»   » ആര്‍ഭാടങ്ങളില്ലാതെ മുകേഷിന്റെ മകന്റെ 'കല്യാണം' കഴിഞ്ഞു! സിനിമയ്ക്ക് വ്യത്യസ്ത റിവ്യൂ....

ആര്‍ഭാടങ്ങളില്ലാതെ മുകേഷിന്റെ മകന്റെ 'കല്യാണം' കഴിഞ്ഞു! സിനിമയ്ക്ക് വ്യത്യസ്ത റിവ്യൂ....

By desk
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തൊണ്ണൂറുകളുടെ അവസാനത്തോടെ മലയാളത്തില്‍ പുറത്തിറങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു നിറം. കമലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുംകൂടി അഭിനയിച്ച സിനിമ അന്നുവരെയുണ്ടായിരുന്ന പ്രണയസിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രെന്‍ഡായിരുന്നു ഉണ്ടാക്കിയത്. അടുത്തടുത്ത അയല്‍വാസികളായ രണ്ടു കൗമാരക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും കളിക്കൂട്ടുകാരായിരുന്നെങ്കിലും വലുതാകുന്നതോടെ തങ്ങളുടെ ഇഷ്ടം മറ്റൊരു രീതിയിലേക്ക് മാറുന്നുവെങ്കിലും അത് തുറന്നുപറയാന്‍ സാധിക്കാതെ പോകുകയാണ് ഇരുവരും.

  അങ്ങനെ നായിക ശാലിനിയുടെ കല്യാണം നിശ്ചയിക്കുന്നതോടെ നായകനായ കുഞ്ചാക്കോ ബോബന്റെയും ഇരുവരുടെയും മനസ്സും ശരീരവുമെല്ലാം ഇതില്‍ തളരുകയും ഇതു കണ്ടെത്തിയ ഇരുവരുടെയും രക്ഷിതാക്കള്‍ നിങ്ങളാണ് ജീവിതകാലം ഒന്നാകെ ഒന്നിച്ചുകഴിയേണ്ടവരെന്ന് പറഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കുകയാണ്. സമാനമായ രീതിയിലുള്ള ഒരു കഥയാണ് കല്യാണം എന്ന സിനിമയുടേതും. എന്നാല്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് നിറത്തിന്റെ തിരക്കഥാകൃത്തോ, സംവിധായകനോ ചിന്തിച്ചതിന്റെ മൂന്നിലൊന്ന് പോലും ഇത്തരം വിഷയം വ്യത്യസ്തമായി പറയുവാന്‍ സാധിക്കാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് 2018ലെ ടെക്‌നോളജി യുഗത്തിലും ഈ ചലച്ചിത്രം.

  kaliyanam

  മലയാള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം മുതല്‍ പുറം ലോകത്തോട് കള്ളംപറഞ്ഞുകൊണ്ടേയിരിക്കും. സെറ്റിലെത്തുന്ന സിനിമാമാഗസിനുകാരോട് യഥാര്‍ഥ കഥക്ക് പകരം മറ്റൊരു സാങ്കല്‍പ്പിക കഥ പറയുന്നതില്‍ തുടങ്ങി അമിതാബ് ബച്ചനും ജാക്കിച്ചാനും ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ വരുമെന്നുവരെയുള്ള അവകാശ വാദത്തിലേക്ക് അത് എത്തും. എന്നാല്‍ കല്യാണത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതില്‍ സത്യസന്ധരാണ്. കാരണം സിനിമയുടെ പേരിനടിയില്‍ അത്യാവശ്യം കാണുന്ന രീതിയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. കല്യാണം ഒരു പൈങ്കിളി ലവ് സ്റ്റോറിയെന്ന്.
  സിനിമ കണ്ടുകഴിയുമ്പോഴാണ് അല്ലെങ്കില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും അഡ്വാന്‍സായി പൈങ്കിളി ലവ് സ്റ്റോറി എന്ന് എഴുതി മുന്‍കൂര്‍ ജാമ്യമെടുത്തതെന്തിനായിരുന്നുവെന്ന്.

  shravan

  1988ലാണ് ഈ കഥ നടക്കുന്നത്. കഴിഞ്ഞവര്‍ഷമോ 2016ലോ ആണ് സിനിമ ചിത്രീകരിച്ചത്. 1988ല്‍ റിലീസ് ചെയ്യുവാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല കാര്യമെന്നായിരിക്കും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് അണിയറപ്രവര്‍ത്തകര്‍ക്ക് നല്കുവാനുള്ള അഭ്യര്‍ഥനകളിലൊന്ന്. സെറ്റിലെ ടെലിഫോണ്‍, നായകന്‍ ഓടിക്കുന്ന കൈനറ്റിക്ക് ഹോണ്ട, മാരുതി 800 കാര്‍ തുടങ്ങി നായകന്റെയും നായികയുടെയും വീട്ടിലെ തറയില്‍ടൈലിന് പകരം തൊണ്ണൂറുകള്‍ക്ക് മുന്‍പുള്ള കേരളത്തിലെ വീടുകളിലെ മൊസൈക്ക് അടക്കമുള്ള ഷൂട്ടിംഗ് പ്രോപ്പര്‍ട്ടീസില്‍ വരെ അതീവ ശ്രദ്ധ നല്കിയ സംവിധായകനടക്കമുള്ളവര്‍ കഥയെയും തിരക്കഥയെയു മാത്രം മറന്നുപോയതിനുള്ള ഉദാഹരണങ്ങളിലൊന്നുകൂടിയാണ് കല്യാണം .
  രണ്ട് മധ്യവര്‍ഗ കുടുംബത്തില്‍ തന്നെയാണ് കഥ നടക്കുന്നത്. കരയോഗം പ്രസിഡന്റ് സഹദേവന്‍ നായര്‍(മുകേഷ്), അയല്‍വാസി പ്രഭാകരന്‍(ശ്രീനിവാസന്‍) ജാതിപ്പേര് പറയാത്തതുകൊണ്ട് തൊട്ടടുത്ത ജാതിക്കാരനായിരിക്കും എന്നുറപ്പിക്കാം. വലിയ സൗഹാര്‍ദത്തോടെ കഴിയുന്ന ഈ രണ്ടു കുടുംബത്തിലെ സഹദേവന്റെ മകള്‍ ശരണ്യയും(വര്‍ഷ) പ്രഭാകരന്റെ ഏകമകന്‍ ശരത്ത്(ശ്രാവണ്‍ മുകേഷ്) എന്നിവര്‍ തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ആകെ പ്രമേയം.

  varsha

  ഇരുവര്‍ക്കും ഇഷ്ടമാണെങ്കിലും പരസ്പരം പറയാതെ മനസ്സില്‍ വെക്കുകയാണ്. അല്ലെങ്കില്‍ സിനിമയുടെ ബൗണ്ടറിയായ രണ്ടുമണിക്കൂറിലേക്ക് നീട്ടികൊണ്ടുപോകുകയാണ്. അങ്ങനെ കല്യാണത്തിന് തലേദിവസം പഴയ സ്‌കൂളില്‍പോകുന്ന സമയത്ത് ഇരുവരും കൊണ്ടുപോയിരുന്ന പെട്ടി തുറക്കുമ്പോഴാണ് ഇരുവരും തുറന്നു പറയുന്നത്. അങ്ങനെ അന്നുരാത്രി തന്നെ ശരത്തിന്റെ അച്ഛനായ ശ്രീനിവാസന്‍ ശരണ്യയുടെ അച്ഛന്റെയടുത്തെത്തി മുണ്ടുമടക്കികുത്തി പിറ്റേന്ന് ഇരുവരുടെയും കല്യാണം നടത്തുവാനുള്ള അനുമതിയും വാങ്ങിവരികയാണ്. ഇതിലേക്ക് കഥകൊണ്ടുവരുന്നതിനിടക്കുള്ള തമാശകളുടെ സന്ദര്‍ഭങ്ങളാണ് സിനിമയിലെ സ്വീകന്‍സുകള്‍.
  ജീവിതവുമായി ബന്ധമില്ലാത്ത കുറെ ഡയലോഗുകള്‍ കോഴിക്കോടന്‍ സ്‌ളാഗില്‍ ഹരീഷ് കണാരനെക്കൊണ്ട് പറയിപ്പിച്ചാല്‍ അത് തമാശയായിയെന്ന വിവരമില്ലായ്മക്ക് ഇന്ന് മലയാളസിനിമാ ലോകത്ത് വന്‍ പ്രചാരമാണ്. അത് ഈ സിനിമയിലും നല്ലപോലെ ഉണ്ട്. സിനിമയെ ബോറടിപ്പിക്കുന്നതില്‍ ഈ കഥാപാത്രവും ഇയാളുടെ വളിപ്പന്‍ ഡയലോഗുകളും കാര്യമായ സംഭാവന നല്കുന്നുണ്ട്. മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ ആദ്യമായി സ്‌കീനില്‍ രംഗത്തുവരുന്ന സിനിമ എന്നുള്ള പ്രത്യേകതയും ഈ ചലച്ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷകളിലൊന്നായിരുന്നെങ്കിലും തന്റേതായ എന്തെങ്കിലും സംഭാവനകളൊന്നും നല്കാത്ത ഒരു കഥാപാത്രം മാത്രമായി ശ്രാവണ്‍ ഒതുങ്ങുകയാണ്.

  തൊണ്ണൂറുകളിലെ സിനിമകളിലെ പശ്ചാത്തല സംഗീതമാണ് ഈ സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിംഗ് നമ്മെ ഓര്‍മിപ്പിക്കുന്നതും മടുപ്പിക്കുന്നതും. എന്നാല്‍ ധൃതങ്കപുളങ്കിതനായി ശശാങ്കതരളിതനായി ഞാന്‍ എന്ന ദുല്‍ഖര്‍ സമാന്‍ പാടിയ പാട്ടും പാട്ടിന്റെ ചിത്രീകരണവും ഭേദപ്പെട്ടതായി രുന്നുവെന്ന് സമ്മതിക്കാതെ വയ്യ.
  മനസ്സിലുള്ള ഇഷ്ടം പുറത്തുപറയാതെ സ്‌നേഹം ഉള്ളിലൊതുക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് അന്യമൊന്നുമല്ല. എന്നാല്‍ അത് കൈയടക്കത്തോടെ ആദിമധ്യാന്തപൊരുത്തത്തോടെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ പറ്റിയ ഒരു തിരക്കഥയില്ലാതെപോയി എന്നുള്ളതാണ് കാലം തെറ്റിവന്ന ഒരു പൈങ്കിളി ലൗവ് സ്റ്റോറിയായ കല്യാണത്തിന്റെ പോരായ്മ.
  ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബിഗ് ബിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നോ? ആ അസ്വസ്ഥതയ്ക്ക് പിന്നില്‍

  കണ്ണൈ കലൈമാനേ എന്ന ഗാനം കാതുകളില്‍ അലയടിക്കുകയാണ്.. ശ്രീദേവിയുടെ ഓര്‍മ്മകളില്‍ കമല്‍

  കലയും വിപ്ലവവും പ്രണയവുമൊന്നും മരുന്നിന് പോലുമില്ല, (എജ്ജാതി വെർപ്പിക്കലാ ബാബ്വേട്ടാ) ശൈലന്റെ റിവ്യൂ

  English summary
  Kalyanam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more