twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയായും കാര്യമായും അയഞ്ഞും മുറുകിയും "കളി".. നോട്ട് ബാഡ്.. ശൈലന്റെ റിവ്യൂ!

    By Desk
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ്, ഷെര്‍ലക് ഹോംസ് എന്നിങ്ങനെയുള്ള സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയ സംവിധാനം ചെയ്ത സിനിമയാണ് കളി. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്ന സിനിമ ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് നിര്‍മ്മിച്ചത്. ഫെബ്രുവരി 9 നായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. സമീര്‍, പാച്ച, ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെയുള്ള പുതുമുഖങ്ങളാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും നവാഗതരുടെ ഒരു സിനിമ പ്രേക്ഷകരെ സ്വാധീനിച്ചോ? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

    നജീം കോയയുടെ കളി

    നജീം കോയയുടെ കളി

    റിലീസിംഗ് വീക്കിൽ മിസ്സായ പടങ്ങൾ പൊതുവെ ഞാൻ പിന്നീട് തിയേറ്ററിൽ പോയി കാണാറില്ല. എന്നിട്ടും ആഗസ്റ്റ് സിനിമയുടെ 'കളി' കാണാൻ പോയത് അത് നജിം കോയയുടെ ആദ്യ സംവിധാനസംരംഭമായത് കൊണ്ടായിരുന്നു.. 2010 ൽ ഇറങ്ങിയ സിബി മലയിൽ ചിത്രമായ അപൂർവരാഗത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർമാരിൽ ഒരാൾ എന്നതാണ് എന്നെ സംബന്ധിച്ച് നജിം കോയയിൽ ഉള്ള ഒരു താല്പര്യം.. മലയാളം കൊമേഴ്സ്യൽ സിനിമയിൽ പൊളിച്ചെഴുത്തിന് തുടക്കമിട്ട ഒരു ഐറ്റമായിരുന്നു അപൂർവരാഗം.. നായകസങ്കല്പങ്ങളെയും പരമ്പരാഗതക്ലീഷെകളെയും ഒക്കെപ്പിടിച്ച് അത് തലകീഴെ നിർത്തി. സ്വാഭാവികമായും അതിൽ നജിം കോയക്കും ഒരു പങ്ക് കാണുമല്ലോ..( സിബി മലയിലിന്റെ പടങ്ങളുടെ അതുവരെ ഉള്ള ഒരു കെടപ്പുവശം വച്ച് ആലോചിച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും.!!! ) ആ മനുഷ്യൻ ഒരു സിനിമ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുമ്പോൾ അതിലെന്തെങ്കിലും ഫ്രെഷ്നെസ്സ് പ്രതീക്ഷിക്കുന്നത് തെറ്റാ!!???

     കളി മട്ടിൽ തന്നെ

    കളി മട്ടിൽ തന്നെ

    അടാറുപൊളിക്കലുകളൊന്നുമില്ലാതെ തീർത്തും കളി മട്ടിൽ തന്നെയാണ് സിനിമ തുടങ്ങി മുന്നോട്ട് പോവുന്നത്.. സിനിമയിൽ നമ്മൾ മുൻപെപ്പോഴൊക്കെയോ കണ്ടിട്ടുള്ളതും എന്നാൽ പേരൊന്നുമത്ര ക്ലിക്കായിട്ടില്ലാത്തതുമായ നാലഞ്ച് ടീനേജ് പിള്ളേരുടെ ചില്ലറച്ചില്ലറപ്വൊളിക്കലുമായി സർഗമപധനിസമട്ടിലാണ് അത്. യെവന്മാരുടെയൊക്കെ പേരൊന്ന് നോക്കി മനസിലാക്കാമെന്ന് വച്ചാൽ സിനിമയ്ക്കായ് പിന്നണിക്കാർ ഒരു വിക്കിപേജ് പോലും ഉണ്ടാക്കിയിട്ടില്ല എന്നതാണ് കഷ്ടം.. (ഹെന്തൊരു കഷ്ടമാണ്) ഷെബിൻ, ഷാലു, ഇൻഡ്യൻ, അനിൽ കെ റജി, സിറാജുദ്ദീൻ എന്നിങ്ങനെ ആണ് കഥാനായകരുടെ പേരുകൾ എന്ന് മല്ലുക്കെട്ടി നമ്മൾ അതിനിടയിൽ കണ്ടെത്തുന്നു.. ഇതിൽ ഇരുണ്ട് മുടി ചുരുചുരാ ചുരുണ്ട ഇൻഡ്യൻ ഒക്കെ ഇടുക്കി ഗോൾഡ് മുതൽ നമ്മുടെ ചങ്കാണ്.. പേര് ഇപ്പൊഴാ മനസിലായതെന്ന് മാത്രം.. അന്ധകാരം എന്നൊക്കെയാണ് പുള്ളിയുടെ ഇവിടത്തെയും വിളിപ്പേര്.
    മണ്ടിമണ്ടിക്കരേറുന്നമോഹങ്ങൾ... കമ്മട്ടിപ്പാടം എന്ന് പിള്ളേർ അവകാശപ്പെടുന്ന കൊച്ചിപ്രാന്തപ്രദേശത്ത് നിന്ന് വരുന്ന ഈ സംഘം ലോവർ മിഡിൽ ക്ലാസ് ഫാമിലി സെറ്റപ്പിൽ ഉള്ളവരാണ്.. പക്ഷെ നാഗരികതയുടെയും കമ്പോളവൽകരണത്തിന്റെയും കഴുത്തറപ്പൻ സ്വാധീനം കാരണം ഹൈക്ലാസ് സെറ്റപ്പിൽ അടിച്ച് പൊളിക്കാനാണ് ലവന്മാരുടെ താല്പര്യം.. അതിനായി അവർ നടത്തുന്ന ഉഡായിപ്പുകളും മോഷണങ്ങളുമൊക്കെയാണ് ഇന്റർവെല്ലിന് മുൻപുള്ള ഭാഗത്തിൽ പ്രധാന കലാപരിപാടികൾ.. കോമഡിട്രാക്ക് ആണ് ലക്ഷ്യം വെക്കുന്നത് എങ്കിലും ബോഡിഷെയിമിങ്ങും അപ്പനുവിളിയും തെറിവിളിയും അശ്ലീലവുമൊക്കെയായിട്ടാണ് കാര്യങ്ങളുടെ പോക്ക്.. പ്രത്യേകിച്ച് എടുത്തുപറയാൻ അതൊക്കെത്തന്നെയേ അവിടെ ഉള്ളൂ താനും..

    മണ്ടി മണ്ടിക്കരേറുന്നമോഹങ്ങൾ...

    മണ്ടി മണ്ടിക്കരേറുന്നമോഹങ്ങൾ...

    കമ്മട്ടിപ്പാടം എന്ന് പിള്ളേർ അവകാശപ്പെടുന്ന കൊച്ചി പ്രാന്തപ്രദേശത്ത് നിന്ന് വരുന്ന ഈ സംഘം ലോവർ മിഡിൽ ക്ലാസ് ഫാമിലി സെറ്റപ്പിൽ ഉള്ളവരാണ്. പക്ഷെ നാഗരികതയുടെയും കമ്പോളവൽകരണത്തിന്റെയും കഴുത്തുമുറുക്കിയ സ്വാധീനം കാരണം ഹൈക്ലാസ് സെറ്റപ്പിൽ അടിച്ച് പൊളിക്കാനാണ് ലവന്മാരുടെ താല്പര്യം. അതിനായി അവർ നടത്തുന്ന ഉഡായിപ്പുകളും മോഷണങ്ങളുമൊക്കെയാണ് ഇന്റർവെല്ലിന് മുൻപുള്ള ഭാഗത്തിൽ പ്രധാനമായും. കോമഡി ട്രാക്ക് ആണ് ലക്ഷ്യം വെക്കുന്നത് എങ്കിലും ബോഡിഷെയിമിങ്ങും അപ്പനുവിളിയും തെറിവിളിയും അശ്ലീലവുമൊക്കെയായിട്ടാണ് കാര്യങ്ങളുടെ പോക്ക്. പ്രത്യേകിച്ച് എടുത്തുപറയാൻ ഒന്നുമില്ല അവിടെ

     കളി മാറുന്നു..

    കളി മാറുന്നു..

    അങ്ങനെ ഇരിക്കെ ഒരുദിവസം രാത്രി കാസ മെട്രോ എന്ന ഒരു ലക്ഷ്വറി സമുച്ചയത്തിൽ തങ്ങൾക്കാവശ്യമുള്ള ലക്ഷ്വറി ഐറ്റംസ് പൊക്കാനും കൂട്ടത്തിലൊരുവന് കാമുകിയെ സന്ദർശിക്കാനുമായി കേറുമ്പോൾ സംഘത്തിന് പണിപാളുന്നു. അപ്രതീക്ഷിതമായ ഒരു ദുരന്തം തന്നെ സംഭവിക്കുന്നു. ആ ദുരന്തം വില്ലാസമുച്ചയത്തിലെ താമസക്കാരും വെള്ളമടിക്കമ്പനിക്കാരുമായ ഒരുകൂട്ടം മധ്യവയ്സ്കരെ എങ്ങനെ ബാധിക്കുന്നുവെന്നതും അതിനെ മറികടക്കാനായി അവർ നടത്തുന്ന തത്രപ്പാടുകളും ആണ് രണ്ടാം പകുതി. കളി മുറുകുകയും വേറെ ട്രാക്കിലേക്ക് ചാടി ആസ്വാദ്യതയുടെ തീരത്തേക്കെത്തുകയയും ചെയ്യുന്നതും അപ്പോഴാണ്.

    ജോജുവിന്റെ അഴിഞ്ഞാട്ടം..

    ജോജുവിന്റെ അഴിഞ്ഞാട്ടം..

    ഷമ്മി തിലകൻ, ടിനി ടോം, ബാബുരാജ്, ബൈജു എഴുപുന്ന, പ്രശാന്ത് അലക്സാണ്ടർ എന്നിവരൊക്കെയടങ്ങിയ മധ്യവയസ്കസംഘം പ്രശ്നത്തെ മറികടക്കാനായി അതിലൊരാളുടെ സുഹൃത്തായ സർക്കിൾ ഇൻസ്പെക്ടർ തിലകനെ വിളിച്ചു വരുത്തുന്നതോടെ ആണ് കൃത്യമായി പറഞ്ഞാൽ കളി വേറെ ലെവലാകുന്നത്. സ്റ്റൈലായിട്ട് മെനഞ്ഞെടുത്ത ഒരു ക്യാരക്റ്റർ ആണ് സിഐ തിലകൻ. സിനിമയിലെ ഏറ്റവും ജീവനുള്ള കഥാപാത്രവും അത് തന്നെ. ജോജു ജോർജ് ഒരു സൂപ്പർതാരപരിവേഷത്തോടെ തന്നെ തിലകനായി അഴിഞ്ഞാടുകയാണ് അവിടുന്നങ്ങോട്ട്. നനഞ്ഞു കുതിർന്ന് പോവുമായിരുന്ന ഒരു പടത്തെ ജോജു ഒറ്റയ്ക്ക് പെടലിയിലെടുത്ത് അമ്മാനമാടി എന്നുതന്നെ പറയാം.

    ഞെരിപ്പൊന്നുമില്ലാത്ത അന്ത്യം..

    ഞെരിപ്പൊന്നുമില്ലാത്ത അന്ത്യം..

    കുരുങ്ങിക്കുരുങ്ങി കളി ഏകദേശം കാര്യമായി വരുമ്പോഴാണ് പെട്ടെന്നൊരു ട്വിസ്റ്റും അതിലൂടെ ക്ലൈമാക്സുമൊക്കെ വരുന്നത്.. അത്രനേരമുള്ള ആമ്പിയറിൽ നിന്ന് അവിടെ പടം തീർത്തും താഴെ പോയി.. ആദ്യം കണ്ട ഷൂമാക്കർ (സിമ്പ്ലി മീൻസ്, ഷൂ കക്കുന്ന) സംഘം നായകസ്ഥാനത്ത് നിൽക്കേണ്ടവരാാണെന്നും തിന്മയ്ക്ക് മേൽ നന്മ ആത്യന്തികമായി വിജയം നേടേണ്ടതാണ് എന്നും നെഗറ്റീവ് ക്യാരക്റ്റർ എന്നാൽ അടിച്ച് പരിപ്പെളക്കിവിടേണ്ട വില്ലൻ തന്നെയാവണമെന്നുമൊക്കെയുള്ള ഒരു പരമ്പരാഗതസങ്കല്പത്തെ ഊട്ടിയുറപ്പിച്ച് കോൺക്രീറ്റിട്ട് സെറ്റാക്കുന്ന തരം അന്ത്യം.. അപൂർവരാഗത്തിന്ന് സ്ക്രിപ്റ്റ് എഴുതിയ നജിം കോയ ആദ്യസംവിധായകനാവുന്ന സിനിമയിൽ ഇത്രയ്ക്കൊരു ശുദ്ധഗതി ഒട്ടും പ്രതീക്ഷിച്ചില്ലാന്ന് തന്നെ സാരം.. പ്രതീക്ഷിച്ചത് എന്റെ പിഴ.. എന്റെമാത്രം പിഴ.

     എന്നാലും.. നോട്ട് ബാഡ്

    എന്നാലും.. നോട്ട് ബാഡ്

    ക്ലൈമാക്സ് അതുവരെയുള്ള കളികളുടെ ഫ്ലോയ്ക്കൊത്ത് വന്നില്ല എന്നാലും കൂട്ടിപ്പോട്ട് കിഴിച്ച് പാത്താൽ, കളി ഒരു‌ മോശം സിനിമയെന്ന് rate ചെയ്യാനാവില്ല.. വൺ ടൈം വാച്ചബിൾ തന്നെ. അതുകൊണ്ട് തന്നെയാവണം പത്തുപന്ത്രണ്ട് ദിവസമായിട്ടും 25ലധികം ആളുകൾ തിയേറ്ററിൽ ഉണ്ടായിരുന്നു.. ആദി"യിൽ പ്രണവ് അറഞ്ചം പുറഞ്ചം ചാടിമറിഞ്ഞ് വല്യ പ്രസ്ഥാനമായി അവതരിപ്പിച്ച പർക്കൊറിംഗിനെ കളിയിലെ ചുള്ളന്മാർ വല്യ ഡെക്കറേഷനൊന്നും കൂടാതെ തങ്ങൾക്ക് ഉതകും വണ്ണം കാര്യമാത്ര പ്രസക്തമായ രീതിയിൽ അവതരിപ്പുക്കുന്നത് കണ്ടത് വേറൊരു വിശേഷം.. പെർഫോമൻസ് വൈസ് നോക്കിയാലും ചുള്ളന്മാർക്ക് താരപുത്രന്റെ അന്തം വിടലും വെപ്രാളവുമില്ല.. കൺഗ്രാറ്റ്സ് ബ്രോസ്..

    ആദിയുടെ കളക്ഷന്‍ ചരിത്രമാവും, പിന്നാലെ ഒപ്പത്തിനൊപ്പം ഈ അഞ്ച് സിനിമകളും! ആര് നേടും..?ആദിയുടെ കളക്ഷന്‍ ചരിത്രമാവും, പിന്നാലെ ഒപ്പത്തിനൊപ്പം ഈ അഞ്ച് സിനിമകളും! ആര് നേടും..?

    ഈ താരപുത്രന്റെ അരങ്ങേറ്റം 2018 ലെ അടുത്ത ഭാഗ്യമാവുമോ? ഈ ആഴ്ച റിലീസിനെത്തുന്ന സിനിമകള്‍ ഇവയാണ്..ഈ താരപുത്രന്റെ അരങ്ങേറ്റം 2018 ലെ അടുത്ത ഭാഗ്യമാവുമോ? ഈ ആഴ്ച റിലീസിനെത്തുന്ന സിനിമകള്‍ ഇവയാണ്..

    ശരിക്കും മഞ്ജു വാര്യര്‍ ഞാനാണ്! മറ്റുള്ളവരൊക്കെ ആരാണെന്ന് അറിയില്ലെന്ന് നടി, ആരാധകര്‍ സൂക്ഷിച്ചോളു!ശരിക്കും മഞ്ജു വാര്യര്‍ ഞാനാണ്! മറ്റുള്ളവരൊക്കെ ആരാണെന്ന് അറിയില്ലെന്ന് നടി, ആരാധകര്‍ സൂക്ഷിച്ചോളു!

    English summary
    Kaly malayalam movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X