»   » പൂങ്കാറ്റുപോലെ സുഖദം... പക്ഷെ പുതുമയില്ല തെല്ലും: ശൈലന്റെ കാട്ര് വെളിയിടെ റിവ്യൂ!!

പൂങ്കാറ്റുപോലെ സുഖദം... പക്ഷെ പുതുമയില്ല തെല്ലും: ശൈലന്റെ കാട്ര് വെളിയിടെ റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

പൂങ്കാറ്റുപോലെ സുഖദം... പക്ഷെ പുതുമയില്ല തെല്ലും: ശൈലന്റെ കാട്ര് വെളിയിടെ റിവ്യൂ!!
പ്രണയസിനിമകളുടെ ആശാനായ മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കാട്ര് വെളിയിടെ. കാര്‍ത്തി നായകനായും അതിദി റാവു നായികയായും എത്തുന്ന ഈ മണിരത്‌നം ചിത്രം ഒരു യുദ്ധവിമാനത്തിലെ പൈലറ്റും വനിതാ ഡോക്ടറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. ശൈലന്റെ കാട്ര് വെളിയിടെ റിവ്യൂവിലേക്ക്...

Read Also: ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി ലൈവ് നിരൂപണം!!

Read Also: ജോർജേട്ടൻ അത്രക്കങ്ങട്ട് പോര.. ശൈലൻറെ ജോർജേട്ടൻസ് പൂരം നിരൂപണം... റേറ്റിംഗാണ് സൂപ്പർ!!

Read Also: പൃഥ്വിരാജ് ബോളിവുഡിൽ വില്ലനായി അഴിഞ്ഞാടുന്നു... നാം ഷബാന - ഒരു കൂൾ എന്റർടൈനർ, ശൈലന്റെ നിരൂപണം!!

മണിരത്‌നത്തിന്റെ കയ്യൊപ്പ്

അറുപത്തിരണ്ടാം വയസിലും പ്രണയം തിരയില്‍ വരച്ചിടാനും അനുഭവിപ്പിക്കാനും തന്നെക്കവിഞ്ഞേ മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയിലുള്ളൂ എന്ന് മണിരത്‌നം കാണിച്ചുതരുന്നൂ, കാട്ര് വെളിയിടെ...'യിലൂടെ! ടെക്‌നിഷ്യന്‍ എന്ന നിലയിലും താന്‍ കാലഹണപ്പെട്ടവനല്ല എന്നതിന്റെ കയ്യൊപ്പുകള്‍ സ്‌ക്രീനിലുടനീളം പതിപ്പിക്കാനും അദ്ദേഹത്തിനാവുന്നുണ്ട്...

ബധ്യതയാകുന്നതും ഇത് തന്നെ

പക്ഷെ, ആ കയ്യൊപ്പ് തന്നെയാണ് കാട്ര് വെളിയിടെ...യുടെ ഏറ്റവും വല്യ ബാധ്യതയും.. നാളിതുവരെയുള്ള മണിരത്‌നം സിനിമകള്‍ കണ്ടവര്‍ക്ക് അവയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആയിട്ടല്ലാതെ മറ്റെന്തെങ്കിലും പുതിയത് അനുഭവിപ്പിക്കാന്‍ മണിരത്‌നം നേരിയ ശ്രമം പോലും നടത്തുന്നേയില്ല.

അത് താനല്ലയോ ഇത്...

1991 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് നടക്കുന്ന വരുണ്‍- ലീല പ്രണയവും അതില്‍ വന്നുപെടുന്ന പ്രര്‍ഹിസന്ധികളും വിരഹവും പുന:സമാഗമവും മറ്റു നടപടിക്രമങ്ങളുമൊക്കെയാണ് സിനിമയുടെ സബ്ജക്റ്റ്.. ഇതൊക്കെ തന്നെയല്ലേ കാര്‍ഗില്‍ യുദ്ധത്തിന് മുന്‍പ് റോജയിലും കണ്ടത് എന്നാരും ചോദിക്കരുത്.

വ്യത്യസ്തത ഇല്ലേ എന്ന് ചോദിച്ചാല്‍

വാര്‍ഫീല്‍ഡിലെ റെഡ്‌ക്രോസ് ഡോക്റ്ററാണ് ലീലാ എബ്രഹാം.. ഫൈറ്റര്‍ വിമാനത്തിലെ പൈലറ്റാണ് വീസി എന്നറിയപ്പെടുന്ന വരുണ്‍ ചക്രപാണി.. (ഇതൊരു വ്യത്യസ്തതയല്ലേന്ന് ചോയിക്ക് ഡാഡീ...) മണിരത്‌നത്തിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പിനും രവിവര്‍മന്റെ (പെയിന്റിംഗ് പോല്‍) അതിമനോഹരഫ്രെയിമുകളും എ ആര്‍ റഹ്മാന്റെ പകരം വെക്കാനില്ലാത്ത (അതീന്ദ്രിയാനുഭൂതിയുണര്‍ത്തും) മ്യൂസിക് സ്‌കോറും ഗംഭീരം.

അദിതി റാവുവാണ് ജീവന്‍

ഇത് രണ്ടിനുമൊപ്പം അദിതി റാവു ഹൈദരിയെന്ന തെലങ്കാനാനടിയാണ് കാട്ര് വെളിയിടേ..യുടെ ജീവന്‍... മണിരത്‌നം സൃഷ്ടികളിലെ നായികമാര്‍ പണ്ടേ സവിശേഷ ചാരുതയാര്‍ന്നവരാണ്.. അക്കൂട്ടത്തില്‍ ഏറ്റവും മനോഹരിയെന്നുതന്നെ വിശേഷിപ്പിക്കാം മൂക്കിന്‍ തുമ്പിലും ചെവിത്തട്ടകളിലും റോസാതുടുപ്പുള്ള ലീലാ ഏബ്രഹാമിനെയും അദിതിറാവുവിനെയും..

കാര്‍ത്തി സൂര്യകുമാറും നന്നാക്കി

മുന്‍കോപിയും മുരട്ടുത്തരക്കാരനും അറൊഗന്റും റാവല്പിണ്ടിയില്‍ തടവില്‍ കഴിയുന്നവനും അഫ്ഗാനിലൂടെ തടവുചാടി പോരുന്നവനും മറ്റുമായ വരുണ്‍ ചക്രവാണി പരുത്തിവീരനുശേഷം കാര്‍ത്തി സൂര്യകുമാറിന് കിട്ടുന്ന ഏറ്റവും നല്ല കഥാപാത്രമാണ്.. പെര്‍ഫോമന്‍സില്‍ ആദ്യം അദിതിക്ക് മുന്നില്‍ ഒന്നു പകച്ചെങ്കിലും ഒടുവില്‍ എത്തുമ്പോള്‍ അയാള്‍ ഓവര്‍ടേക് ചെയ്തുപോകുന്നു..

സ്വന്തം പ്രതിഭയുടെ തടവറയില്‍

സ്വന്തം പ്രതിഭയുടെയും ഐഡന്റിറ്റിയും തടവറയില്‍ കുടുങ്ങിപ്പോയി എന്നത് മാത്രമാണ് മണിരത്‌നം എന്ന സംവിധായകന്റെ ഏകപ്രശ്‌നം.. അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ കണ്ട നമ്മളാണ് തെറ്റുകാര്‍.. പൂര്‍വഭാരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ കേറുന്ന ഒരു അന്യ രാജ്യക്കാരന് ഒരു തെറ്റും പറയാനില്ലാത്ത സൃഷ്ടിയാണ് കാട്ര് വെളിയിടേ...
റേറ്റിങ്: ഒരു വറൈറ്റിക്ക് വേണ്ടി മണിരത്‌നം ഇനി അസര്‍ബൈജാന്‍കാര്‍ക്ക് വേണ്ടി സിനിമ ചെയ്യട്ടെ

English summary
Kaatru Veliyidai movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam