»   » കാഞ്ചി; പുരുഷ കേന്ദ്രീകൃത സിനിമ

കാഞ്ചി; പുരുഷ കേന്ദ്രീകൃത സിനിമ

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നാണ് കാഞ്ചി. സി ആര്‍ കൃഷ്ണ കുമാര്‍ സംവിധാനം കാഞ്ചി ശരിയ്ക്കും ലക്ഷ്യ സ്ഥാനത്ത് കൊണ്ടുവെന്ന് പറയാം. ഒരു പുരുഷ കേന്ദ്രീകൃത സിനിമ എന്നതൊഴിച്ചാല്‍ കണ്ടിരിയ്ക്കാന്‍ പറ്റിയ പടം തന്നെയാണ് കാഞ്ചി.പടം കണ്ടിറങ്ങുന്നവനെ ചിത്രം നിരാശപ്പെടുത്തില്ലെന്നതാണ് പ്രത്യേകത.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം ഇന്ദ്രജിത്തും മുരളീഗോപിയും ഒന്നിച്ച ചിത്രമാണ് കാഞ്ചി. പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ മൂന്ന് നായകന്‍മാരാണെന്ന് പറയാം. മാധവന്‍ (ഇന്ദ്രജിത്ത്) , പെരിങ്ങോടന്‍ നാരയണന്‍ (മുരളീ ഗോപീ) മൂന്നാമത്തെ നായകന്‍ തോക്കും.

Kanchi

ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു കുട്ടിയില്‍ നിന്നും കാണാതാവുന്ന തോക്ക് പെരിങ്ങോടന്‍ നാരായണനെ കൊല്ലാന്‍ ശ്രമിയ്ക്കുന്നു. മാടമ്പിയായ പെരിങ്ങോടന്‍ കൊള്ളരുതായ്മകളുടെ പ്രതിരൂപമാണ്. ഒട്ടേറെ കൊലപാതങ്ങള്‍ ചെയ്ത പെരിങ്ങോടനെ കൊല്ലാന്‍ ആരെങ്കിലുമൊരാള്‍ അവതരിയ്ക്കുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിയ്ക്കുന്നു.


സ്വേച്ഛാധിപതിയായ ജന്മിയെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കുന്നതില്‍ മുരളീഗോപീ വിജയിച്ചുവെന്ന് വേണം പറയാം. അഭിനയത്തിന്റെ അളവുകോലുകള്‍ കൂടിയതുമാല്ല കുറഞ്ഞതുമില്ല.

ഗൗരി (അര്‍ച്ചന ഗുപ്ത) തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെതേടി നടക്കുകയാണ്. ദൗത്യം ബ്രോക്കറെ ഏല്‍പ്പിയ്ക്കുന്നു. ഗൗരിയ്ക്ക് ബ്രോക്കര്‍ കണ്ടെത്തുന്ന ഭാവി വരനാണ് മാധവന്‍ (ഇന്ദ്രജിത്ത്). ഇയാളൊരു പലചരക്ക് കടക്കാരനാണ്. മോഡേണായ ഭര്‍ത്താവ് വേണമെന്നാണ് ഗൗരിയുടെ ആവശ്യം. ആദ്യം ഗൗരിയും മാധവനും തമ്മില്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും പിന്നീട് ഇരുവരും പ്രണത്തിലാകുന്നു.

തന്നെ എതിര്‍ക്കുന്നവന്‍ ആരായാലും അവനെ കൊന്നു കണക്ക് തീര്‍ക്കുന്ന പെരിങ്ങോടന്‍ നാരായണനും മാധവനും തമ്മില്‍ ഒരു പ്രശ്‌നത്തില്‍ ശത്രുക്കളാകുന്നു. പെരിങ്ങോടന്‍റെ പതിവ് രീതിയില്‍ മാധവന്‍ കൊല്ലപ്പെടാം. പക്ഷേ പിന്നിടെന്ത് നടക്കുമെന്ന് നിങ്ങള്‍ സിനിമ കണ്ട് തന്നെ അറിയണം. പ്രണയത്തിന് ഫീല്‍ ഇ്ല്ലായിരുന്നെങ്കിലും അഭിനേതാക്കളുടെ കഴിവില്‍ ചിതത്തിന്‍റെ ചെറിയ പോരയ്മകള്‍ പരിഹരിയ്ക്കപ്പെട്ടു. മികച്ച ക്യാമറ തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവച്ച ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.

English summary
It is more like a male centric film. The main focus is only on a revolver.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam