»   » നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

Written By:
Subscribe to Filmibeat Malayalam
Rating:
2.5/5

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും അപകടകരമായ വികാരമാണ് ദേഷ്യം. നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യം നിലനില്‍പിനെ ബാധിയ്ക്കും എന്ന് മാത്രമല്ല, അയാള്‍ ഒറ്റപ്പെട്ടു പോകും. കുട്ടിക്കാലം മുതല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യക്കാരനായ സിദ്ധാര്‍ത്ഥിന്റെ കഥയാണ് കലി എന്ന ചിത്രം. പൂര്‍ണമായും പേരിനോട് നീതി പുലര്‍ത്തുന്നു.

കോളേജ് പ്രണയത്തിനൊടുവിലാണ് സിദ്ധാര്‍ത്ഥും അഞ്ജലിയും പ്രണയിച്ച് വിവാഹിതരാകുന്നത്. സിദ്ധാര്‍ത്ഥിന്റെ ദേഷ്യം മാറ്റിയെടുക്കാം എന്ന് വിശ്വസിയ്ക്കുന്ന ഭാര്യ അഞ്ജലി ആദ്യം ചില ശ്രമങ്ങളൊക്കെ നടത്തുന്നുമുണ്ട്. പക്ഷെ അതൊന്നും വിജയത്തിലെത്തുന്നില്ല. പതിയെ ദേഷ്യം സിദ്ധാര്‍ത്ഥിന്റെ കുടുംബ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയുമെല്ലാം കാര്യമായി ബാധിയ്ക്കുന്നു.


തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളിലൂടെയൊക്കെയാണ് കലി കടന്നു പോകുന്നത്. ഒരു വ്യക്തിയുടെ മാറ്റം, സ്വഭാവം അതിന്റെ സ്വാധീനം എന്നിവയൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു വ്യക്തി എന്ന നിലയിലാണ് ഈ സിനിമയെ സമീപിയ്‌ക്കേണ്ടതും.


സിദ്ധാര്‍ത്ഥായി ദുല്‍ഖര്‍ സല്‍മാനും അഞ്ജലിയായി സായി പല്ലവിയും വേഷമിടുന്നു. ചിത്രത്തിന്റെ എല്ലാ ഭംഗിയും ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയില്‍ നിന്ന് ആസ്വദിയ്ക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.


ദേഷ്യം എന്ന വികാരത്തെ അല്പമൊന്ന് ഓവറാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥ് തീര്‍ത്തും ബോറാകുമായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തെ മിതത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ദുല്‍ഖറിന് സാധിച്ചു. സായി പല്ലവിയും മെച്വേര്‍ഡ് ആയൊരു ഭാര്യയായും കാമുകിയായും എത്തി. ഡബ്ബിങ് അല്പ സ്വല്‍പം അലോസരമുണ്ടാക്കി എന്ന് പറയാതിരിയ്ക്കാന്‍ വയ്യ.


കഥാപാത്രങ്ങളില്‍ വ്യത്യസ്തത കണ്ടെത്തി സൗബിനും സ്‌കോര്‍ ചെയ്തു. ചെമ്പന്‍ വിനോദ്, വിനായകന്‍, വികെ പ്രകാശ്, വനിത കൃഷ്ണചന്ദ്രന്‍, അഞ്ജലി അനീഷ് ഉപാസന തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


രാജേഷ് ഗോപിനാഥിന്റെ തിരക്കഥ മികച്ച രീതിയില്‍ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ സമീര്‍ താഹിറിന് സാധിച്ചു. നല്ലൊരു കഥപറയല്‍ രീതി രാജേഷിന്റെ തിരക്കഥയിലുണ്ടായിരുന്നു. കഥയുടെ ആദ്യ പകുതി കളര്‍ഫുളായും ലൈവായും അനുഭവപ്പെട്ടു. രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ഇരുണ്ട, തീവ്രതയിലേക്ക് കടക്കുന്നു. അഭിനേതാക്കളില്‍ നിന്ന് തനിക്ക് വേണ്ടത് പാകത്തിന് എടുക്കാന്‍ കഴിഞ്ഞതിലാണ് സംവിധായകന്റെ വിജയം.


ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹണം. ദേശീയ പുരസ്‌കാര ജേതാവായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പാട്ടുകളിലേക്കെത്തുമ്പോള്‍ ഗോപി സുന്ദര്‍ നിരാശപ്പെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം മികച്ചു നിന്നു. ചുരുക്കി പറഞ്ഞാല്‍ അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ കണ്ടിരിയ്ക്കാവുന്ന മികച്ചൊരു റൊമാന്റിക് ത്രില്ലറാണ് കലി.


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

ഒട്ടും ബോറാക്കാതെയാണ് സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. റൊമാന്‍സും ദേഷ്യവും ഒരുപോലെ സ്‌ക്രീനിലെത്തിയ്ക്കാന്‍ ദുല്‍ഖറിന് സാധിച്ചു


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

സായി പല്ലവിയും മെച്വേര്‍ഡ് ആയൊരു ഭാര്യയായും കാമുകിയായും എത്തി. ഡബ്ബിങ് അല്പ സ്വല്‍പം അലോസരമുണ്ടാക്കി എന്ന് പറയാതിരിയ്ക്കാന്‍ വയ്യ.


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

ദുല്‍ഖറിന്റെയും സായി പല്ലവിയുടെയും സ്‌ക്രീന്‍ കെമിസ്ട്രി പ്രതീക്ഷിച്ചു തന്നെയാണ് കലി കാണാന്‍ പ്രേക്ഷകരെത്തുന്നത്. ഒട്ടും നിരാശപ്പെട്ടുത്താത്ത വളരെ കളര്‍ഫുളായിരുന്നു ഇരുവരും സ്‌ക്രീനില്‍


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

കഥാപാത്രങ്ങളിലെ വ്യത്യസ്തത സൗബിനെ വീണ്ടും വ്യത്യസ്തനാക്കുന്നു. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനില്‍ നിന്ന് പ്രകാശനിലെത്തുമ്പോള്‍ സൗബിന് ഒരുപാട് മാറ്റങ്ങളുണ്ട്.


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കലി.


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

നവാഗതനായ രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നു


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

പാട്ടുകളിലേക്കെത്തുമ്പോള്‍ ഗോപി സുന്ദര്‍ നിരാശപ്പെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം മികച്ചു നിന്നു


നിരൂപണം: ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും മാത്രമല്ല കലി !!

ചുരുക്കി പറഞ്ഞാല്‍ അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ കണ്ടിരിയ്ക്കാവുന്ന മികച്ചൊരു റൊമാന്റിക് ത്രില്ലറാണ് കലി.


English summary
Kali is an above-average, visually appealing romantic thriller which will keep you engaged from the beginning till the climax.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam