twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടിയും ഇടിയും കുത്തിനിറച്ച് കൈദി — ഫര്‍ദിസിന്റെ റിവ്യൂ

    |

    എവി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    Rating:
    2.5/5
    Star Cast: Karthi, Narain, George Maryan
    Director: Lokesh Kanagaraj

    പാട്ടും ഡാൻസും സിനിമയിൽ ഒരു അനിവാര്യ ഘടകമാണെന്നതിൽ നിന്ന് മാറി ചിന്തിക്കുവാൻ മുഖ്യധാരാ സിനിമകൾക്ക് സാധിക്കാറില്ല. സിനിമയുടെ കാലാകാലങ്ങളായുള്ള നടപ്പുശീലക്കാർ ഇനിയങ്ങനെയൊരു താൽപര്യമുണ്ടെങ്കിൽ അതിനെ സമ്മതിക്കുകയുമില്ല. എന്നാൽ സിനിമ കാണുവാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന --- പോസ്റ്ററിലടക്കം 'No Song, No Romance' എന്നെഴുതി കാണിച്ചു കൊണ്ടൊരുു സിനിമ. ഇതാണ് കൈദി എന്ന തമിഴ് സിനിമയെ കൂടുതൽ അടുത്തറിയണമെന്ന താൽപര്യം കാഴ്ചക്കാരിലുണ്ടാക്കുന്നത്.

    1

    എന്നാൽ പുതുതായ രീതിയിൽ എന്തെങ്കിലും പറയുകയെന്ന രീതിക്കപ്പുറം കാർത്തി എന്ന നടനെ ഒരതിമാനുഷിക കഥാപാത്രമായി അവതരിപ്പിക്കുകയെന്നതാണ് സംവിധായകൻ യോഗേഷ് കനകരാജും കൂട്ടരും ഉദ്ദേശിച്ചത്. ഒരു തീയേറ്റർ ഓറിയന്റ്ഡ് സൂപ്പർ സ്റ്റാർ സിനിമയെന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുവാൻ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല കൈദിയുടെ അണിയറ പ്രവർത്തകർ.

    2

    ഇതേസമയം, പ്രേക്ഷകന്റെ ശ്രദ്ധയെ തുടക്കം മുതൽ ഒടുക്കംവരെ പിടിച്ചുനിർത്താൻ കൈദിക്ക് കഴിയുന്നുണ്ട്. സിനിമയുടെ പ്രധാനാകർഷണവും ഇതുതന്നെ. സിനിമാ സങ്കല്പത്തെക്കുറിച്ച് ഷാജി കൈലാസ് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട് --- 'പ്രേക്ഷകൻ തീയേറ്ററിലേക്ക് കയറിയാലുടനെ തലമണ്ടക്ക് ഒരടി കൊടുക്കണം, സിനിമ കഴിയുന്നതുവരെ ഈ ഹാംഗ് ഓവറിലായിരിക്കണം അവർ'. കൈദിയുടെ കാഴ്ചയിലുടെ യോഗേഷ് കനകരാജും ഇതുപോലെ തീയേറ്ററിലെത്തുന്നവരെ അടിച്ചിരുത്തുകയാണ്.

    വണ്ണില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി! അഹാനയുടെ സഹോദരി ഇഷാനിയുടെ അരങ്ങേറ്റവും!വണ്ണില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി! അഹാനയുടെ സഹോദരി ഇഷാനിയുടെ അരങ്ങേറ്റവും!

    3

    എന്നാൽ ഈ ആക്ഷൻ സിനിമയിലെ അടിയും പിടിയും കൊല്ലയും വെട്ടും കുത്തുമെല്ലാം ഒരൽപ്പം വ്യത്യസ്തമാണ്. പല തമിഴ് സിനിമകളെയും പോലെ വയലൻസിന്റെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരന്തരീക്ഷമല്ല കൈദിയിൽ. നോ റോമൻസ് എന്നെഴുതി കാണിച്ചിട്ടും ആക്ഷൻ രംഗങ്ങൾക്കിടയിലും കടന്നുവരുന്ന വൈകാരികതക്ക് പ്രാമുഖ്യം നല്കിയുള്ള സീനുകൾ പ്രേക്ഷകന്റെ മുന്നിലെത്തുന്നത് കാണാം. ഇതും ഈ സിനിമയുടെ മേന്മകളിലൊന്നാണ്.

    4

    തിരുച്ചിറപ്പള്ളി പോലീസ് കമ്മീഷണർ ബിജോയി (നരേൻ ) യുടെ നേതൃത്വത്തിലുള്ള ടാസ്ക്ക് ഫോഴ്സ് 840 കോടിയുടെ കൊക്കൈയ്നും ആയുധങ്ങളും പിടികൂടുന്നതാണ് കൈദിയുടെ തുടക്കം. തുടർന്ന് ഇതിന്റെ പിന്നിലുള്ള ഗ്യാങ്ങിനെ കണ്ടുപിടിച്ച് അവരെയൊന്നാകെ വലയിൽ വീഴ്ത്തുവാനായി ഈ തൊണ്ടി മുതൽ കമ്മീഷണർ ഓഫീസിനടുത്ത് ഒളിപ്പിച്ചു വെക്കുന്നു. ചരക്ക് പിടികൂടിയതിൽ കുപിതനായ ഗ്യാങ് തലവൻ കമ്മീഷണറടക്കമുള്ള അഞ്ചംഗ സംഘത്തെ വകവരുത്തുവാൻ തീരുമാനിക്കുന്നതോടെ കഥ പുരോഗമിക്കുകയായി.

    5

    ഈ അഞ്ചു പേരെ കണ്ടെത്തുവാനായി ഡി ഐ ജി തന്റെ റിട്ടയർമെന്റിന്റെ മുന്നോടിയായി നടത്തുന്ന സൽക്കാരത്തിൽ വിളമ്പുന്ന മദ്യത്തിൽ പ്രത്യേക മയക്കുമരുന്ന് ചേർക്കുന്നു. പോലീസിന്റെ രഹസ്യങ്ങളെല്ലാമറിയുന്ന ഒരാളുടെ തിരക്കഥയിലാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇതോടെ നഗരത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ബോധരഹിതരാകുന്നു. കൈക്ക് പരുക്ക് പറ്റി മരുന്നു കഴിക്കുന്നതിനാൽ ബിജോയി മാത്രം പാർട്ടിയിൽ മദ്യം കഴിച്ചിരുന്നില്ല.

    അനുഭവം പങ്കിട്ട് അനൂപ് ചന്ദ്രന്‍!നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്അനുഭവം പങ്കിട്ട് അനൂപ് ചന്ദ്രന്‍!നിങ്ങളെപ്പോലുള്ള ദൈവങ്ങള്‍ ഉള്ളതിനാലാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്

    6

    ഏതാനും മിനിറ്റുകൾക്കുള്ളിൽ അവിടെ വന്ന പോലീസ് ഓഫീസർമാരെല്ലാം കുഴഞ്ഞു വീഴുകയാണ്. എന്നാൽ ഇത് പുറം ലോകമറിഞ്ഞാൽ തനിക്ക് നാണക്കേടാകുമെന്ന ഡി ഐ ജിയുടെ അഭ്യർഥന മാനിച്ച്, ബിജോയി ദൂരെയുള്ള തന്റെ സുഹൃത്തായ ഡോക്ടറുടെ അടുത്തേക്ക് ഇവരെ എത്തിക്കുവാൻ തീരുമാനിക്കുന്നു. എന്നാൽ മറു വാഹനങ്ങളൊന്നുമില്ലാത്തതിനാൽ അവിടെ സാധനങ്ങളുമായി വന്ന ലോറിയിലാണ് എല്ലാവരെയും കൊണ്ടു പോകുവാൻ തീരുമാനിക്കുന്നത്.

    1

    പക്ഷേ കൈക്ക് പരുക്കേറ്റതിനാൽ കമ്മീഷണർക്ക് ലോറി ഓടിക്കുവാൻ പറ്റുകയില്ല. ഈ സമയത്താണ് പാർട്ടി നടക്കുന്നിടത്തേക്ക് മുതിർന്ന പോലീസ് ഓഫീസറുടെ കൂടെ ജയിലിൽ നിന്ന് പ്രത്യേക പെർമിഷൻ വാങ്ങി പോകുന്ന ഡില്ലി (കാർത്തി) കമ്മീഷണർക്ക് സഹായിയായി മാറുന്നത്. അങ്ങനെ കമ്മീഷണറുടെ ലോറിയുടെ ഡ്രൈവറായി മാറുകയാണ് കാർത്തിയുടെ ഡില്ലി എന്ന കഥാപാത്രം. ഒരതിമാനുഷികത്വം വല സമയത്തും കാണിക്കുന്ന ഈ കഥാപാത്രമാണ് പരാജയപ്പെട്ടു പോകുമെന്ന് തോന്നിയിടത്തു നിന്നുമെല്ലാം കമ്മീഷണറുടെ ദൗത്യത്തെ കര പിടിച്ചു കയറ്റുന്നത്. എന്നാൽ ഡില്ലി വിചാരിച്ചതിലും ശ്രമകരമായിരുന്നു ആ ദൗത്യം. മയക്കുമരുന്ന് ഗ്യാങ് ആ യാത്രയിലുടനീളം പല പ്രാവശ്യം ഇവരെ ആക്രമിക്കുന്നു. ഡില്ലിയുടെ ഇടപെടൽ ഒന്നുകൊണ്ടുമാത്രം എല്ലാവരും രക്ഷപ്പെടുകയാണ്.

    8

    കാർത്തിയുടെ അതിമാനുഷിക രംഗങ്ങൾ, പ്രത്യേകിച്ച് നാലഞ്ചു കുത്തു കിട്ടിയിട്ടും ആർത്തെണീച്ച് പത്ത് മുപ്പതാളുകളെ ഇടിച്ച് പപ്പടമാക്കുന്നതടക്കമുള്ളവ പ്രേക്ഷകന്റെ സാമാന്യയുക്തിയെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ട്. സിനിമ ഉപരിപ്ലവമാണെന്നതൊഴിച്ചാൽ കാർത്തിയും നരേനും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. സംഗീത സംവിധായകൻ സാമിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ പോസിറ്റീവ് ഘടകമായി പറയാം.

    സമാന്യബുദ്ധിയെ ബുദ്ധിയെ ഗൗരവമായി ചോദ്യം ചെയ്യുന്ന ആക്ഷൻ പാക്ക്ഡ് സിനിമയെന്ന് കൈദിക്ക് അടിവരയിടാം.

    Read more about: review റിവ്യൂ
    English summary
    Kaithi Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X