ല മറിച്ച് സ്വകാര്യ ജീവിതത്തിലൂടെയാണ്.

    ഭാര്യക്ക് സംഭവിക്കുന്ന ഒരു ആക്‌സിഡന്റിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന വലിയൊരു വിഷയത്തിലേക്കാണ് ജോസഫ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇമോഷണല്‍ ത്രില്ലര്‍ എന്ന ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ജോസഫ് മാന്‍ വിത്ത് ദ സ്‌കാര്‍. ജോസഫിനൊപ്പം പ്രേക്ഷകരേയും സഞ്ചരിപ്പിക്കുവാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകനായ പത്മകുമാറിന്റെ വിജയം.

    തിരക്കഥയാണ്

    കൊട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കാതല്‍. പോലീസിന്റെ അന്വേഷണ രീതികളും പോലീസ് ഭാഷയും കൃത്യമായി പിന്തുടരുന്ന ഈ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോലീസ് ഉദ്യാഗസ്ഥനായ ഷാഫി കബീറാണ്. ജോസഫിന്റെ വ്യക്തി ജീവിതം വെളിപ്പെടുത്തുന്ന ആദ്യ പകുതി അല്പം പതിഞ്ഞ താളത്തിലാണ് മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പകുതി ഉദ്ദ്വേഗഭരിതമാണ്. അനാവശ്യമെന്ന് തോന്നുന്ന ഒരു രംഗം പോലും ജോസഫില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.

    തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ജോജു പറഞ്ഞത് വെറുതെയല്ലെന്ന് ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. പോലീസുകാരന്‍, ഭര്‍ത്താവ്, കാമുകന്‍, അച്ഛന്‍, കൂട്ടുകാരന്‍ അങ്ങനെ ജോസഫിനെ പ്രേക്ഷകരിലേക്ക് കൃത്യമായി പകര്‍ന്നു തരാന്‍ ജോജുവിന് സാധിച്ചിരിക്കുന്നു. ജോജു എന്ന അഭിനേതാവിനെ പത്മകുമാര്‍ പരമാവധി ചൂഷണം ചെയ്തു എന്ന് വ്യക്തം.

    രജിന്‍

    രജിന്‍ രാജിന്റെ ഗാനങ്ങളും അനില്‍ ജോണ്‍സണിന്റെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ താളവും ഭാവവും പ്രേക്ഷകന് പകര്‍ന്ന് തരുന്നതായിരുന്നു പശ്ചാത്തല സംഗീതം. തൊടുപുഴ പ്രധാന ലൊക്കേഷനായ ഈ ക്രൈം ഡ്രാമ ക്യാമറയില്‍ പകര്‍ത്തിയത് മനേഷ് മാധവനാണ്. കിരണ്‍ ദാസിന്റേതാണ് എഡിറ്റിംഗ്.

    സാങ്കേതിക മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുകയും അതേസമയം പ്രേക്ഷകെര പൂര്‍ണമായും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് ജോസഫ്. മികച്ച ഒരു സിനിമാനുഭവം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ജോസഫ് നിരാശപ്പെടുത്തില്ല.

    English summary
    Joseph is an emotional crime thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X